3 പേരെ കൊലപ്പെടുത്തി ക്ഷേത്രം കൊള്ളയടിച്ച സംഭവം; പ്രതികളെ വെടിവച്ച് വീഴ്ത്തി പോലീസ്.

ബെംഗളൂരു : കഴിഞ്ഞ ആഴ്ച നടന്ന ക്ഷേത്രക്കവർച്ച നാടിനെ നടുക്കിയ സംഭവമായിരുന്നു, വെള്ളിയാഴ്ച പുലർച്ചെ മണ്ഡ്യ ഗുട്ടലു അർക്കേശ്വര സ്വാമി ക്ഷേത്രത്തിലെ പൂജാരിയുടെ മകനായ ആനന്ദ്, സുരക്ഷാ ജീവനക്കാരായ ഗണേഷ്,പ്രകാശ് എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് ക്ഷേത്രക്കവർച്ച നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് വെടി വച്ച് പിടികൂടി.ഇതോടെ കേസിൽ 5 പേർ അറസ്റ്റിലായി.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ചന്ദ്രു,മഞ്ജുനാഥ്, വിജയ് എന്നിവരെയാണ് ഇന്നലെ പിടികൂടിയത്.

ഇന്നലെ പുലർച്ചെ മദ്ദൂരിലെ ഹുളിഗെരെ പുരയിലെ ഒരു ബസ് ഷെൽട്ടറിൽ കിടന്നുറങ്ങുകയായിരുന്ന പ്രതികൾ പോലീസ് വളഞ്ഞതിനെ തുടർന്ന് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പോലീസ് വെടി വച്ച് പിടികൂടുകയായിരുന്നു.

സംഭവത്തിൽ പരിക്കേറ്റ എസ്.ഐ യെയും 2 കോൺസ്റ്റബിൾ മാരേയും പ്രതികളേയും മദ്ദൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts