നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നീട്ടി

ബെംഗളൂരു: കർണാടക ആർ.ടി.സി. യുടെ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ നീട്ടി. കോവിഡിനു മുമ്പുണ്ടായിരുന്നതുപോലെ ഒരുമാസം വരെയുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. നിലവിൽ ഒക്ടോബർ 14 വരെയുള്ള ബുക്കിങ്ങാണ് തുടങ്ങിയത്.

പ്രത്യേക ബസുകളായിട്ടാണ് സർവീസ് നടത്തുന്നത്. നേരത്തേ ഈ മാസം 20 വരെയായിരുന്നു സർവീസ് നീട്ടിയിരുന്നത്.

സ്ഥിരം സർവീസ് നടത്താൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സർവീസുകളുടെ തുടർച്ചയായി ഒരുമാസം വരെയുള്ള ബസുകളുടെ ബുക്കിങ് ആരംഭിക്കുകയായിരുന്നു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

മറ്റ് തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ സാധാരണപോലെ സർവീസ് തുടരാനാണ് കർണാടക ആർ.ടി.സി. യുടെ തീരുമാനം.

അടുത്ത ആഴ്ചയോടെ കേരളത്തിൽനിന്ന് മൈസൂരുവിലേക്കും മംഗളൂരുവിലേക്കും സർവീസുകൾ പുനരാരംഭിക്കും.

നിലവിൽ മൈസൂരുവിൽ പോകേണ്ട യാത്രക്കാർ ബെംഗളൂരുവിലെത്തി വേറെ വാഹനത്തിൽ കയറിയാണ് പോകുന്നത്.

വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ നഴ്‌സിങ് അഡ്മിഷനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കേരളത്തിൽനിന്ന് നിരവധി വിദ്യാർഥികൾ എത്തുന്നുണ്ട്. സർവീസ് നീട്ടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

സർവീസ് നീട്ടണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നതിനാലാണ് നടപടിയെന്ന് കർണാടക ആർ.ടി.സി. കേരള ഇൻ ചാർജ് ജി. പ്രശാന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts