മലയാളിവ്യാപാരി നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു: മലയാളിവ്യാപാരി നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. തലശ്ശേരി ചൊക്ലി സ്വദേശി കെ.സി. മുസ്തഫ(72)യാണ് മരിച്ചത്. ഭാര്യ: സുബൈദ. മക്കൾ: റാഫി, റഹീം, റഷീദ, റഹീന, മുഫീദ.

റായ്ച്ചൂരിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന ഇദ്ദേഹത്തിന് ശ്വാസകോശസംബന്ധമായ അസുഖം പിടിപെട്ടതിനെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തിവരികയായിരുന്നു. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

കേരളത്തിൽ ചികിത്സയ്ക്കു കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആഗ്രഹപ്രകാരം തിങ്കളാഴ്ച പുലർച്ചെ കെ.എം.സി.സി. ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഹുൻസൂരിൽവെച്ച് മരണം സംഭവിച്ചു.

കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുമെന്നുകരുതി മൃതദേഹവുമായി ആംബുലൻസ് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.

ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ ഓൾ ഇന്ത്യ കെ.എം.സി.സി. നേതാക്കളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ നേതൃത്വത്തിൽ ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts