നാട്ടിലേക്ക്​ തിരിച്ച നാല് മലയാളികൾക്ക് കാറപകടത്തിൽ ദാരുണാന്ത്യം

ബെംഗളൂരു: നാട്ടിലേക്ക്​ തിരിച്ച നാല് മലയാളികൾക്ക് കാറപകടത്തിൽ ദാരുണാന്ത്യം. യെല്ലാപൂരിലാണ് വാഹനാപകടത്തിൽ നാല്​ മലയാളികൾ മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ആറിനാണ്​ അപകടം സംഭവിച്ചത്. മുംബൈയിൽനിന്ന്​ കാറിൽ നാട്ടിലേക്ക്​ തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്​മാക്ഷി അമ്മ (85), മക്കളായ ഹരീന്ദ്രനാഥ്​ നായർ (62), രവീന്ദ്രനാഥ്​ നായർ (58), രവീന്ദ്രനാഥി​ന്റെ ഭാര്യ പുഷ്​പ ആർ. നായർ (54) എന്നിവരാണ്​ മരിച്ചത്.​ ഇവർ സഞ്ചരിച്ച മാരുതി ഇഗ്​നിസ്​ കാർ ​ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്​ഥലത്തുതന്നെ മരിച്ചു. കാർ പൂർണമായി തകർന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന രവീന്ദ്രനാഥ്​ നായരും ഭാര്യ പുഷ്​പയും കാറിൽ…

Read More

എല്ലാവർക്കും വേണ്ടി സിനിമകളിൽ പാട്ടു പാടി എസ്.പി.ബാലസുബ്രഹ്മണ്യം; എന്നാൽ എസ്.പി.ക്ക് വേണ്ടി പാടി ഈ നായകൻ.

ബെംഗളൂരു : ഒരു വിധപ്പെട്ട എല്ലാ ഇന്ത്യൻ സിനിമാ നായകർക്കും വേണ്ടി എസ്.പി.ബാലസുബ്രഹ്മണ്യത്തിൻ്റെ മധുരശബ്ദം സിനിമാകൊട്ടകകളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ലോക പ്രശസ്ത ഗായകനായ എസ്.പി.അഭിനയിച്ച ഒരു സിനിമയിൽ അദ്ദേഹത്തിന് വേണ്ടി പിന്നണി പാടിയത് മറ്റൊരു നായകനായിരുന്നു, അത് കന്നഡ സിനിമയിൽ. വളരെ നന്നായി കന്നഡയും തമിഴും തെലുഗുവും സംസാരിക്കുന്ന എസ്.പി.ഒൻപത് കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1993 ൽ പുറത്തിറങ്ങിയ”മുദ്ദിനമാവ” എന്ന കന്നഡ ചിത്രത്തിൽ അന്നത്തെ സൂപ്പർ താരം ശശികുമാർ ആയിരുന്നു നായകൻ. ദീപാവലിയുമായി ബന്ധപ്പെട്ട ഒരു ഗാനത്തിൽ എസ്.പി.യും. ശശികുമാറുമാണ് അഭിനയിക്കുന്നത്, എന്നാൽ ശശികുമാറിൻ്റെ…

Read More

കർണാടകയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 5.5 ലക്ഷം കടന്ന് മുന്നോട്ട്;4.5 ലക്ഷം പേർക്ക് രോഗമുക്തി; 45 ലക്ഷത്തിലധികം പരിശോധനകൾ പൂർത്തിയാക്കി; ഇന്ന് 86 മരണം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 86 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8655 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :86(65) ആകെ കോവിഡ് മരണം :8417(8331) ഇന്നത്തെ കേസുകള്‍ :8655(7710) ആകെ പോസിറ്റീവ് കേസുകള്‍ :557212(548557) ആകെ ആക്റ്റീവ് കേസുകള്‍ : 98474(95549) ഇന്ന് ഡിസ്ചാര്‍ജ് :5644(6748) ആകെ ഡിസ്ചാര്‍ജ് :450302(444658) തീവ്ര പരിചരണ വിഭാഗത്തില്‍ :823(827) കര്‍ണാടകയില്‍…

Read More

ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു.

നിത്യഹരിതഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടര്‍മാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഉച്ചയ്ക്ക് 1:04 ഓടെ മരണം സ്ഥിരീകരിച്ചതായി എസ് പി ബിയുടെ മകന്‍ മാധ്യമങ്ങളെ അറിയിച്ചു. ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും…

Read More

നമ്മ മെട്രോ സർവ്വീസ് തടസപ്പെടും.

ബെംഗളുരു :അഞ്ജനപുരയിൽ നിന്നുള്ള പുതിയ പാതയിൽ മെട്രോ ട്രെയിൻ സർവീസ് തുടങ്ങുന്നതിനു മുന്നോടിയായി പരിശോധന നടക്കുന്നതിനാൽ യെലച്ചനഹള്ളി സ്റ്റേഷനിലെ നമ്മ മെട്രോ സർവീസ് 27നും 28നും നിർത്തിവയ്ക്കും. അതേസമയം ഗ്രീൻലൈനിൽ നാഗസന്ദ്ര മുതൽ ആർവി റോഡ് വരെ രാവിലെ 7 മുതൽ രാത്രി 9 വരെ സർവീസുണ്ടാകും. ബയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ തടസ്സപ്പെടില്ലെന്നും മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി)അറിയിച്ചു. നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന യെലച്ചനഹള്ളി-അഞ്ജനപുര ടൗൺ പാതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം അടുത്തയാഴ്ചയോടെ പൂർത്തിയാകും. തുടർന്നു റെയിൽവേ സുരക്ഷാ കമ്മിഷണർ…

Read More

കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പണം കണ്ടെത്താൻ കർണാടകയുടെ വഴി; മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക.

ബെംഗളൂരു : കോവിഡ് എല്ലാ മേഖലയേയും കാര്യമായി ബാധിച്ചു എന്നത് സത്യമാണ്, സാമ്പത്തിക രംഗം പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ സർക്കാറുകളുടെ ചെലവ് എത്രയോ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. ഇതിനെല്ലാം പണം കണ്ടെത്താൻ വിവിധ വഴികൾ തേടുകയാണ് സർക്കാറുകൾ. കേന്ദ്ര സർക്കാർ സാമാജികരുടെ ശമ്പളം 30% വെട്ടിക്കുറച്ചിരുന്നു. ഇതേ വഴിയിൽ നീങ്ങുകയാണ് കർണാടക സർക്കാർ. കോവിഡ് പ്രതിരോധത്തിനു കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സാമാജികരുടെ ശമ്പളം 30 % വെട്ടിക്കുറയ്ക്കാൻ അനുവദിച്ചു കൊണ്ടുള്ള ബിൽ ചൊവ്വാഴ്ച സഭയിൽ പാസാക്കി. ഏപ്രിൽ 1 മുതലുള്ള ഒരു വർഷത്തെ ശമ്പളാമാണ്…

Read More

കർണാടക രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ; സർക്കാരിനെതിരേ കോൺഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

ബെംഗളൂരു: ബി.ജെ.പി. സർക്കാരിനെതിരേ കോൺഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. സ്പീക്കർ വിശേശ്വര ഹെഗ്‌ഡെ കഗേരി നോട്ടീസ് അംഗീകരിച്ചു. അവിശ്വാസപ്രമേയത്തിലെ ചർച്ചയ്ക്കുള്ള തീയതിയും സമയവും ശനിയാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്ന് സ്പീക്കർ നിയമസഭയെ അറിയിച്ചു. ബി.എസ്. യെദ്യൂരപ്പ നേതൃത്വം നൽകുന്ന സർക്കാരിൽ എം.എൽ.എ.മാർക്കും ജനങ്ങൾക്കും വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ നോട്ടീസ് നൽകിയത്. പ്രമേയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും സഭയുടെ വിശ്വാസം തേടുമെന്നും മന്ത്രി ആർ. അശോക് പറഞ്ഞു. കോൺഗ്രസിൽനിന്നു കൂടുതൽ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം…

Read More

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാർക്ക് വൻ തിരിച്ചടി!

ബെംഗളൂരു: സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. – സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യമാവശ്യമില്ലാത്ത മെക്കാനിക്ക്, ക്ലാർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ എന്നീ തസ്തികകളിൽ (സി, ഡി വിഭാഗങ്ങൾ) കന്നഡിഗർക്കുമാത്രം ജോലി – സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യമാവശ്യമുള്ള മാനേജ്‌മെന്റ്തലത്തിലുള്ള തസ്തികകളിൽ (എ, ബി വിഭാഗങ്ങൾ) കന്നഡികർക്കു മുൻഗണന എന്നിങ്ങനെ മാറ്റം വരുത്തി ഉത്തരവിറക്കുമെന്ന് നിയമ, പാർലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യകമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ 1961-ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ മാറ്റംവരുത്തി…

Read More
Click Here to Follow Us