നമ്മ മെട്രോ സർവ്വീസ് തടസപ്പെടും.

ബെംഗളുരു :അഞ്ജനപുരയിൽ നിന്നുള്ള പുതിയ പാതയിൽ മെട്രോ ട്രെയിൻ സർവീസ് തുടങ്ങുന്നതിനു മുന്നോടിയായി പരിശോധന നടക്കുന്നതിനാൽ യെലച്ചനഹള്ളി സ്റ്റേഷനിലെ നമ്മ മെട്രോ സർവീസ് 27നും 28നും നിർത്തിവയ്ക്കും.

അതേസമയം ഗ്രീൻലൈനിൽ നാഗസന്ദ്ര മുതൽ ആർവി റോഡ് വരെ രാവിലെ 7 മുതൽ രാത്രി 9 വരെ സർവീസുണ്ടാകും.

ബയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ തടസ്സപ്പെടില്ലെന്നും മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി)അറിയിച്ചു.

  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു

നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന യെലച്ചനഹള്ളി-അഞ്ജനപുര ടൗൺ പാതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം അടുത്തയാഴ്ചയോടെ പൂർത്തിയാകും.

തുടർന്നു റെയിൽവേ സുരക്ഷാ കമ്മിഷണർ അനുമതി നൽകിയാൽ വാണിജ്യ സർവീസ് ആരംഭിക്കാം.

6.29 കിലോമീറ്റർ പാതയിൽ കോനനകുണ്ടെ, ദൊഡ്ഡകല്ല സന്ദ്ര, വജറഹള്ളി, തലഘട്ടപുര,അഞ്ജനപുര ടൗൺ എന്നിങ്ങനെ 5 സ്റ്റേഷനുകൾ ആണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us