സ്വാമി അഗ്നിവേശ് അന്തരിച്ചു.

ന്യൂഡല്‍ഹി: സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ എംഎല്‍എയും ആര്യസമാജ പണ്ഡിതനുമായിരുന്ന അഗ്നിവേശ് കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Read More

ഇന്ന് 12545 പേര്‍ ആശുപത്രി വിട്ടു;9496 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;മരണം 130;ആകെ മരണം 7000 ന് മുകളില്‍;ആകെ കോവിഡ് രോഗ ബാധിതര്‍ 4.4 ലക്ഷം !

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 130 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ദിവസം ആണ് ഇന്ന് 12545 പേര്‍. 9496 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 130(129) ആകെ കോവിഡ് മരണം :7067 (6937) ഇന്നത്തെ കേസുകള്‍ :9496(921 ആകെ പോസിറ്റീവ് കേസുകള്‍ :440411 (430947) ആകെ ആക്റ്റീവ് കേസുകള്‍…

Read More

മയക്കുമരുന്ന് കേസ്: കള്ളൻ കപ്പലിൽ തന്നെ!!; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ലഹരിമരുന്ന് റെയ്ഡിന്റെ വിവരം രണ്ടുമാസംമുമ്പ് പ്രതികള്‍ക്ക് ചോര്‍ന്നുകിട്ടിയതായി അന്വേഷണസംഘം കണ്ടെത്തി. പോലീസില്‍നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് അനുമാനം. നടി രാഗിണി ദ്വിവേദിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിസിബി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍, ബിസിനസുകാരന്‍ പ്രശാന്ത് രംഗ എന്നിവര്‍ തമ്മിലുള്ള മൊബൈല്‍ ചാറ്റില്‍നിന്നാണ് റെയ്ഡിന്റെ വിവരം ചോര്‍ന്ന കാര്യം കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ 23 സന്ദേശങ്ങളാണ് കൈമാറിയത്. കേസില്‍ അന്വേഷണം നടത്തുന്ന ജോയന്റ് പോലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടില്‍ റെയ്ഡിന് തയ്യാറെടുക്കുന്നുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. ആഫ്രിക്കക്കാരന്‍ ലോംപെപ്പര്‍ സാംബയോട് രവിശങ്കര്‍ ലഹരിമരുന്ന് ആവശ്യപ്പെട്ടതിന്റെ വിവരവും മൊബൈല്‍ഫോണില്‍നിന്നു…

Read More

കുട്ടികളിൽ നിന്ന് ‘കോവിഡ് ഫീസ്’ ഈടാക്കാനൊരുങ്ങി നഗരത്തിലെ സ്വകാര്യ സ്കൂളുകൾ!

ബെംഗളൂരു: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം പ്രകാരം സെപ്റ്റംബർ 21 മുതൽ ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ അധിക ചെലവ് ചൂണ്ടിക്കാട്ടി സ്കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളിൽനിന്നും ‘കോവിഡ് ഫീസ്’ ഈടാക്കാൻ ഒരുങ്ങുകയാണ് നഗരത്തിലെ സ്വകാര്യ സ്കൂളുകൾ. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ ശുചീകരണ പ്രവൃത്തികൾ ഉൾപ്പെടെയുള്ളവ കൃത്യമായി പാലിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഇതിനായി വരുന്ന അധിക ചെലവ് പൂർണമായും സ്കൂളുകൾക്ക് വഹിക്കാനാവില്ലെന്നും സ്വകാര്യ മാനെജ്മെന്റുകൾ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

Read More

കോവിഡ് വ്യാപനം കൂടുന്നത് നഗരത്തിലെ ഈ സ്ഥലങ്ങളിൽ; ജാഗ്രത കുറയുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമ്പോഴും ജനങ്ങളുടെ ജാഗ്രത അയയുന്നു. ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചുതുടങ്ങിയതോടെ തെരുവുകളിലും റോഡുകളിലും ജനത്തിരക്കും വർധിച്ചു. കോവിഡ് വ്യാപനം കൂടുന്നത് നഗരത്തിലെ ഈ സ്ഥലങ്ങളിലാണ്. – തനിസാന്ദ്ര – ബ്യാറ്റരായനാപുര – വിദ്യരാണ്യപുര – നാഗേനഹള്ളി – ബാനസവാടി – ചൊക്കസാന്ദ്ര – ദൊഡ്ഡബൈദരകല്ലു – കോട്ടിഗേപാളയ – ജ്ഞാനഭാരതി – രാജരാജേശ്വരി നഗർ – ഹെമ്മിഗെപുര – ഉത്തരഹള്ളി – ശാന്തളനഗർ – കെംപെഗൗഡ – അഗാരം – ബെലണ്ടുർ – സിംഗസാന്ദ്ര മുഖാവരണം ധരിക്കണമെന്നും സാമൂഹിക അകലം…

Read More

നഗരത്തില്‍ കനത്ത മഴ 3 ദിവസം കൂടി തുടരും;അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്…

ബെംഗളൂരു : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് ഞായറാഴ്ച വരെ നഗരത്തില്‍ മഴ തുടരും. ജനങ്ങൾക്ക് മഴക്കെടുതികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ബി.ബി.എം.പിയുടെ 080 -22660000, 22221188, 22224748,22975595 എന്നിഹെൽപ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. സോണ്‍ നമ്പരുകൾ : 25735643, 25732447 (ബൊമ്മനഹള്ളി) 080-28600954, 28601851 (ആർ.ആർ.നഗർ) 26566362,22975703 (സൗത്ത്) 2346336,23561692(വെസ്റ്റ്‌) 28393688,28394009 (ദാസറഹള്ളി) 23636671,22975936(യെലഹങ്ക) 28512301, 28512300(മഹാദേവപുര) 22975803( ഈസ്റ്റ്) വാട് സ് ആപ് :9480685700 BBMP Rainfall Forecast: Widespread light to moderate rains associated with…

Read More

“കോവിഡ് ബാധിച്ച്” ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയ യുവതിയെ കാണാതായതായി പരാതി; പോലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ?

ബെംഗളൂരു : കോവിഡ് രോഗത്തിൻ്റെ മറവിൽ ഇതിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലൻസ് ഡ്രൈവർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ നടന്നത്. കോവിഡ് പോസിറ്റീവ് ആണ് എന്ന് വിശ്വസിപ്പിച്ച് യുവതിയെ ആംബുലൻസിൽ കൊണ്ടുപോവുകയും കാണാതാവുകയും ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ആണ് സംഭവത്തിന് പിന്നിലുള്ള സത്യം അറിയുന്നത്. കോവിഡ് എന്നെഴുതിയ ആംബുലൻസിൽ പി പി ഇ കിറ്റ് ധരിച്ച് എത്തിയവരാണ് ബൊമ്മനഹള്ളിയിലുള്ള യുവതിയുടെ സ്രവ പരിശോധന…

Read More

സൂക്ഷിക്കുക… 6 ജില്ലകളിൽ റെഡ് അലർട്ട്…13 ജില്ലകളിൽ യെല്ലോ അലർട്ട്… ഇന്ന് കനത്ത മഴക്ക് സാദ്ധ്യത..

ബെംഗളൂരു : ഇന്നും സംസ്ഥാനത്ത് കനത്ത മഴക്കുള്ള സാദ്ധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കുടക്, ഹാസൻ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ മഴക്ക് സാദ്ധ്യതയുള്ള ബെംഗളൂരു, മൈസൂരു, രാമനഗര, മണ്ഡ്യ, ചാമരാജനഗർ, കോലാർ, തുമക്കുരു, ദാവനഗെരെ, ബെല്ലാരി, ചിക്കബല്ലാപുര, ചിത്രദുർഗ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 45 -55 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യത ഉള്ളതിനാൽ മീൻ പിടുത്തക്കാർ കടലിൽ പോകരുത് എന്നും നിർദ്ദേശമുണ്ട്. തീരദേശ മേഖലയിൽ…

Read More
Click Here to Follow Us