ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 141 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 5773 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :141 ആകെ കോവിഡ് മരണം : 6534 ഇന്നത്തെ കേസുകള്‍ : 5773 ആകെ പോസിറ്റീവ് കേസുകള്‍ : 404324 ആകെ ആക്റ്റീവ് കേസുകള്‍ : 97001 ഇന്ന് ഡിസ്ചാര്‍ജ് : 8015 ആകെ ഡിസ്ചാര്‍ജ് : 300770 തീവ്ര പരിചരണ…
Read MoreDay: 7 September 2020
സാഹസിക സഞ്ചാരികൾക്ക് സന്തോഷ വാർത്ത; 3 ട്രക്കിംഗ് റൂട്ടുകൾ തുറന്നു.
ബെംഗളൂരു : 5 മാസത്തെ ഇടവേളയ്ക്കു ശേഷം കർണാടക ഇക്കോ ടൂറിസം ബോർഡ് 3 ട്രെക്കിങ് റൂട്ടുകൾ സാഹസിക സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ബെംഗളുരു ഗ്രാമ ജില്ലയിലെ മക്കലിദുർഗ, ചിക്കബെല്ലാപുര ജില്ലയിലെ സ്കന്ദഗിരി, ആവലബെട്ട എന്നീ ട്രക്കിങ് പാതകളിലൂടെയുള്ള യാത്രകളാണ് അനുവദിച്ചിരിക്കുന്നത്. 11 പാതകളാണ് ഇക്കോ ടൂറിസം ബോർഡിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കിയുള്ള 8 പാതകളിൽ അടുത്ത മാസത്തോടെ പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിച്ചവരെ മാത്രമേ ട്രക്കിങ്ങിനു അനുവദിക്കുകയുള്ളൂ. വെബ്സൈറ്റ്: myecotrip.com
Read Moreകോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ ഇറക്കിവിടും
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കുമെന്നുമുള്ള മുന്നറിയിപ്പുമായി നമ്മ മെട്രോ. നീണ്ട അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് രാജ്യത്തെ മെട്രോ സര്‍വീസുകള്‍ പുനാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ബംഗളൂരു മെട്രോ. സ്റ്റേഷനുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയോ, യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്താല്‍ സര്‍വീസ് വെട്ടിച്ചുരുക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. http://88t.8a2.myftpupload.com/archives/56547 ഇതിന് പുറമേ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.…
Read Moreഓൺലൈനായി ഓണം ആഘോഷിച്ചു!
ബെംഗളൂരു : സ്വർഗ്ഗറാണി ചർച്ച് ,ആർ.ആർ. നഗർ മലയാളം മിഷൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 2020 ഓണാഘോഷം സെപ്റ്റംബർ 6 ആം തിയ്യതി ഞായറാഴ്ച ആഘോഷിച്ചു . സ്വർഗ്ഗറാണി ഇടവക അസിസ്റ്റന്റ് വികാരി ഫാദർ സ്റ്റീഫൻ തേവർപറമ്പിൽ ,സ്വർഗ്ഗ റാണി സ്കൂൾ & പി യൂ കോളേജ് മാനേജർ സിസ്റ്റർ ഇമ്മാക്കുലേററ് ,കർണാടക ചാപ്റ്റർ മലയാളം മിഷൻ ഭാരവാഹികളായ ശ്രീമതി ബിലു സി നാരായണൻ ,ശ്രീ ദാമോദരൻ കെ , ശ്രീ ടോമി ആലിങ്കൽ ,ശ്രീ ജിസ്സോ ജോസ് എന്നിവർ ഓണാശംസകൾ നേർന്നു.…
Read Moreമയക്കുമരുന്നു കേസ്; ഒരു മലയാളി കൂടി പിടിയിൽ!
ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി പിടിയിലായി. മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയായ മലയാളി നിയാസിനെ അറസ്റ്റ് ചെയ്തെന്ന് അഡി. കമ്മീഷണര്‍ അറിയിച്ചു. അതേസമയം, നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി, കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. നടി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിസിബി കോടതിയെ അറിയിച്ചിരുന്നു. അതിനിടെ, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്കി. കെടി റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം…
Read Moreനഗരത്തിൽ വ്യാപക റെയ്ഡ്; അന്വേഷണം കൂടുതൽ മലയാളികളിലേക്ക്, ഒരു വിദേശിയുൾപടെ രണ്ട് പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു, മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയകളെ കേന്ദ്രീകരിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നർക്കോട്ടിക് സെൽ അന്വേഷണവും റെയ്ഡും ശക്തമാക്കി. ഇതിനിടെ ഒരു വിദേശി ഉൾപ്പടെ രണ്ടു പേരെ കൂടി മയക്കുമരുന്ന് കടത്തുകേസിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. 13.05 ലക്ഷം രൂപയുടെ മയക്കുമാരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. Bengaluru Police arrested 2 persons including a Nigerian national and seized contraband including ganja, ecstasy pills and hashish oil worth of Rs 13.05 lakhs. Accused…
Read Moreകഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട നടി പുലിവാല് പിടിച്ചു.
ബെംഗളൂരു : ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റിലായതിന് പിന്നാലെ കന്നഡ നടി നിവേദിതയ്ക്കെതിരെയും പൊലീസ് കേസെടുത്തതായ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കഞ്ചാവ് നിരോധിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കഞ്ചാവ് പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണെന്നുമുള്ള നടിയുടെ പ്രസ്താവനയാണ് വിനയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഞ്ചാവ് നിയമവിധേയമാക്കണമെന്ന് നടിയുടെ ആവശ്യത്തെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലടക്കം രംഗത്തുവന്നത്. പരാതി ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടിയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ പോലും കഞ്ചാവ് ഉപയോഗിച്ചതു കൊണ്ട് മരിച്ചിട്ടില്ലെന്നും അഥര്‍വ വേദത്തില്‍ വിജയ, അജയ, മധുറാണി, സിദ്ധി എന്നിങ്ങനെ പേരുകളിലാണ് കഞ്ചാവ്…
Read More20-ഓളം ബൈക്കുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ
ബെംഗളൂരു: 20-ഓളം ബൈക്കുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. നന്ദിനി ലേ ഔട്ടിൽ താമസിക്കുന്ന ജഗദീഷ്(29) ആണ് അറസ്റ്റിലായത്. ബൈക്കുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. പത്തുലക്ഷം രൂപയുടെ ബൈക്കുകളാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. റോഡരികിൽ നിർത്തിയിടുന്ന ബൈക്കുകളാണ് മോഷ്ടിച്ചത്.
Read Moreസംയുക്താ ഹെഗ്ഡെയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഐ.സി.സി. അംഗത്തിന്റ പേരിൽ കേസെടുത്തു
ബെംഗളൂരു: നടി സംയുക്താ ഹെഗ്ഡെയെ പൊതുസ്ഥലത്ത് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ സംയുക്താ ഹെഗ്ഡെയുടെയും സുഹൃത്തുക്കളുടെയും പരാതിയെത്തുടർന്ന് എച്ച്.എസ്.ആർ. ലേഔട്ട് പോലീസ് എ.ഐ.സി.സി. അംഗം കവിതാ റെഡ്ഡിയുടെപേരിൽ കേസെടുത്തു. വ്യായാമംചെയ്യുകയായിരുന്ന സംയുക്തയ്ക്കും സുഹൃത്തുക്കൾക്കുംനേരെ കവിതാ റെഡ്ഡിയുടെ നേതൃത്വത്തിൽ ഒരു സംഘം അസഭ്യവർഷം നടത്തിയെന്നാണ് പരാതി. ഇതിന്റെ വീഡിയോദൃശ്യങ്ങളും നടി സാമൂഹികമാധ്യമങ്ങളിലിട്ടിരുന്നു. എന്നാൽ, വസ്ത്രത്തിന്റെപേരിൽ നടിയെ ആക്ഷേപിച്ചെന്ന ആരോപണം കവിതാ റെഡ്ഡി നിഷേധിച്ചു. പാർക്കിന്റെ നിയമങ്ങൾക്കുവിരുദ്ധമായി ഉച്ചത്തിൽ പാട്ടുവെച്ചതാണ് ചോദ്യംചെയ്തതെന്ന് കവിതാ റെഡ്ഡി പറഞ്ഞു. ആളുകൾ എന്തുവസ്ത്രം ധരിക്കുന്നുവെന്നതു തന്റെ വിഷയമല്ലെന്നും സദാചാരാക്രമണം നടത്തിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും…
Read Moreനമ്മ മെട്രോ ഇന്നുമുതൽ വീണ്ടും ഓടിത്തുടങ്ങും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ബെംഗളൂരു: നമ്മ മെട്രോ ഇന്നുമുതൽ വീണ്ടും ഓടിത്തുടങ്ങും. അഞ്ചരമാസത്തിനു ശേഷമാണ് മെട്രോ സർവീസ് പുനഃരാരംഭിക്കുന്നത്. ശ്രദ്ധിക്കുക: – തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബൈയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിൽമാത്രമായിരിക്കും സർവീസ്. – വ്യാഴാഴ്ച നാഗസാന്ദ്ര- യെലച്ചനഹള്ളി ഗ്രീൻ ലൈനിലും സർവീസ് തുടങ്ങും. – ആദ്യഘട്ടത്തിൽ രാവിലെ എട്ടുമുതൽ 11 വരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയുമായിരിക്കും സർവീസ്. – പതിനൊന്നാം തിയതി മുതൽ ഇരുപാതകളിലും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പൂർണതോതിൽ സർവീസ് തുടങ്ങും. – കൗണ്ടറുകൾ വഴിയുള്ള കൂപ്പണുകളുടെ വിൽപ്പനയുണ്ടാകില്ല. – സ്മാർട്ട് കാർഡുള്ളവർക്ക് മാത്രമായിരിക്കും യാത്ര…
Read More