ബെംഗളൂരു : ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റിലായതിന് പിന്നാലെ കന്നഡ നടി നിവേദിതയ്ക്കെതിരെയും പൊലീസ് കേസെടുത്തതായ റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് കഞ്ചാവ് നിരോധിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കഞ്ചാവ് പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണെന്നുമുള്ള നടിയുടെ പ്രസ്താവനയാണ് വിനയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഞ്ചാവ് നിയമവിധേയമാക്കണമെന്ന് നടിയുടെ ആവശ്യത്തെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലടക്കം രംഗത്തുവന്നത്.
പരാതി ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടിയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാള്‍ പോലും കഞ്ചാവ് ഉപയോഗിച്ചതു കൊണ്ട് മരിച്ചിട്ടില്ലെന്നും അഥര്‍വ വേദത്തില്‍ വിജയ, അജയ, മധുറാണി, സിദ്ധി എന്നിങ്ങനെ പേരുകളിലാണ് കഞ്ചാവ് അറിയപ്പെട്ടിരുന്നതെന്നും നടി പറയുന്നു കഞ്ചാവ് ക്യാന്‍സര്‍, കുഷ്ഠം, ക്ഷയം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചു വന്നിരുന്നുവെന്നും മതപരമായ ചടങ്ങുകള്‍ക്ക് പോലും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും നിവേദിത പറഞ്ഞിരുന്നു.
കഞ്ചാവിന്റെ ഉപയോഗം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിയമപരമായി അനുവദിച്ചിട്ടുള്ളതണ്. താന്‍ പറയുന്നത് കഞ്ചാവിനെ കുറിച്ച് മാത്രമാണെന്നും സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങളെ കുറിച്ചല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
കല്ലറാളി ഹൂവാഗി, മാത്താഡ് മാത്താഡ് മല്ലിഗെ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട നിവേദിത അവ്വ, ഡിസംബര്‍ 1 എന്നീ സിനിമകളിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.