ബെംഗളൂരു : നമ്മ മെട്രോയിൽ ഹിന്ദി ഭാഷയിലുള്ള ദിശാ സൂചികകൾ എടുത്തു കളയണം എന്നാവശ്യപ്പെട്ട് കന്നഡ ഡവലപ്പ്മെൻ്റ് അതോറിറ്റിയുടെ ചെയർമാൻ ടി.നാഗഭരണ ബി.എം.ആർ.സി.എല്ലിനോട് ആവശ്യപ്പെട്ടു.
മെട്രോ സറ്റേഷനിലും ട്രെയിനിലും ഹിന്ദി വാക്കുകൾ പാടില്ല, കന്നഡയിലും ഇംഗ്ലീഷിലും മാത്രമേ ബോർഡുകൾ പാടുള്ളൂ എന്ന് നാഗഭരണ മെട്രോ അധികൃതരുമായി നടന്ന മീറ്റിംഗിൽ ആവശ്യപ്പെട്ടു.
നഗരത്തിൽ മെട്രോ സർവ്വീസ് ആരംഭിച്ചത് മുതൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ഹിന്ദി ബോർഡുകൾ എടുത്തു മാറ്റണം എന്ന ആവശ്യവുമായി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Bengaluru Metro Rail Corporation should remove Hindi signage from metro stations & trains. Signages in metro trains & stations should be in Kannada & English: Kannada Development Authority Chairman T Nagabharana said during meeting with Bengaluru Metro Rail Corporation officials
— ANI (@ANI) August 27, 2020