വീണ്ടും വിദ്വേഷ പോസ്റ്റ്: പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ

ബെംഗളൂരു: സാമൂഹിക മാധ്യമത്തിൽ വീണ്ടും വിദ്വേഷ പോസ്റ്റ്.

വിദ്വേഷ പോസ്റ്റിട്ട 20-കാരനെ റായ്ച്ചൂരിൽ അറസ്റ്റ്‌ ചെയ്തു. വാട്സ്ആപ് സ്റ്റാറ്റസ് ആയിട്ടാണ് യുവാവ് വിധ്വേഷ പോസ്റ്റിട്ടത്.

പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് റായ്ച്ചൂരിലെ ദേവദുർഗ പോലീസ് സ്റ്റേഷന് മുന്നിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിനെ തുടർന്ന് ബെംഗളൂരുവിൽ അക്രമമുണ്ടായ സാഹചര്യത്തിൽ ശക്തമായ പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ദേവദുർഗ പോലീസ് പറഞ്ഞു. അറസ്റ്റിലായ 20-കാരനെ സെപ്റ്റംബർ മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us