ബെംഗളൂരു :ഏഷ്യയിലെ എറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന സ്ഥലമാണ് മുംബെയിയിലെ ധാരാവി.
കോവിഡ് വ്യാപനം ഇന്ത്യയിൽ തുടങ്ങിയപ്പോൾ അത് ഏറ്റവും ഭീകരമായി ബാധിക്കാവുന്ന സ്ഥലമായി എല്ലാവരും കരുതിയത് ധാരാവിയെ ആയിരുന്നു.
എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പ്രവചനങ്ങളെയെല്ലാം മാറ്റിമറച്ചുകൊണ്ട് മെച്ചപ്പെട്ട കോവിഡ് നിരക്കാണ് അവിടെ രേഖപ്പെടുത്തിയത്.
നഗരത്തിൽ കോവിഡ് വ്യാപനം തടയാൻ “ധാരാവി’ മാതൃക പിന്തുടരുമെന്നു ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചിരിക്കുകയാണ്.
കോവിഡ് കൂടുതലുള്ള മേഖലകൾ കേന്ദ്രീകരിച്ചു പരിശോധന ഊർജിതമാക്കി, പോസിറ്റീവ് കേസുകൾ നേരത്തെ കണ്ടെത്തി, ഐസലേഷൻ ഉൾപ്പെടെ നടപടികൾ കർശനമാക്കും.
മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും,സമൂഹ വ്യാപനമുണ്ടായ ധാരാവിയിലെ ചേരികളിൽ ഇപ്പോൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനു കാരണം പഴുതടച്ച്, നടപടികളായിരുന്നു. ഇതേ മാതൃക ബെംഗളുരു വിലും നടപ്പാക്കും. ആദ്യ ഘട്ടത്തിൽ പോസിറ്റീവ് കേസുകൾ കൂടുമെങ്കിലും കോവിഡ് പകരുന്നതു തടയാനാകുമെന്നും ക്രമേണ പൂർണമായും നിയന്ത്രണത്തിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർ, കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്നവർ, ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തിയവർ, പകർച്ചപ്പനി-ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളുള്ളവർ എന്നിവരെ ലക്ഷ്യമിട്ടാണ് പരിശോധന ഊർജിതമാക്കുക.
കോവിഡ് ലക്ഷണമുള്ളവരേ കണ്ടെത്താൻ വീടുകൾ തോറും സർവേ നടത്തിവരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.