ബെംഗളൂരു : ജനങ്ങൾക്കിടയിൽ ഇറങ്ങി ജോലി ചെയ്യുന്ന പൊതുപ്രവർത്തകർക്ക് കോവിഡ് പകരുന്നത് സംസ്ഥാനത്ത് ഒരു സാധാരണ സംഭവമാകുന്നു.
ബി.ജെ.പി.എം.പിയും മുൻ മന്ത്രിയുമായ ശ്രീനിവാസ പ്രസാദിന് കോവിഡ് സ്ഥിരീകരിച്ചു, ചികിൽസയിലാണ്. ചാമരാജ നഗര മണ്ഡലത്തിൽ നിന്നുള്ള പ്രതിവിധിയാണ് ഇദ്ദേഹം.
അടുത്തിലെ ശ്രീനിവാസ പ്രസാദിന് സന്ദർശിച്ച മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനും ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ബി.എസ്.വിജയേന്ദ്ര സ്വയം നിരീക്ഷണത്തിലാണ്.മുൻപ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു മാസത്തോളം വിജയേന്ദ്ര സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.
ചാമരാജ പേട്ട് കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ചെറിയ പനി ഉണ്ടായിരുന്നു ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലായി, ചികിൽസ തുടരുകയാണ് എന്ന് അദ്ധേഹം ട്വിറ്ററിൽ അറിയിച്ചു.
കഴിഞ്ഞ ആഴ്ച നഗരത്തിൽ നടന്ന കലാപ സ്ഥലത്തും എം എൽ എ ആയ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭവനത്തിലും വെടിവെപ്പിൽ മരിച്ച 3 പേരുടെ വീട്ടിലും ഖാൻ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.