മലയാളി എസ്.പി ദിവ്യ സാറ തോമസ് ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് നുണപ്രചാരണം

ബെംഗളൂരു: കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ചാമരാജ് നഗറിലെ മലയാളി എസ്.പി ദിവ്യ സാറ തോമസ് ചാമരാജ് നഗര്‍ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന പ്രചാരണം നുണയാണെന്ന് വ്യക്തമാക്കി കര്‍ണാടക പൊലീസ്.

എസ്.പി. ദിവ്യ സാറാ തോമസ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് വിവാദത്തിന് കാരണമായ സംഭവമുണ്ടായത്. ദിവ്യയുടെ നിർബന്ധത്തെത്തുടർന്നാണ് പൂജാരി ചിത്രത്തിൽ പൂജനടത്താൻ തയ്യാറായതെന്ന് ആരോപണമുയർന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചിത്രങ്ങളും പ്രചരിച്ചു. ഇതേത്തുടർന്നാണ് സംസ്ഥാന പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

അയോധ്യയിൽ രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ ഓഗസ്റ്റ് അഞ്ചിനാണ് കൊല്ലഗലിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ വിവാദമുയർത്തിയ സംഭവമുണ്ടായത്. ക്ഷേത്രത്തിൽ പ്രത്യേക പൂജ ഇതിന്റെ ഭാഗമായുണ്ടായി. ഇതിനിടെയാണ് പ്രദേശത്തെ പ്രളയവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാൻ ദിവ്യ സാറാ തോമസ് ഇതുവഴി വന്നത്.

ചിലരുടെ നിർബന്ധപ്രകാരം ഇവർ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു. പൂജയ്ക്കുശേഷം ദിവ്യ ഇതര മതസ്ഥയാണെന്നു മനസ്സിലാക്കിയ പൂജാരി ക്രിസ്തുവിന്റെ ചിത്രം അവർക്ക് സമ്മാനിക്കുകയാണുണ്ടായതെന്ന് പോലീസ് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

ഇതോടൊപ്പം ഹിന്ദുദേവന്മാരുടെ ചിത്രവുമുണ്ടായിരുന്നു. ക്രിസ്തുവിന്റെ ചിത്രം ശ്രീകോവിലിൽ പൂജിക്കാൻ ദിവ്യ പൂജാരിയുടെ മേൽ സമ്മർദം ചെലുത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അറിയിച്ചു. വേറെ ആരോ കൊണ്ടുവന്ന ചിത്രമായിരുന്നു അതെന്നും അറിയിച്ചു. താൻ ക്ഷേത്രത്തിൽ പോയിരുന്നതായും എന്നാൽ പൂജനടത്താൻ പൂജാരിയെ നിർബന്ധിച്ചിട്ടില്ലെന്നും ദിവ്യ സാറാ തോമസും വിശദീകരിച്ചു.

സംഭവത്തിന്റെ വസ്തതുത വെളിപ്പെടുത്തി ക്ഷേത്രത്തിന്‍ന്റെ പൂജാരി രാഘവന്‍ ലച്ചു നല്‍കിയ വിഡിയോ സന്ദേശം കര്‍ണാടക പൊലീസ് ഔദ്യോഗിക വെബസൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനായി പൂജ നടന്ന ദിവസം കൊല്ലഗല്‍ ആഞ്ജനേയ ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തിയിരുന്നുവെന്നും അന്നേദിവസം കൊല്ലഗലിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എസ്.പിയെ ജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിഥികള്‍ക്ക് ഹിന്ദുദൈവങ്ങളുടെ പ്രതിമകള്‍ പൂജിച്ച് സമ്മാനനമായി നല്‍കുന്നത് ക്ഷേത്രത്തിലെ പതിവാണെന്നും എസ്.പി ക്രിസ്ത്യന്‍ വിശ്വാസിയായതിനാല്‍ ആരോ യേശുവിന്റെ ചിത്രം കൊണ്ടുവന്നു നല്‍കിയെന്നും പൂജാരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us