ബെംഗളൂരു: രണ്ട് ദിവസം മുൻപാണ് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഇട്ടതിന്റെ പേരിൽ പുലികേശിനഗറിൽ സഘർഷാവസ്ഥ ഉണ്ടായത്.
മൂന്ന് പേർ മരിക്കുകയും, പ്രതിഷേധക്കാർ കോൺഗ്രസ് എം.എൽ.എ.യുടെ വീട് തകർക്കുകയും, റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ, കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങളാണ് ബെംഗളൂരു കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍.
ദല്‍ഹി കലാപത്തിലെ രണ്ട് ചിത്രങ്ങളാണ് ബംഗളൂരു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന നിലയില്‍ പ്രചരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഈ ചിത്രങ്ങള്‍ ബംഗളൂരു ആക്രമണത്തിന്റെത് അല്ലെന്ന് കണ്ടെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.