ബെംഗളൂരു: കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താൻ ശബ്ദമുയർത്തും; കനിമൊഴിക്ക് പിന്തുണയുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ അവഹേളനം നേരിടേണ്ടിവന്നുവെന്ന് കനിമൊഴി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. DMK @arivalayam MP @KanimozhiDMK has been questioned "Are you an Indian?". I raise my voice against the insult meted to sister Kanimozhi.Now, it is apt to debate how political leaders from the South were snatched…
Read MoreDay: 10 August 2020
മുഖ്യമന്ത്രി ആശുപത്രി വിട്ടു.
ബെംഗളൂരു: കോവിഡ് 19 വൈറസ് ബധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ആശുപത്രി വിട്ടു. ഓഗസ്റ്റ് 2 ന് അയിരുന്നു കോവിഡ് ബധിച് മുഖ്യമന്ത്രി ആശുപത്രിയിൽ പ്രവേശിച്ചത്. 77 വയസുകാരനായ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയോട് ഇനി ഹോം ക്വാറന്റീനിൽ പോകുവാനാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ മഴക്കെടുതി അനുഭവിക്കുന്ന ജില്ലകൾ മുഖ്യമന്ത്രി സന്ദർശിക്കാൻ ഉള്ള സാധ്യത ഇല്ല. ബുധനാഴ്ച്ചയോട് കൂടി മുഖ്യമന്ത്രിക്ക് തിരിച് ജോലിയിൽ പ്രവേശിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.…
Read More114 മരണം;പുതിയ രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ ആശുപത്രി വിട്ടു;കര്‍ണാടകയിലെ പ്രതിദിന സമ്പൂര്‍ണ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 4267 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :114 ആകെ കോവിഡ് മരണം : 3312 ഇന്നത്തെ കേസുകള്‍ : 4267 ആകെ പോസിറ്റീവ് കേസുകള്‍ : 182354 ആകെ ആക്റ്റീവ് കേസുകള്‍ : 79908 ഇന്ന് ഡിസ്ചാര്‍ജ് : 5218 ആകെ ഡിസ്ചാര്‍ജ് : 99126 തീവ്ര…
Read Moreബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും വയനാട് വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക് !
ബെംഗളൂരു : നഗരത്തില്‍ നിന്നും മൈസൂരുവിൽ നിന്നും വയനാട് വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ പൊൻകുഴിയിലെ വെള്ളക്കെട്ട് ഒഴിവായതിനാൽ മുത്തങ്ങ വഴി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രാ വാഹനങ്ങൾക്ക് 11.08.2020 മുതൽ മുത്തങ്ങ വഴി മാത്രമേ പ്രവേശനമുണ്ടാകൂ. ബാവലി, തോൽപ്പെട്ടി(കുട്ട) ചെക് പോസ്റ്റുകൾ വഴി ചരക്കു വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ. കർണാടകയിലേക്കു പോകുന്ന യാത്രാ വാഹനങ്ങൾക്ക് ബാവലി വഴിയും പോകാം. വയനാട് ജില്ല കളക്ടര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
Read Moreസംസ്ഥാനത്ത് സൈബർ സെക്യൂരിറ്റി ശക്തമാക്കുന്നു.
ബെംഗളൂരു: ഡിജിറ്റൽ ഇക്കോണമിയുടെ അവിഭാജ്യ ഘടകമായ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ സൈബർ സെക്യൂരിറ്റി കൂടുതൽ ശക്തമാക്കുന്നു. സൈബർ ഇടത്തിലെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച ബാങ്കുകളുടെ നിർദ്ദേശങ്ങളും വിലയിരുത്തലുകളും അറിയുന്നതിനായി അടുത്ത ആഴ്ചയിൽ ബാങ്കേഴ്സിന്റെ ഒരു യോഗം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ടൈംസ് ഓഫ് ഇൻഡ്യ സംഘടിപ്പിച്ച ഓൺലൈൻ കോൺക്ലേവ് , റീബൂട്ട് കർണാടകയിൽ സംസാരിക്കവെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സാമ്പത്തിക പുരോഗതി തിരിച്ചുപിടിക്കുന്നതിനുള്ള പുതു വഴികളെ സംബന്ധിച്ച…
Read Moreചികിൽസയിലിരുന്ന കോവിഡ് രോഗിയായ സ്ത്രീ കിംസ് ആശുപത്രിയിൽ നിന്നും ഓടിപ്പോയി.
ബെംഗളൂരു: 43 വയസുകാരിയായ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗി ബെംഗളൂരു കെമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ് ആശുപത്രിയിൽ നിന്നും ചികിത്സയിലിരിക്കെ ഓടിപോയി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആണ് സംഭവം നടന്നത് . രോഗിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദൊഡ്ഡബസ്തി നിവാസിയായ യുവതിക്ക് എതിരെ വി വി പുരം പോലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയെ ജൂലൈ 25 നാണു കെ ഐ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് കെ ഐ എം എസ് ആശുപത്രിയിലെ കാഷ്വാലിറ്റി…
Read More10 ദിവസത്തിൽ റാപിഡ് ആന്റിജെൻ ടെസ്റ്റ് വഴി സ്ഥിരീകരിച്ചത് 4750 കോവിഡ് കേസുകൾ.
ബെംഗളൂരു: സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരു നഗര ജില്ലയിൽ ആണ്. സംസ്ഥാന ഗവൺമെന്റ് നഗരത്തിൽ പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നഗരത്തിൽ 47,600 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തി. ഇതിൽ 4750 ടെസ്റ്റുകളുടെ ഫലം പോസിറ്റീവ് ആയിരുന്നു. റാപിഡ് ആന്റിജെൻ ടെസ്റ്റുകളുടെ ഫലം 30 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്. അസുഖം പെട്ടന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകർക്ക് രോഗികളെ പെട്ടന്ന് കണ്ടുപിടിച്ചു രോഗികളെ ഐസൊലേറ്റ് ചെയ്യുവാനും വേണ്ട ചികിത്സ നൽകാനും…
Read Moreസ്‌കൂട്ടർ യാത്രികയെ കാർ ഇടിച്ച് റോഡിലൂടെ ഇഴച്ച് കൊണ്ടുപോയത് മീറ്ററുകളോളം; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
ബെംഗളൂരു: സ്‌കൂട്ടർ യാത്രികയെ കാർ ഇടിച്ച് റോഡിലൂടെ ഇഴച്ച് കൊണ്ടുപോയത് മീറ്ററുകളോളം; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗളൂരു കദ്രി കംബള ജങ്‌ഷനിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത്താവർ സ്വദേശിയായ വാണിശ്രീയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പരിക്കേറ്റെങ്കിലും ജീവാപായമില്ലാതെ യുവതി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ജങ്‌ഷന്റെ ഒരുവശത്തുകൂടെ വരികയായിരുന്ന യുവതിയുടെ സ്‌കൂട്ടറിൽ മറ്റൊരു ദിശയിലൂടെ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ബോണറ്റിലേക്ക് വീണ വാണിശ്രീയുമായി കാർ അല്പസമയം മുന്നോട്ടുകുതിച്ചു. ഇതോടെ യുവതി…
Read Moreഇ.എസ്.ഐ ആശുപത്രിയിലെ ഉയർന്ന കോവിഡ് മരണനിരക്ക് വിശദമായി പഠിക്കാൻ പ്രത്യേക കമ്മിറ്റി.
ബെംഗളൂരു : രാജാജി നഗറിലെ ഇ എസ് ഐ ആശുപത്രിയിൽ ചികിത്സിച്ച കോവിഡ് 19 രോഗികളുടെ ഉയർന്ന മരണ നിരക്കിന്റെ കാരണങ്ങൾ കണ്ടെത്തുവാനും അവ വിശദമായി പഠിക്കുവാനും സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിക്ക് നിർദ്ദേശം നൽകി. രാജാജി നഗർ ഇ എസ് ഐ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന 421 കോവിഡ് 19 രോഗികളിൽ 54 പേർ മരണപ്പെട്ടു. 12.8 ശതമാനമാണ് ഇവിടുത്തെ മരണനിരക്ക് എന്നും ഈ മരണങ്ങളുടെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. ആശുപത്രിയിലെ കോവിഡ് പ്രവർത്തനങ്ങൾ…
Read Moreറിയല്‍എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ പണം നല്‍കിയില്ല,പിതാവിനെ 10 ലക്ഷത്തിനു ക്വട്ടേഷന്‍ കൊടുത്ത് കൊന്ന് കളഞ്ഞു!
ബെംഗളൂരു: തൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ട പണം നൽകാതിരുന്നതിനെ തുടർന്ന് പിതാവിനെ ഗുണ്ടാ സംഘത്തെക്കൊണ്ട് കൊട്ടേഷൻ നൽകി കൊലപ്പെടുത്തി മകൻ. നഗരത്തിലെ എം.വി.നഗറിൽ താമസിക്കുന്ന പനീർ ശെൽവത്തെ കാണാതായി എന്ന നിലക്കാണ് പോലീസിന് പരാതി ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാമമൂർത്തി നഗർ സ്വദേശി പന്നീർ സെൽവം (52) ആണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ രാജേഷ് കുമാർ (26), ഇയാളിൽനിന്ന് പണം പറ്റി കൊലപാതകം നടത്തിയ തമിഴ്നാട് വെല്ലൂർ സ്വദേശിയും ബംഗളുരുവിൽ താമസക്കാരനുമായ പാർഥിപൻ (29), ബംഗളുരു…
Read More