ബെംഗളൂരു: നഗരത്തിൽ പുതിയൊരു വിമാനത്താവളംകൂടി നിർമിക്കാനുള്ള പദ്ധതി തുടങ്ങണമെന്ന് ബെംഗളൂരു ചേംബർ ഓഫ്സ ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് ( ബി.സി.ഐ.സി.). നിലവിലെ വിമാനത്താവളത്തിന് ബി.സി.ഐ.സി. എതിരല്ലെങ്കിലും മറ്റൊരു വിമാനത്താവളത്തിന്റെ സാധ്യത വളരെ വലുതാണെന്നും സംഘടന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മന്ത്രി ജഗദീഷ് ഷെട്ടാറാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. റിപ്പോർട്ടിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുമെന്ന് മന്ത്രി സംഘടനാനേതാക്കളെ അറിയിച്ചു. വരും വർഷങ്ങളിലും നഗരത്തിലെ ജനത്തിരക്കും ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിക്കുമെന്നും വിമാനത്താവളം വരുന്നതോടെ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലായിരിക്കണം ഈ വിമാനത്താവളമെന്നും ബി.സി.ഐ.സി. റിപ്പോർട്ടിൽ പറയുന്നു. മൈസൂരു, ഹാസൻ, രാമനഗര തുടങ്ങിയ ജില്ലകളുടെ വികസനം ഇതിലൂടെ ഉറപ്പുവരുത്താൻ കഴിയും. ബെംഗളൂരുവിന് പുറത്ത് കൂടുതൽ വളർച്ചയുള്ള പ്രദേശങ്ങളാണിത് എന്നും റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.