ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല,ഇന്ന് മാത്രം 71 പേര് മരിച്ചു. ബെംഗളൂരു നഗര ജില്ല 45,ദക്ഷിണ കന്നഡ 5,ധാര്‍ വാട് 1,മൈസുരു 3,ഹാസന 3,കൊപ്പല 1,തുമുക്കുരു 1,ചാമരാജ നഗര 1,ഹവേരി 2,ബാഗല്‍കോട്ടെ 2,ബെലഗാവി 3,വിജയപുര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 16 ദിവസം പ്രായമുള്ള ഒരു പെണ്‍കുട്ടിയും 17 വയസു പ്രായമുള്ള ഒരു പെണ്‍കുട്ടിയും മരിച്ചു. ആകെ കോവിഡ് മരണം 684 ആയി. ഇന്ന് പുതിയതായി 2627 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു,ആകെ…
Read MoreMonth: July 2020
കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് മന്ത്രി.
ബെംഗളൂരു: ഗോവധ നിരോധന നിയമം വീണ്ടും കൊണ്ടുവരും എന്ന് അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍. ” കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറഞ്ഞ് കഴിഞ്ഞാല്‍ ഗോവധവും ബീഫും നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്” എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ പറഞ്ഞു. “ഇതിനായി സര്‍ക്കാര്‍ ഒരു വിദഗ്ദ സമിതിയെ നിയമിക്കുമെന്നും ആവശ്യമെങ്കില്‍ ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങള്‍ ആയ ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കുകയും ചെയ്യും,ഇതുവരെ 20 സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ല്‍ അന്നത്തെ യെദിയൂരപ്പ…
Read Moreഐശ്വര്യ റായിക്കും മകൾക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.
മുംബൈ : ബോളിവുഡ് താരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായി ബച്ചനും മകൾ ആരാധ്യക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിൽ ഇവർക്ക് നെഗറ്റീവ് ആയിരുന്നു എന്നാൽ സ്രവ പരിശോധനയുടെ ഫലം പുറത്തു വന്നപ്പോൾ ഇവർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഇന്നലെ തന്നെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.
Read Moreനിയമം തെറ്റിച്ചത് അര ലക്ഷത്തിലധികം പേർ;പിഴ ഈടാക്കിയത് ഒരു കോടി രൂപ.
ബെംഗളുരു :പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാത്തതിനും അകലം പാലിക്കാത്തതിനും ഒരു മാസത്തിനിടെ നഗരത്തിൽ പിടിയിലായവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. പിഴയിനത്തിൽ പിരിച്ചെടുത്ത തുക ഒരു കോടിയും കടന്നു. ജൂൺ 9 മുതൽ ഈ മാസം 10 വരെ 50,706 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി ഹേമന്ത് നിംബാൽക്കർ ആണ് അറിയിച്ചത്. കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കാത്തതിനു 149 സ്ഥാപനങ്ങൾ ഇതുവരെ അടച്ചുപൂട്ടി. 1.01 കോടി രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്. മാസ്ക് ധരിക്കാത്തതിനു 46,959 പേരിൽ നിന്നും അകലം പാലിക്കാത്തതിനു 3747 പേരിൽ നിന്നും 200 രൂപ…
Read Moreനഗരത്തിൽ ഇന്നലെ മരിച്ച 4 പേർ കോവിഡ് രോഗലക്ഷങ്ങൾ ഒന്നും ഇല്ലാത്തവർ
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേരാണ് കോവിഡ് 19 ബാധിച്ചു മരിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ പ്രകാരം ഇതിൽ 4 പേർ കോവിഡ് ലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കോവിഡ് 19 ലക്ഷങ്ങൾ ഒന്നും തന്നെ നാല് പേർക്കും ഉണ്ടായിരുന്നില്ല എന്നതിനോടൊപ്പം നാലിൽ 3 പേർക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ലക്ഷണങ്ങൾ ഇല്ലാതെ മരിച്ച നാലിൽ 2 പേരുടെയും അഡ്മിഷൻ തിയതിയും മരണ തിയതിയും ഒന്നാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരു നഗരത്തിൽ ഇന്നലെ…
Read Moreരോഗലക്ഷണങ്ങൾ കുറവുള്ള രോഗികൾക്ക് ഇനി മുതൽ 17 ദിവസത്തെ ഹോം ഐസൊലേഷൻ
ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ കുറവുള്ള രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്കും ഇനി മുതൽ 17 ദിവസത്തെ ഹോം ഐസൊലേഷൻ ആണ് ഉണ്ടായിരിക്കുക എന്ന് ഇന്നലെ പുറത്തുവിട്ട ഗവൺമെന്റ് സർക്കുലറിൽ പറയുന്നു. ഹോം ക്വാറന്റീനിൽ കഴിയുന്നവർക് ഹാൻഡ് സ്റ്റാമ്പ് ചെയ്യാൻ ആരോഗ്യപ്രവർത്തകരെ നിർദ്ദേശിച്ചിട്ടുണ്ട് ഹോം ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവരുമായൊ, പ്രതേകിച്ചു മറ്റ് അസുഖങ്ങൾ ഉള്ളവരോ മുതിർന്നവരോ ആയുള്ള സമ്പർക്കം ഇല്ലാതെ പ്രതേകം മുറികളിൽ ആണ് കഴിയുന്നത് എന്ന കാര്യം ഇതിനായി പ്രതേകം രൂപീകരിച്ച ആരോഗ്യ പ്രവർത്തകരുടെ ടീം ഉറപ്പുവരുത്തണം ഹോം ഐസൊലേഷൻ സാധ്യമല്ലാത്ത…
Read Moreകോവിഡ് ബാധിതർക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ നഗരത്തിലെ 49 സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ്.
ബെംഗളൂരു: കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് നഗരത്തിലെ 49 ആശുപത്രികൾക്ക് ബി.ബി.എം.പി. സ്പെഷൽ കമ്മിഷണർ ഡി. രൺദീപ് നോട്ടീസ് നൽകി. കിടക്ക ലഭ്യമല്ലെന്ന കാരണം പറഞ്ഞ് രോഗികളെ തിരിച്ചയയ്ക്കുന്ന സംഭവം ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് നൽകിയത്. സർക്കാർ ക്വാട്ടയിൽ ബി.ബി.എം.പി. നിർദേശിക്കുന്ന രോഗികളെ ചികിത്സിക്കാൻ സ്വകാര്യ ആശുപത്രികൾ ബാധ്യസ്ഥരാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായ രോഗികൾക്ക് ആശുപത്രികളിലെ കിടക്കകൾ ഒഴിവുള്ളതിനനുസരിച്ച് ബി.ബി.എം.പി. ആംബുലൻസിൽ രോഗികളെ എത്തിച്ചാലും ആശുപത്രികളിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ വൈകിക്കുകയാണ്.
Read Moreനഗരത്തിൽ ഇന്നലെ 1533 കോവിഡ് സ്ഥിരീകരിച്ചത് 1533 പേർക്ക്; മരണം 23; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ തുടർച്ചയായി 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്നു.ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1533 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 16862 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 23 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 229 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ…
Read Moreഅമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.
മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് ട്വിറ്റിറിലൂടെ ഇക്കാര്യം അറിയിച്ചു. T 3590 -I have tested CoviD positive .. shifted to Hospital .. hospital informing authorities .. family and staff undergone tests , results awaited .. All that have been in close proximity to me in the last 10 days are requested to…
Read Moreഎൻ.ഐ.എ.എത്തിയത് ലോക്കൽ പോലീസിനെ അറിയിക്കാതെ;സ്വപ്നയേയും സന്ദീപിനേയും പൊക്കിയത് കോറമംഗലയിൽ നിന്ന്.
ബെംഗളൂരു: കേരളത്തിലെ പ്രമാദമായ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ. അറസ്റ്റുചെയ്തത് കോറമംഗലയിലെ ഒക്റ്റെവ് സ്റ്റുഡിയോ എന്ന അപ്പാർട്ട്മെൻ്റ് ഹോട്ടലിൽ നിന്ന്. സുധീന്ദ്ര റായ് എന്നാളുടേതാണ് ഫ്ളാറ്റെന്നാണ് വിവരം. നഗരത്തിൽ നിന്ന് കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചതാണ് സ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നാണ് സൂചന. എൻ.ഐ.എ. ഹൈദരാബാദ് യൂണിറ്റാണ് നഗരത്തിൽ പ്രതികളെ അറസ്റ്റുചെയ്തത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ രണ്ടുപേരും ബെംഗളൂരുവിലെ ങ്ങിനെ എത്തി എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവരെ ചോദ്യംചെയ്ത് വരികയാണെന്നും അറിയിച്ചു. ബെംഗളൂരു പോലീസിനെ അറിയിക്കാതെയാണ് എൻ.ഐ.എ. സംഘം ബെംഗളൂരുവിലെത്തിയത്. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് രണ്ട്…
Read More