ബെംഗളുരു; നിർമ്മാതാവ് ആത്മഹത്യ ചെയ്ത നിലയിൽ, പണം നിക്ഷേപിച്ച ചലച്ചിത്രങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ നിർമാതാവ് ആത്മഹത്യചെയ്തനിലയിൽ. ഉഡുപ്പി കുന്ദാപുര ബീജാഡി സ്വദേശി നാഗേഷ് കുമാർ (65) ആണ് ആത്മഹത്യചെയ്തത്. വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കുകയാണെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. സമീപകാലത്ത് റിലീസ് ചെയ്ത ഒരു ഹ്രസ്വചിത്രം പ്രതീക്ഷിച്ചതരത്തിൽ ശ്രദ്ധിക്കപ്പെടാതെപോയതും ഇദ്ദേഹത്തെ മാനസിക സമ്മർദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. എന്നാൽ മുൻ ബാങ്കുദ്യോഗസ്ഥനായ നാഗേഷ് ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്. ലോക്‌ഡൗണിനുമുമ്പ് 28 ലക്ഷത്തോളം രൂപ ഹ്രസ്വചിത്രം…
Read MoreMonth: July 2020
കോവിഡ് കെയർ സെന്ററുകൾ അനവധി,ആരോഗ്യപ്രവർത്തകർ കുറവ്;1700 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് കോർപ്പറേഷൻ.
ബെംഗളുരു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരത്തിൽ മുൻഗണന, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 1700 ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. ആവശ്യത്തിന് കോവിഡ് കെയർ ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. പുതുതായി 1700 പേർക്ക് നിയമനം നൽകുന്നതിനൊപ്പം നിലവിൽ നഗരത്തിലെ മെഡിക്കൽ പി.ജി. വിദ്യാർഥികളുടെ സേവനവും ഉപയോഗപ്പെടുത്താനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കൂടാതെ നഗരത്തിലെ വിവിധ മെഡിക്കൽകോളേജുകളിൽ 1600 -ഓളം പി.ജി. വിദ്യാർഥികളും ഇന്റേൺഷിപ്പ് ചെയ്യുന്ന 3200 -ഓളം ഡോക്ടർമാരുമുണ്ട്. ഇവരുടെ സഹകരണമുറപ്പാക്കിയാൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ ക്രമീകരിക്കാൻ കഴിയുമെന്നാണ്…
Read Moreകർണാടകയിലും തമിഴ്നാട്ടിലും ഭീകരാക്രമണം അഴിച്ചു വിടാനുള്ള ശ്രമങ്ങൾ കൃത്യസമയത്ത് കണ്ടെത്തി കുറ്റപ്പത്രം സമർപ്പിച്ച് എൻ.ഐ.എ.
ബെംഗളുരു; ബെംഗളുരു കേന്ദ്രീകരിച്ചുള്ള തീവ്രവാദ കേസ്, ദക്ഷിണേന്ത്യയിൽ തീവ്രവാദപ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കും പദ്ധതിയിട്ടുവെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. ഇത്തരത്തിൽ കർണാടകത്തിലും തമിഴ്‌നാട്ടിലും ആക്രമണം നടത്താനും ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ആശയങ്ങൾ പ്രചരിപ്പിക്കാനും തീവ്രവാദസംഘമുണ്ടാക്കി പ്രവർത്തിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. തീവ്രവാദ കേസിലെ മുഖ്യപ്രതി ബെംഗളൂരു ഗുരുപ്പനപ്പാളയ സ്വദേശി മെഹബൂബ് പാഷ അടക്കം 17 പ്രതികളെ ഉൾപ്പെടുത്തിയാണ് ബെംഗളൂരു എൻ.ഐ.എ. പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, യു.എ.പി.എ. എന്നിവയിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. ഈ കേസിൽ ഇനിയും…
Read Moreകോവിഡ് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനാകുന്നില്ല;ആപ്പ് സജ്ജമാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി.
ബെംഗളുരു; ആപ്പ് സജ്ജമാകാത്തതിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനുള്ള സംവിധാനം പൂർത്തിയാകാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇക്കഴിഞ്ഞ കഴിഞ്ഞയാഴ്ചയാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമായത്. ഇതിന്റെ ചുമതല കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ കുമാറിനെ ഏർപ്പാടാക്കിയത്. എന്നാൽ ഇതുവരെയായി ആപ്പ് പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. ബെംഗളുരു നഗരത്തിലെ കോവിഡ് കെയർ സെന്ററുകളിലും ആശുപത്രികളിലും ഒഴിവുള്ള കിടക്കകളെക്കുറിച്ചും അനുബന്ധസൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരം നൽകുന്ന ആപ്പാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ ആപ്പ് നിർമിക്കുന്നതോടെ ആരോഗ്യപ്രവർത്തർക്കും സന്നദ്ധ പ്രവർത്തകർക്കും രോഗിയെ…
Read Moreഅന്യസംസ്ഥാനങ്ങളിൽ നിന്നെത്തി തെറ്റായ മേൽവിലാസം നൽകി”ഹോം ക്വാറൻ്റീനി”ൽ പോയവർ നിരവധി; 24000 പേരെ കണ്ടെത്താനായില്ല;ഇവർ ക്വാറൻറീൻ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിയാതെ അധികൃതർ.
ബെംഗളൂരു : രോഗവ്യാപനം തുടരുമ്പോൾ ഹോം ക്വാറൻറീനിൽ ഉള്ളവരെ കണ്ടെത്താൻ കഴിയാത്തതു ബി.ബി.എം.പിക്ക് പ്രശ്നമാകുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തി വീടുകളിൽ ക്വാറൻ്റീനിൽ കഴിയേണ്ട 24000 പേർ നൽകിയത് തെറ്റായ മേൽവിലാസം. അതിനാൽ ഇവർ ക്വാറൻ്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്നില്ല എന്ന് കോവിഡ് ദൗത്യസേന അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ചു നഗരത്തിൽ 69297 പേരാണ് ഹോം ക്വോറൻറീനിൽ കഴിയുന്നത്.
Read Moreകോവിഡ് ചികിൽസക്കായി നഗരത്തിൽ 22000 ൽ അധികം കിടക്കകൾ ഒരുക്കിയതായി സർക്കാർ.
ബെംഗളൂരു : കോവിഡ് രോഗം വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ വിവിധ കോവിഡ് കെയർ കേന്ദ്രങ്ങളിലായി 22,258 കിടക്കകൾ ഒരുക്കിയതായി കോവിഡ് കെയർ കേന്ദ്രങ്ങളുടെ ചുമതലയുള്ള രാജേന്ദർ കുമാർ കഠാരിയ അറിയിച്ചു. പ്രകടമായ കോവിഡ് ലക്ഷണമില്ലാത്ത രോഗികളെയാണ് കോവിഡ് കെയർ കേന്ദ്രങ്ങളിൽ ചികിത്സിക്കുക. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലാണ് രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ് കെയർ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. 10,100 കിടക്കകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഹജജ് ഭവനിലെ 384 കിടക്കകളിൽ 352 കിടക്കകളിലും രോഗികളുണ്ട്. ശ്രീ ശ്രീ രവിശങ്കർ ആയുർവേദ ആശുപത്രിയിലെ 176…
Read Moreപ്രതിദിന ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ വർദ്ധിപ്പിച്ച് കർണാടക.
ബെംഗളൂരു: കർണാടക വേണ്ടത്ര ടെസ്റ്റുകൾ നടത്തുന്നില്ല എന്ന ആരോപണങ്ങൾക്കിടയിൽ ജൂലൈ മാസത്തിൽ ടെസ്റ്റുകളുടെ എണ്ണം വൻ തോതിൽ വർധിപ്പിച്ചു. കഴിഞ്ഞ 11 ദിവസത്തിൽ കർണാടകയിൽ 1.8 ലക്ഷത്തിനു മേലെ ടെസ്റ്റുകളാണ് നടത്തിയത്. പ്രതിദിന ശരാശരി 16277 ടെസ്റ്റുകളാണ്. ജൂണിലെ പ്രതിദിന ശരാശരി 10905 ആയിരുന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ടെസ്റ്റുകളുടെ എണ്ണവും കൂട്ടിയിരിക്കുന്നത്. 7.99 ലക്ഷം ടെസ്റ്റുകളാണ് ഇതുവരെയായി കർണാടകയിൽ നടത്തിയത്. അകെ നടത്തിയ ടെസ്റ്റുകളുടെ 23 ശതമാനവും ജൂലൈ 1 മുതൽ 11 വരെ നടത്തിയതാണ്. ഈ…
Read Moreകേരളത്തിൽ ഇന്ന് 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 144 പേര്‍ക്ക് കോവിഡ്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 449 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചുതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രണ്ട് പേർ മരണപെട്ടു.162 പേർ രോഗമുക്തി നേടി. ഇതിൽ 144 പേര്‍ക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല ഇന്ന് രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആരോഗ്യപ്രവർത്തകർ 5, ഡിഎസ്സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയർഫോഴ്സ് 4, കെഎസ്സി 3 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ…
Read Moreബെംഗളൂരു നഗരത്തിലെ ലോക്ക് ഡൌണ്‍;മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി; എന്തൊക്കെ അടഞ്ഞ് കിടക്കും? എന്തൊക്കെ പ്രവർത്തിക്കും? യാത്രകൾ അനുവദനീയമോ ? ഇവിടെ വായിക്കാം.
റേഷന്‍ കടകള്‍ ,ഭക്ഷണം,ഗ്രോസറി,ഫലങ്ങള്‍ ,പാല്‍,ഇറച്ചി,മീന്‍,മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 5 മുതല്‍ ഉച്ചക്ക് 12 വരെ തുറക്കാം എന്നാല്‍ കൂടുതല്‍ ആളുകള്‍ വരുന്നത് ഒഴിവാക്കണം,കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കണം. ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ലോക്ക് ഡൌണ്‍;മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി,ചീഫ് സെക്രട്ടറി ടി എം വിജയ ഭാസ്കര്‍ ഒപ്പുവച്ച ഉത്തരവില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. 14.07.2020രാത്രി 8 മണി മുതല്‍ 7 ദിവസത്തേക്ക് ആണ് ലോക്ക് ഡൌണ്‍.22.07.2020 രാവിലെ 5 മണി വരെ തുടരും. ബെംഗളുരു നഗര ജില്ലയിലും…
Read Moreഇന്ന് 73 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗ ബാധിതര്‍ 2738;കൂടുതല്‍ വിവരങ്ങള്‍.
ബെംഗളൂരു: ഇന്ന് സംസ്ഥാനത്ത് 73 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു,ഇതില്‍ 47 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. മൈസുരു 6,ധാര്‍ വാട് 5,ശിവമോഗ്ഗ 3,ബാഗല്‍ കോട്ടെ 2,കൊടുഗ് 2,ബെലഗാവി 2,തുമക്കുരു ,ദാവനഗരെ,ഹവേരി ഗദഗ് ഹാസന ഒരാള്‍ വീതം. ആകെ കോവിഡ് മരണ സംഖ്യാ 757 ആയി. ഇന്ന് സംസ്ഥാനത്ത് 2738 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 41518 ആയി,. ഇന്ന് 839 പേര്‍ രോഗ മുക്തി നേടി ,ആകെ 16248 പേര്‍ ആശുപത്രി വിട്ടു. 24572 പേര്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 545…
Read More