ബെംഗളൂരു : കോവിഡ് പരിശോധന നടത്തിയ ഫലം ലഭിച്ചവര്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മാര്‍ഗ നിര്‍ദേശവുമായി കര്‍ണാടക ആരോഗ്യ വകുപ്പ്. ഫലം നെഗറ്റീവ് ആണെങ്കില്‍ : പനി,ജലദോഷം,ശ്വാസ തടസം എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ 14410 എന്നാ ആപ്തമിത്ര സൌജന്യ ആരോഗ്യ ഹെല്പ് ലൈന്‍ നമ്പരില്‍ വിളിച്ച് വിവരം പറയുക. അത്യാവശ്യം അല്ലാത്ത സാഹചര്യങ്ങളില്‍ പുറത്ത് പോകുന്നത് ഒഴിവാക്കുക. പുറത്ത് പോകുമ്പോള്‍ മുഖാവരണം ധരിക്കുക. ഫലം പോസിറ്റീവ് ആണെങ്കില്‍ : ശ്വാസതടസമുണ്ടെങ്കില്‍ കോവിഡ് ചികിത്സക്കുള്ള ആശുപത്രിയില്‍ കൊണ്ട് പോകാനുള്ള സൌജന്യ ആംബുലന്‍സ് ലഭിക്കാന്‍ 108 എന്നാ…
Read MoreDay: 16 July 2020
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 100ല്‍ അധികം മരണം;4000ല്‍ അധികം പുതിയ രോഗികള്‍;ആകെ കോവിഡ് മരണം 1000 കടന്നു ;ആകെ രോഗ ബാധിതരുടെ എണ്ണം 50000 കടന്നു.
ബെംഗളൂരു : ഇന്ന് 5 മണിക്ക് കര്‍ണാടക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആദ്യമായി 24 മണിക്കൂറില്‍ മരണ സംഖ്യ 100 കടന്നു,ഇന്ന് 104 കോവിഡ് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് 4169 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 70 പേര്‍ മരിച്ചു,ദക്ഷിണ കന്നട 7,മൈസുരു 3,കോലാര 6,ബാഗല്‍കോട്ടെ 5,കലബുരഗി 1 ,ബെല്ലാരി 4 ,ഹാസന 2,മാണ്ട്യ 1 എന്നിങ്ങനെ യാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള മരണ സംഖ്യ.…
Read Moreകേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്. സമ്പര്‍ക്കം വഴി 481 പേര്‍ക്ക് രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു.10,275 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 62 പേർ. ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 34 പേർക്ക് അസുഖം ബാധിച്ചത് എങ്ങനെയാണ് എന്ന് അറിവായിട്ടില്ല. കേരളത്തിൽ ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ തമ്പുരാൻപടി…
Read Moreബെംഗളൂരുവിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധന.
ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ടാം ദിവസവും 50 ന് മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇന്നലെ 60 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 437 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത്…
Read Moreഒരു പോലീസുകാരൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു;ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം ആറായി.
ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരു പോലീസുകാരൻകൂടി നഗരത്തിൽ മരണപ്പെട്ടു. പോലീസ് കൺട്രോൾ റൂമിലെ എസ് ഐ ആയിരുന്ന ഇദ്ദേഹം. അത്തിബല്ലെ സ്വദേശിയാണ്. 59-വയസായിരുന്നു.ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം ആറായി. പനിയെ തുടർന്ന് ജൂലായ് നാല് മുതൽ ഇദ്ദേഹം അവധിയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ജൂലൈ ഒമ്പതിനാണ് അത്തിബല്ലെയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മറ്റു പോലീസുകാരുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൽ 450 പോലീസുകാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് കർശനമായി നിർദേശം നൽകിയിട്ടും പോലീസുകാർക്കിടയിൽ രോഗവ്യാപനം…
Read Moreലോക്ക്ഡൗണിൽ കാലിടറി മലയാളി കച്ചവടക്കാർ
ബെംഗളുരു; ലോക്ക്ഡൗണിൽ കാലിടറി കച്ചവടക്കാർ, നഗരത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളി കച്ചവടക്കാരും ദുരിതത്തിൽ. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവസാനപ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ് ഒട്ടുമിക്ക കച്ചവടക്കാരും. ജൂൺ ആദ്യ ആഴ്ചയിലാണ് ലോക്ഡൗണിനുശേഷം കടകൾ തുറന്നുപ്രവർത്തിച്ചു തുടങ്ങിയത്… മുൻപ് രണ്ടുമാസത്തിലേറെ അടച്ചിടേണ്ടിവന്നതിനാൽ കടയിൽ നേരത്തേയുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ ഉപേക്ഷിച്ച് പുതിയ സ്റ്റോക്കെടുത്താണ് പ്രവർത്തനം തുടങ്ങിയിരുന്നത്. ഈയിനത്തിൽ കട തുടങ്ങുമ്പോൾ മുടക്കിയ അത്രതന്നെ തുക മുടക്കിയിട്ടുണ്ടെന്ന് മലയാളി കച്ചവടക്കാർ പറയുന്നു. എന്നാൽ, നേരത്തേയുണ്ടായിരുന്ന കച്ചവടത്തിന്റെ പകുതിപോലും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. നഗരത്തിൽ കോവിഡ് വ്യാപനം…
Read Moreസ്വകാര്യ സർവകലാശാലകളിൽ പരീക്ഷ നടത്തേണ്ടന്ന് നിർദ്ദേശം
ബെംഗളൂരു: ഇന്റർമീഡിയറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തേണ്ട എന്ന് കർണാടക സർക്കാർ ക്രൈസ്റ്റ് കല്പിത സർവ്വകലാശാലക്ക് നിർദ്ദേശം നൽകി. ഗ്രേഡിംഗ് രീതിയിലൂടെ വിദ്ധാർത്ഥികളെ വിജയിപ്പിക്കാനാണ് നിർദേശം. 50 ശതമാനം മാർക്ക് ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിലും 50 ശതമാനം മാർക്ക് മുൻ സെമസ്റ്ററിലെ മാർക്കിൻറെ അടിസ്ഥാനത്തിലും നൽകുവാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതേ നിർദേശം തന്നെ അടുത്ത് പരീക്ഷ നടത്താൻ ഇരുന്ന ഹുബ്ളിയിലേ കെ എൽ ഇ ടെക്നോളജി സർവകലാശാലക്കും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഇന്റർമീഡിയറ്റ് സെമസ്റ്ററിൽ ഉള്ള ബിരുദ ബിരുദാനന്തര വിദ്യാർഥികൾകളുടെ പരീക്ഷ മുൻപേ റദ്ദാക്കിയിരുന്നു. ഇന്റെർണൽ മാർക്കിന്റെയും…
Read Moreപി.യു.പരീക്ഷാ ഫലം ;സംസ്ഥാനത്ത് 3 വിദ്യാർത്ഥികൾ ജീവനൊടുക്കി.
ബെംഗളൂരു: പി.യു. രണ്ടാംവർഷ പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മൂന്നുവിദ്യാർഥികൾ സ്വയം ജീവനൊടുക്കി. ദാവണഗരെ സ്വദേശി മഞ്ജുനാഥിനെ (18) വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സ്വകാര്യ പി.യു. കോളേജിലെ വിദ്യാർഥിയാണ്. ശിവമോഗ ചിക്കമരാസ സ്വദേശിയായ ചിത്ര (18) യെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷയിൽ ചില വിഷയങ്ങൾക്ക് കുട്ടി പരാജയപ്പെട്ടിരുന്നു. ഹാസൻ അരക്കലഗുഡ് സ്വദേശി ഭൂമിക (18) യെ വിഷം കഴിച്ചനിലയിലാണ് കണ്ടെത്തിയത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച രണ്ടാംവർഷ പി.യു. പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തതിനാൽ കടുത്ത…
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ്.
ബെംഗളുരു; റിസ്ക് അലവൻസ് നൽകുന്നു, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആറുമാസത്തേക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ് നൽകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. കോവിഡ് ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ, സ്രവമെടുക്കുന്ന കേന്ദ്രങ്ങൾ, പനി ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കാണ് ശമ്പളത്തോടൊപ്പം റിസ്‌ക് അലവൻസും നൽകുന്നത്. അതിനിടെ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് പുതിയ ഡ്യൂട്ടി ക്രമം നിശ്ചയിച്ചു. കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം…
Read Moreലോക്ക്ഡൗൺ;ജനങ്ങൾ വെപ്രാളത്തിൽ വാങ്ങിക്കൂട്ടിയത് 410 കോടിയുടെ മദ്യം.
ബെംഗളുരു; വെപ്രാളത്തിൽ അളവില്ലാതെ മദ്യം വാങ്ങിക്കൂട്ടി ജനങ്ങൾ, ലോക്ഡൗൺ തുടങ്ങുന്നതിനുമുമ്പ് മദ്യം വാങ്ങാനുള്ള നെട്ടോട്ടത്തിൽ ചൊവ്വാഴ്ചമാത്രം കർണാടകത്തിൽ വിറ്റഴിഞ്ഞത് 410 കോടിയുടെ മദ്യം. സാധാരണ ഒരു ദിവസമുണ്ടാകുന്ന കച്ചവടത്തെക്കാൾ 40 ശതമാനം കൂടുതലാണിത്. ബെംഗളൂരു, ദക്ഷിണ കന്നഡ, ധാർവാഡ് എന്നിവിടങ്ങളിൽമാത്രമാണ് ബുധനാഴ്ചമുതൽ ലോക്ഡൗൺ. ഇവിടത്തെ മദ്യവിൽപ്പനയിലുണ്ടായ വർധനയാണ് സംസ്ഥാന ശരാശരിയിലും വർധനയുണ്ടാക്കിയത്. വിൽപ്പനക്കാരുടെ കണക്കനുസരിച്ച് 4.9 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 83,000 ലിറ്റർ ബിയറുമാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച വിറ്റത്. ഒട്ടേറെ ചെറുമദ്യശാലകളിൽ സ്റ്റോക്ക് പൂർണമായി തീരുകയും ചെയ്തു. ജൂലായ് 22-ന് ശേഷവും…
Read More