ബെംഗളൂരു : ഇന്ന് 5 മണിക്ക് കര്‍ണാടക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആദ്യമായി 24 മണിക്കൂറില്‍ മരണ സംഖ്യ 100 കടന്നു,ഇന്ന് 104 കോവിഡ് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ രോഗികളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് 4169 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 70 പേര്‍ മരിച്ചു,ദക്ഷിണ കന്നട 7,മൈസുരു 3,കോലാര 6,ബാഗല്‍കോട്ടെ 5,കലബുരഗി 1 ,ബെല്ലാരി 4 ,ഹാസന 2,മാണ്ട്യ 1 എന്നിങ്ങനെ യാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള മരണ സംഖ്യ.
ആകെ കോവിഡ് മരണം 1032 ആയി.
ആകെ രോഗ ബാധിതരുടെ എണ്ണം 51422 ആയി,ആകെ ആക്റ്റീവ് കേസുകള്‍ 30655.
539 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.
1263 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി,ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 19729.
ബെംഗളൂരു നഗര ജില്ലയില്‍ മാത്രം ഇന്ന് 2344 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്നത്തെ ജില്ല തിരിച്ചുള്ള മുഴുവന്‍ കണക്കുകള്‍ താഴെ.
http://h4k.d79.myftpupload.com/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.