ബെംഗളൂരു നഗരത്തിലെ ലോക്ക് ഡൌണ്‍;മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി; എന്തൊക്കെ അടഞ്ഞ് കിടക്കും? എന്തൊക്കെ പ്രവർത്തിക്കും? യാത്രകൾ അനുവദനീയമോ ? ഇവിടെ വായിക്കാം.

റേഷന്‍ കടകള്‍ ,ഭക്ഷണം,ഗ്രോസറി,ഫലങ്ങള്‍ ,പാല്‍,ഇറച്ചി,മീന്‍,മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 5 മുതല്‍ ഉച്ചക്ക് 12 വരെ തുറക്കാം എന്നാല്‍ കൂടുതല്‍ ആളുകള്‍ വരുന്നത് ഒഴിവാക്കണം,കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കണം.

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ലോക്ക് ഡൌണ്‍;മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി,ചീഫ് സെക്രട്ടറി ടി എം വിജയ ഭാസ്കര്‍ ഒപ്പുവച്ച ഉത്തരവില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.

14.07.2020രാത്രി 8 മണി മുതല്‍ 7 ദിവസത്തേക്ക് ആണ് ലോക്ക് ഡൌണ്‍.22.07.2020 രാവിലെ 5 മണി വരെ തുടരും.

ബെംഗളുരു നഗര ജില്ലയിലും ഗ്രാമ ജില്ലയിലും ലോക്ക് ഡൗൺ ഉണ്ട്.

താഴെ കൊടുത്തിരിക്കുന്നവ ഒഴികെ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ,കോര്‍പറേഷന്‍ തുടങ്ങിയവ അടഞ്ഞു കിടക്കും.

  • ആരോഗ്യം,ആരോഗ്യ വിദ്യാഭ്യാസം,പോലീസ് ഹോം ഗാര്‍ഡ്,സിവില്‍ ഡിഫെന്‍സ് ,ഫയര്‍ ,ദുരന്ത നിവാരണം,ബി.ബി.എം.പി,ജയില്‍.
  • വൈദ്യുതി,വെള്ളം,ശുചീകരണം തുടങ്ങിയ അവശ്യ വിഭാഗങ്ങള്‍.
  • ബി.ബി.എം.പിയുമായി ബന്ധപ്പെട്ട ഓഫീസുകള്‍.
  • 50% ആളുകളുമായി വിധാന്‍ സൌധയും വികാസ സൌധയും.
  • കോടതിയും നിയമവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഹൈ കോടതി നിശ്ചയിക്കുന്ന പ്രകാരം
  • കോവിദ് രോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍.
  • ട്രഷറി ഓഫീസുകള്‍
  • മറ്റ് ഓഫിസുകള്‍ തങ്ങളുടെ ജീവനക്കാരെ വര്‍ക്ക്‌ ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രതിരോധ മേഖല എന്നിവ പ്രവര്‍ത്തിക്കും.

എന്തൊക്കെ അടഞ്ഞു കിടക്കും? .

  • ഇതുവരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നവ ഒഴികെ ഒരു പുതിയ വിമാനമോ ,തീവണ്ടിയോ അനുവദിക്കില്ല,ട്രെയിന്‍ ടിക്കെറ്റ്,വിമാന ടിക്കെറ്റ് എന്നിവ പാസ്‌ ആയി ഉപയോഗിച്ച് വിമാനത്താവളത്തിലെക്കോ ,റെയില്‍വേ സ്റ്റേഷനിലെക്കോ ടാക്സിയിലോ ഓട്ടോയിലോ യാത്ര ചെയ്യാം.
  • മെട്രോ സര്‍വീസ് ഇല്ല.
  • അത്യാവശ്യ സര്‍വീസുകള്‍ അല്ലാത്ത ടാക്സികളും ഓട്ടോ കളും അനുവദിക്കില്ല.
  • പരീക്ഷ തീരുമാനിച്ചത് ഒഴികെയുള്ള ഒരു വിദ്യാഭ്യസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.
  • നഗരത്തില്‍ കുടുങ്ങി കിടക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായവ,പോലീസുകാര്‍ക്ക് ,ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്വാരന്റീന്‍ സൌകര്യം ഉള്ളവ എന്നീ ഹോട്ടലുകള്‍ക്കും റെസ്റ്റോറൻ്റ്ക ളുടെയും അടുക്കളകള്‍ക്ക് പ്രവര്‍ത്തിക്കാം പാഴ്സലുകളും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കുകയുള്ളൂ.
  • എല്ലാ സിനിമ ഹാളുകള്‍ ,മാള്‍,ജിം,ബാറുകള്‍ ഒന്നും പ്രവര്‍ത്തിക്കില്ല.
  • എല്ലാ സാമൂഹിക ,സാംസ്‌കാരിക ,കായിക,രാഷ്ട്രീയ ,അക്കാദമിക് കൂടിച്ചേരലുകള്‍ അനുവദിക്കുകയില്ല.
  • എല്ലാ മതപരമായ കൂടിച്ചേരലുകളും ആരാധനാലയങ്ങളും അടഞ്ഞു കിടക്കും.

യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 

  • ബി.എം.ടി.സി,കെ.എസ്ആ.ര്‍.ടി.സി ,സ്വകാര്യ ബസുകള്‍ ഇല്ല.
  • അത്യാവശ്യമായ സാഹചര്യത്തില്‍ മാത്രം സംസ്ഥാനാന്തര യാത്രകള്‍ അനുവദിക്കും അല്ലെങ്കില്‍ സേവ സിന്ധു വഴി എടുക്കുന്ന പാസുകള്‍ ഉറപ്പായും ഉണ്ടായിരിക്കണം.
  • ബെംഗളൂരു പരിധിയിലെ അന്തര്‍ ജില്ല യാത്രകള്‍ എമര്‍ജെന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം.
  • എമര്‍ജെന്‍സി ആവശ്യങ്ങള്‍ക്ക് ആയുള്ള നഗരത്തിലേക്കും തിരിച്ചും ഉള്ള യാത്രകള്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായി മാത്രം ആയിരിക്കും.
  • ജോലി ചെയ്യുന്ന ആള്‍ക്ക് തന്റെ കമ്പനി /സ്ഥാപനം നല്‍കിയിരിക്കുന്ന കാര്‍ഡ്‌ കാണിച്ചു കൊണ്ട് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാം.
  • പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ടിക്കറ്റ്‌ പാസ് ആയി ഉപയോഗിച്ച് യാത്ര ചെയ്യാം.

എല്ലാ സ്വകാര്യ ,വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം.

കണ്ടയിന്‍മെന്റു സോണിനു പുറത്ത് ഏതൊക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും ?

  • റേഷന്‍ കടകള്‍ ,ഭക്ഷണം,ഗ്രോസറി,ഫലങ്ങള്‍ ,പാല്‍,ഇറച്ചി,മീന്‍,മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 5 മുതല്‍ 12 വരെ തുറക്കാം എന്നാല്‍ കൂടുതല്‍ ആളുകള്‍ വരുന്നത് ഒഴിവാക്കണം,കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കണം.
  • അത്യാവശ്യ വസ്തുക്കള്‍,നിര്‍മാണ വസ്തുക്കള്‍,വലിയ ഇഷ്ട്ടികകള്‍,ഇ കൊമേഴ്സ്‌ കമ്പനികള്‍ കേന്ദ്ര മാര്‍ഗ നിര്‍ദേശതിന് അനുസരിച്ച്.
  • ഭക്ഷണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍.
  • ബാങ്ക് ,ഇന്‍ഷുറന്‍സ്,എ ടി എം.
  • അച്ചടി ,ഇലക്ട്രോണിക് മാധ്യമങ്ങള്‍.
  • ടെലികോം ,ഇന്റര്‍നെറ്റ്‌ ഐ ടി തുടങ്ങിയവ,കഴിവതും വര്‍ക്ക് ഫ്രം ഹോം ആയിരിക്കണം.
  • വൈദ്യതി ഉത്പാദനം ,പ്രസരണം തുടങ്ങിയവ.
  • കോള്‍ഡ് സ്റ്റോറെജ് ,വെയര്‍ ഹൌസ്.
  • സ്വകാര്യ സെക്യൂരിറ്റി സര്‍വീസ്.
  • ഇ കോമേഴ്സ്.

കഴിവതും എല്ലാവരും ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us