ബെംഗളൂരു : രോഗം കൂടുതല്‍ ആളുകളിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ നഗരത്തില്‍ ഏഴു ദിവസത്തേക്ക് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. “രോഗം വ്യാപനം കുറയ്ക്കുന്നതിനായി വിദഗ്ദരുടെ ഉപദേശപ്രകാരം ബെംഗളൂരു നഗര ജില്ലയിലും ബെംഗളൂരു ഗ്രാമ ജില്ലയിലും 7 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ നിലവില്‍ വന്നു, ഇത് 14 ജൂലൈ ചൊവ്വാഴ്ച ആരംഭിക്കും ,കൂടുതല്‍ വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച പുറത്ത് വിടും” അവശ്യ സര്‍വീസുകള്‍ ആയ പാല്,പച്ചക്കറികള്‍,പഴങ്ങള്‍,ഭക്ഷ്യ വസ്തുക്കള്‍,മരുന്നുകള്‍ എന്നിവ തടസ്സപ്പെടില്ല,ഞാന്‍ എല്ലാവരോടും സഹകരിക്കാന്‍ ആവശ്യപ്പെടുന്നു,മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുക എല്ലാ മുന്‍ കരുതലും എടുക്കുക ,മഹാമാരിയെ…
Read MoreDay: 11 July 2020
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും നഗരത്തിൽ നിന്ന് പിടിയിലായി.
ബെംഗളൂരു : കേരളത്തെ അടുത്ത ദിവസങ്ങളിൽ പിടിച്ചു കുലുക്കിയ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായി. ബംഗളുരുവിൽ നിന്നാണ് ഇവർ പിടിയിലായത്. ദേശീയ അന്യോഷണ ഏജൻസിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ആഴ്ചയിൽ അധികമാമായി ഇവർ ഒളിവിൽ ആയിരുന്നു. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ് . അറസ്റ്റ് വിവരം ദേശീയ അന്വേഷണ ഏജൻസി കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെയോടെ പ്രതികളെ കൊച്ചിയിലെത്തിക്കും
Read Moreകഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 70 മരണം;2798 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ മാത്രം 23 മരണം;നഗരത്തില്‍ 1533 പേര്‍ക്ക് പുതിയതായി കോവിഡ്.
ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 70 മരണം;2798 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ മാത്രം 23 മരണം;നഗരത്തില്‍ 1533 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ബാഗല് കോട്ടെ 2,ഹാസന 2,ശിവമോഗ്ഗ 3,മൈസുരു 7,രായിചൂരു 1,ദക്ഷിണ കന്നഡ 5,ബീദര്‍ 1,കലബുരഗി 2,ധാര്‍ വാട് 3,കൊപ്പല 1,ബെലഗാവി 2,ഉത്തര കന്നഡ 1,വിജയ പുര 2,തുമക്കുരു 2,ഹവേരി 1,ഗദഗ് 1,ബെല്ലാരി 1,ചിക്ക ബലാപുര 2 ,ദാവനഗരെ 3 ,രാമനഗര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. സംസ്ഥാനത്തെ ആകെ മരണം 613 ആയി.…
Read Moreബെംഗളൂരു നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു..
ബെംഗളൂരു : രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ബെംഗളൂരു നഗരജില്ല,ബെംഗളൂരു ഗ്രാമ ജില്ല എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ആണ് ലോക്ക് ഡൌണ്‍ നിലവില്‍ വരിക. ആദ്യ ഘട്ടത്തില്‍ 7 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. മറ്റു ജില്ലകളിലേക്ക് ലോക്ക് ഡൌണ്‍ നീട്ടണമോ എന്നാ കാര്യം തിങ്കളാഴ്ച മാത്രമേ തീരുമാനിക്കുകയുള്ളൂ. ಇತ್ತೀಚಿಗೆ ಕೋವಿಡ್ ಪ್ರಕರಣಗಳು ಹೆಚ್ಚುತ್ತಿರುವ ಹಿನ್ನಲೆಯಲ್ಲಿ, ಸೋಂಕು ನಿಯಂತ್ರಣದ ದೃಷ್ಟಿಯಿಂದ, ತಜ್ಞರ ಸಲಹೆಗಳನ್ನು ಗಮನದಲ್ಲಿಟ್ಟುಕೊಂಡು, ಬರುವ ಮಂಗಳವಾರ, ಜುಲೈ 14ರ ರಾತ್ರಿ 8:00 ರಿಂದ…
Read Moreഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ.
ബെംഗളൂരു : ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ.അവശ്യ സര്‍വീസുകള്‍ അല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാവില്ല, എല്ലാവരോടും കര്‍ഫ്യുവിനോട് സഹകരിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്കര്‍ റാവു അഭ്യര്‍ഥിച്ചു. ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ. Curfew will prevail in Bangalore City Commissionerate from 8 pm today to 5 am on Monday. Requesting…
Read Moreപരീക്ഷകൾ നടത്താനുള്ള നിർദേശത്തിനെതിരെ വിദ്യാർത്ഥികൾ
ബെംഗളൂരു: അവസാന വർഷ ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടത്താനുള്ള പുതിയ നിർദ്ദേശങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ യു.ജി.സി.യുടെ ഈ നിർദേശത്തിൽ വിദ്യാർഥികൾ ആശങ്കയിലായിരിക്കുകയാണ്. കോവിഡ് വ്യാപിനം ക്രമാധീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ല എന്നാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതി. ലോക്ക് ഡൗണിൽ ഒട്ടു മിക്ക വിദ്യാർത്ഥികളും സ്വദേശങ്ങളിലേക്ക് മടങ്ങി പോയതിനാൽ മടങ്ങി വരാനുള്ള പ്രത്യേക യാത്രാ സംവിധാനങ്ങളുൾപ്പെടെ ഒരുക്കേണ്ടിവരുമെന്നും വിദ്യാർഥികൾ പറയുന്നു. നിലവിൽ ബെംഗളൂരു സർവകലാശാലയിലുൾപ്പെടെ നഗരത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും ക്വാറന്റീൻ കേന്ദ്രങ്ങളാണ്. കൂടാതെ കോളേജുകൾ അടഞ്ഞു കിടക്കുന്നതിനാൽ…
Read Moreനഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ 3181 ആയി !
ബെംഗളൂരു: ജൂലൈ 8 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ബി ബി എം പി ബുള്ളറ്റിൻ പ്രകാരം നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ 3181 ആയി. ഇതോടെ നഗരത്തിലെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3276 ആയി. ജൂലൈ അഞ്ചിന് പുറത്തുവിട്ട ബി ബി എം പി ബുള്ളറ്റിൻ പ്രകാരം 1423 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളും 1514 അകെ കണ്ടൈൻമെന്റ് സോണുകളുമാണ് നഗരത്തിൽ ഉണ്ടായിരുന്നത്. 1758 കണ്ടൈൻമെന്റ് സോണുകളാണ് 3 ദിവസങ്ങൾ കൊണ്ട് വര്‍ധിച്ചിട്ടുള്ളത്. നഗരത്തിലെ പോസിറ്റിവിറ്റി റേറ്റും വർധിച്ചു വരുകയാണ്. 8.17 ശതമാനമാണ്…
Read Moreനഗരത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1447 പേർക്ക്;മരണം 29; ആകെ കോവിഡ് മരണം 200 ന് മുകളിൽ; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1447 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 15329 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 29 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 206 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ 301 രോഗികൾ തീവ്ര…
Read More6 വയസുകാരി അഴുക്കുചാലിൽ ഒഴുകി പോയി;തിരച്ചിൽ തുടരുന്നു.
ബെംഗളൂരു : 6 വയസുകാരി തുറന്നു വച്ച അഴുക്കുചാലിലൂടെ ഒഴികിപ്പോയതായി സംശയിക്കുന്നു. ഇന്നലെ ഉച്ചയോടെ മാർത്തഹള്ളിക്ക് സമീപമാണ് സംഭവം. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനായ നിത്യാനന്ദയുടെ മകൾ മൊണാലികയെയാണ് കാണാനായത്. മാറത്തഹള്ളി പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന പെട്ടെന്ന് തന്നെ സ്ഥലത്തെത്തുകയും ഇന്നലെ അർദ്ധരാത്രി വരെ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നും തിരച്ചിൽ തുടരുന്നുണ്ട്. ഇന്നലെ 11.30 യോടെ തുറന്ന് കിടക്കുന്ന വലിയ അഴുക്ക് ചാലിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടി കാൽ തെറ്റി വീഴുകയായിരുന്നു. ദൃക്സാക്ഷികൾ…
Read Moreപഴയ വീര്യമില്ല… കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മദ്യവിൽപ്പനയിൽ മൂന്നിലൊന്ന് കുറഞ്ഞു.
ബെംഗളുരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ മദ്യവിൽപനയിൽ മൂന്നിൽ ഒന്ന് കുറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇക്കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 33.22% ആണ് കുറഞ്ഞത്. രോഗ വ്യാപനത്തിനിടെ ജനം പുറത്തിറങ്ങുന്നതു കുറയുന്നതാണ് മദ്യ വിൽപനശാലകളിലെ (എം.ആർ.പി ഔട്ട്ലറ്റുകൾ) വരുമാനത്തെ ബാധിച്ചിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കും. ലോക്ക് ഡൗൺ കുറച്ചതിന് ശേഷം മേയ് 4 ലാണ് കർണാടകയിൽ എം.ആർ.പി ഔട്ട്ലറ്റ് തുറക്കാൻ സർക്കാർ അനുമതി നൽകിയത്. ആദ്യ മാസം റെക്കോർഡ് മദ്യവിൽപന 1387.20 കോടി രൂപയാണ് രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം 526.18 കോടി രൂപയുടെ…
Read More