ബെംഗളുരു; വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന, കെംപഗൗഡ (ബെംഗളൂരു) അന്തരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധന. നിലവിൽ പ്രതിദിനം 13,000 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
ഇക്കഴിഞ്ഞ മേയ് 25 മുതലാണ് വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ തുടങ്ങിയത് , 140 ആഭ്യന്തര സർവീസുകളാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദിനംപ്രതി നടത്തുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലേക്കെല്ലാം നിയന്ത്രണ സർവീസുകളുണ്ട്.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങളും യാത്രക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വിമാനത്താവളത്തിൽ കാര്യക്ഷമമാണ് എന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ യാത്രക്കാരുടെ എണ്ണത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇത് വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു.
നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി പിന്നീട് വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്ന വ്യവസ്ഥവന്നതോടെ ഇത്തരം പ്രശ്നങ്ങൾ അവസാനിച്ചു. ഇതോടെയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.