ബെംഗളൂരു : ഭാര്യയെ കൊന്നു തള്ളി. ശേഷം കിലോമീറ്ററുകൾ താണ്ടി കൊൽക്കത്തയിൽ എത്തി ഭാര്യയുടെ മാതാവിനെയും. ഒടുവില്‍ സ്വയം ജീവിതം അവസാനിപിച്ചു. വിവാഹമോചന കേസിന്റെ നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം നടന്നിരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൊല്‍ക്കത്ത സ്വദേശിയുമായ അമിത് അഗര്‍വാളാണ് ഈ ക്രൂരതകള്‍ ഒന്നിന് പിറകെ ഒന്നായി ചെയ്തുകൂട്ടിയത്. ആദ്യം ബെംഗളൂരുവില്‍ എത്തി ഭാര്യയെ കൊന്നു . പിന്നീട് കൊല്‍ക്കത്തയിലെത്തി ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു . രണ്ടുപേരെ കൊലപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒടുവില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഭാര്യ ശില്‍പി ധന്‍ധാനിയ, ഭാര്യാമാതാവ്…
Read MoreMonth: June 2020
ഇനിയും ലോക്ക്ഡൌൺ പ്രഖ്യാപിച്ചില്ലെങ്കിൽ ബെംഗളൂരു നഗരം മറ്റൊരു ബ്രസീൽ ആകും:എച്ച്.ഡി.കുമാരസ്വാമി.
ബെംഗളൂരു : ബെംഗളൂരുവില്‍ ഇനിയും ഒരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി. കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തിലാണ് കുമാരസ്വാമി ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ബെംളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം ഇല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകുമെന്ന് കുമാരസ്വാമി ട്വിറ്ററിലൂടെ പ്രതികരിച്ചു. ‘മനുഷ്യജീവനുകള്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം. ചില മേഖലകള്‍ മാത്രം അടച്ചു പൂട്ടിയതു കൊണ്ടായില്ല. ബെംഗളൂരുവിലെ മനുഷ്യജീവനുകള്‍ക്ക് നിങ്ങള്‍ വില കല്‍പിക്കുന്നുണ്ടെങ്കില്‍ നഗരം 20 ദിവസത്തേക്ക് അടച്ചിടേണ്ടതുണ്ട്. അതല്ലെങ്കില്‍ ബെംഗളൂരു നഗരം മറ്റൊരു…
Read Moreഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ വിജയ് ശങ്കർ ഐ.എ.എസിനെ ആത്മഹത്യ നിലയിൽ കണ്ടെത്തി.
ബെംഗളൂരു :ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ വിജയ് ശങ്കർ (59) ഐ.എ.എസിനെ ആത്മഹത്യ നിലയിൽ കണ്ടെത്തി. ജയ നഗറിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 4000 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന് ശേഷം മൻസൂർ ഖാൻ മുങ്ങുകയായിരുന്നു. എന്നാൽ ഈ നിക്ഷേപകനെ കുറിച്ച് ആദ്യഘട്ടത്തിൽ പരാതി ലഭിച്ചപ്പോൾ റിസർവ് ബാങ്ക് ഒരു പ്രത്യേക അന്വേഷണ ടീമിനെ നിയമിക്കുകയായിരുന്നു. ഈ ടീമിൻ്റെ തലവനായിരുന്ന വിജയ് ശങ്കർ 5 കോടി രൂപ കൈക്കൂലി ചോദിച്ച് മൻസൂർ ഖാന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.എന്നാൽ ഒന്നര കോടി രൂപ…
Read Moreകേരളത്തിൽ ഇന്ന് 141 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു; 60 പേർ രോഗമുക്തി നേടി
കേരളത്തിൽ ഇന്ന് 141 പേര്‍ക്ക് കൊവിഡ് 19. സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സ്ഥിതി രൂക്ഷമാകുന്നുവെന്നത് കാണേണ്ടതാണ്. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകളും ഉണ്ടായി. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം ബാധിച്ചവരില്‍ 79…
Read Moreഇന്ന് 8 മരണം;322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇതുവരെ 6000 ല്‍ അധികം പേര്‍ ആശുപത്രി വിട്ടു.
ബെംഗളുരു : ഇന്ന് കര്‍ണാടകയില്‍ 8 മരണം റിപ്പോര്‍ട്ട് ചെയ്തു.ഇതില്‍ 6 പേര്‍ ബെംഗളുരു നഗര ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആണ്,ഒരാള്‍ ദക്ഷിണ കന്നടയില്‍ നിന്നും ഒരാള്‍ ബെല്ലാരിയില്‍ നിന്നും ആണ്. ആകെ കോവിഡ് മരണം 150 ആയി. പുതിയതായി 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 64 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്,05 പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 9721 ആയി. അതെ സമയം ആകെ ആക്റ്റീവ് കേസുകള്‍ സംസ്ഥാനത്ത് 3563 ആയി. ഇന്ന് 274 പേര്‍ക്ക്…
Read Moreവെല്ലുവിളി ഉയർത്തി കോവിഡ് ആശുപത്രികളിലെ മാലിന്യം; സംസ്കരണം ചെലവേറിയത്
ബെംഗളുരു; കോവിഡ് ആശുപത്രികളിലെ മാലിന്യം നഗരത്തിന് തലവേദനയാകുന്നു, കോവിഡ് ആശുപത്രികളിൽ നിന്നുള്ള മാലിന്യസംസ്കരണം നഗരത്തിന് പുതിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. ബെംഗളുരു വിക്ടോറിയ ആശുപത്രിയിൽ നിന്നുമാത്രം മാസം 300 കിലോയോളം ആശുപത്രി മാലിന്യമാണ് ഉത്‌പാദിപ്പിക്കുന്നത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ച നഗരത്തിലെ മറ്റ് ആശുപത്രികളിലും സമാനമാണ് സ്ഥിതി. അതീവ ജാഗ്രതയോടെവേണം ഇത്തരം മാലിന്യത്തിന്റെ സംസ്കരണമെന്നതിനാൽ പ്രത്യേക സംവിധാനങ്ങളാണ് ഇതിന് വേണ്ടത്. ഇതോടെ മാലിന്യസംസ്കരണത്തന്റെ ചിലവ് കുത്തനെ കൂടും. ഉപയോഗിക്കേണ്ടി വരുന്ന പി.പി.ഇ. കിറ്റുകൾ, മുഖാവരണങ്ങൾ തുടങ്ങിയവയാണ് മാലിന്യത്തിൽ വലിയൊരു ഭാഗവും. ആരോഗ്യപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും കോവിഡ് രോഗിയെ പ്രവേശിപ്പിച്ച…
Read Moreസ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ നിരക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍.
ബെംഗളുരു : സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടു. സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തലവനായുള്ള കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ചാണ് പുതിയ നിരക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്. ഈ കമ്മിറ്റി സ്വകാര്യ ആശുപത്രി സംഘടനകളുടെ പ്രതിനിധികളുമായി നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ആണ് ഈ നിരക്കുകള്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ആരോഗ്യ വിഭാഗം റഫര്‍ ചെയ്തു വരുന്ന രോഗികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. നേരിട്ട് സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ഉള്ള…
Read Moreനഗരത്തിൽ ക്വാറന്റൈൻ ലംഘനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന; നിയമനടപടികൾ ശക്തമാക്കി അധികൃതർ
ബെംഗളുരു; നഗരത്തിൽ ക്വാറന്റൈൻ ലംഘനങ്ങൾ കൂടുന്നു, നഗരത്തിൽ ക്വാറന്റീനിൽ പ്രവേശിക്കുന്നവർ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന പ്രവണത കുത്തനെ വർധിക്കുന്നുവെന്ന് അധികൃതർ. കൂടാതെ ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ ലോക്‌ഡൗൺ തുടങ്ങിയശേഷം ഇതുവരെ 1.31 ലക്ഷം പേർ ക്വാറന്റീൻ ലംഘിച്ചതായാണ് സർക്കാരിന്റെ കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ പേർ ക്വാറന്റീൻ ലംഘിച്ചത് ബെംഗളൂരുവിലാണ്- 58,832 പേർ. സംസ്ഥാനത്തെ ആകെ ക്വാറന്റീൻ ലംഘകരുടെ 44.86 ശതമാനമാനത്തോളമാണിത്. എന്നാൽ മൈസൂരു, കലബുറഗി, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിലാണ് ബെംഗളൂരുവിനുശേഷം ഏറ്റവും കൂടുതൽ പേർ ക്വാറന്റീൻ ലംഘിച്ചത്. 11,307 പേർ മൈസൂരുവിൽ ക്വാറന്റീൻ…
Read Moreനഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ വർദ്ധനവ്;ഒരു ദിവസത്തിൽ ചേർക്കപ്പെട്ടത് 142 എണ്ണം. ആകെ കണ്ടൈൻമെന്റ് സോണുകൾ 440.
ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 142 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്. ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 440 ആയി. കണ്ടൈൻമെന്റ് സോണുകൾ ഏതെല്ലാം സ്ഥലങ്ങളിൽ ആണെന്നുള്ള വിവരങ്ങൾ ബി ബി എം പി ബുള്ളറ്റിനിൽ പുറത്തുവിട്ടിട്ടില്ല. ജൂൺ 21 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 298 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. ഏറ്റവും…
Read Moreകോവിഡ് നിരക്ക് ഉയരുന്നു;ബെംഗളുരുവിൽ 55 വയസുകഴിഞ്ഞ പോലീസുകാർക്ക് നിയന്ത്രണം.
ബെംഗളുരു; ബെംഗളുകുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു, ബെംഗളൂരുവിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ പോലീസുകാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ. 55 വയസ്സിനു മുകളിൽ പ്രായമുള്ള പോലീസുകാർ ജോലിക്ക് വരേണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നിർദേശം നൽകി. അടുത്തിടെ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് ബെംഗളൂരുവിൽ 55 വയസ്സിനു മുകളിലുള്ള മൂന്നുപോലീസുകാർ മരിച്ചതിനാലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്, 55 വയസ്സിന് മുകളിലുള്ള ഹെഡ് കോൺസ്റ്റബിൾമാർ, എ.എസ്.ഐ.മാർ, കോൺസ്റ്റബിൾമാർ, ഇൻസ്പെക്ടർമാർ എന്നിവർ ഡ്യൂട്ടിക്ക് വന്നില്ലെങ്കിലും ഹാജർ അനുവദിക്കുമെന്നും നിർദേശത്തിൽ വ്യക്തമാക്കി. എന്നാൽ ഇവർ നഗരത്തിന് പുറത്തേക്ക് പോകാതെ…
Read More