പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു ;എസ്.ജി.പാളയ പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു.

ബെംഗളൂരു: മലയാളികൾ തിങ്ങി പാർക്കുന്ന മഡിവാളക്ക് സമീപമുള്ള എസ് ജി പാളയ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചു. തുടർന്ന് അധികൃതർ  സ്റ്റേഷൻ ശുചിത്വവൽക്കരിക്കുകയും  മുദ്രയിടുകയും ചെയ്യാം. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും സർക്കാർ നിരീക്ഷണത്തിലാണ്. ഇദ്ദേഹം കൈകാര്യം ചെയ്ത ബിസ്മില്ലാ നഗറിൽ ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എസ് ജി പാളയ പരിസരത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിതർ ആയിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Read More

ഞായറാഴ്ചകളിൽ മാത്രം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കർണാടക.

ബെംഗളൂരു: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതലാണ് ഞായറാഴ്ചകള്‍ അടച്ചിടുക. Lockdown would be imposed every Sunday, with effect from July 5, until further orders. No activities shall be permitted on that day except essential services and supplies: #Karnataka Chief Minister’s Office — ANI (@ANI) June 27, 2020 രാത്രി കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി. രാത്രി എട്ട് മുതല്‍…

Read More

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്‌;ഒരു ദിവസം 918 രോഗികള്‍;നഗരത്തില്‍ മാത്രം 596 പുതിയ രോഗികള്‍;11 മരണം..

ബെം​ഗളുരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്‌,ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്ക്. ആകെ കോവിഡ് രോഗികളുടെ എണ്ണം 11923 ആയി. ഇന്ന് 11 മരണം റിപ്പോര്‍ട്ട് ചെയ്തു,ഇതില്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്ന് 3 പേര്‍ ഉണ്ട്,കലബുരഗിയില്‍ 2,ബീദര്‍ 2,ബെല്ലാരി 1,ഗദഗ് 1,ധാര്‍ വാഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആകെ മരണം സംസ്ഥാനത്ത് 191 ആയി. 371 പേര്‍ ഇന്ന് രോഗമുക്തി നേടി…

Read More

നാടിനെ ഞെട്ടിച്ച് കാമുകനെ കാണാൻ ഒറ്റക്ക് ഹൈദരാബാദിലേക്കു പോകാനായി വിമാനത്താവളത്തിൽ;14 കാരിയായ മകളുടെ ഇൻസ്റ്റ​ഗ്രാം ഹാക്ക് ചെയ്ത് ഇരുവരുടെയും നീക്കം തകർത്ത് പിതാവ്.

ബെം​ഗളുരു; നാടിനെ ഞെട്ടിച്ച് 14 വയസുകാരി, ആൺസുഹൃത്തിനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 വയസ്സുകാരിയെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിതാവ് കണ്ടെത്തി. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് നീക്കം അറിഞ്ഞത്. ഇതേ തുടർന്ന് കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയതിനാൽ കണ്ടെത്തുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ആൺ സുഹൃത്തിനായി അന്വേഷണം തുടങ്ങി. ബെം​ഗളുരുവിലെ ഉത്തരഹള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഒളിച്ചോടാൻ ശ്രമിച്ചത്. ഇൻസ്റ്റഗ്രാം വഴി വിശാൽ എന്നയാളെ പരിചയപ്പെടുകയും ദിവസേന ചാറ്റു ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച്…

Read More

കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു.

ബെം​ഗളുരു; കോവിഡ് ബാധിച്ച ഡോക്ടർ അന്തരിച്ചു, കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 31-കാരനായ ഡോക്ടർ ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ഡോക്ടറാണിത്. ബാഗൽകോട്ടിലെ കലഡ്ഗി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. രോഗം സ്ഥിരീകരിക്കുകയും കരൾ സംബന്ധമായ അസുഖം മൂർച്ഛിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെം​ഗളുരുവിൽ ഇതുവരെ 30-ലധികം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായി കർണാടക മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതുകൂടാതെ ആശ വർക്കർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടാതെ മരിച്ച ഡോക്ടറുടെ കുടുംബത്തിന് കോവിഡ്-19…

Read More

കേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ്…

Read More

പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചു; എ.ഡി.ജി.പി ക്വാറന്റൈനിൽ

ബെം​ഗളുരു; എഡിജിപിയുടെ പേഴ്സണൽ അസിസ്റ്റന്റിന് കോവിഡ് , പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചതോടെ കർണാടക എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) അമർ കുമാർ പാണ്ഡേ ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിതീകരിച്ചത്, സംസ്ഥാനത്തൊട്ടാകെ 170 പോലീസുകാർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. കർണ്ണാടക റിസർവ് പോലീസിലെ 56 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഒട്ടേറെ നടപടികൾ ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുകയാണ്. ബെം​ഗളുരു ന​ഗരത്തിലെ 16-ഓളം പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ അടച്ചിട്ട്…

Read More

കോവിഡ് സ്ഥിരീകരിച്ച പോലീസുകാരന് ആംബുലൻസെത്തിയത് മണിക്കൂറുകൾ കഴിഞ്ഞ്; സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് വിമർശനം.

ബെം​ഗളുരു: പോലീസുകാരന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി ആരോപണം, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയിലെത്താൻ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി ആരോപണം. ബെംഗളൂരുവിലെ ലെജിസ്ലേറ്റീവ് ഹൗസിൽ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെങ്കിലും 6 മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിയതെന്ന് റിസ്‌വാൻ അർഷാദ് എം.എൽ.എ. കുറ്റപ്പെടുത്തി. വിധാന സൗധയിലെയും വികാസ് സൗധയിലെയും ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് എം. എൽ.എമാരുടെ വസതിയിൽ ജോലിക്കുണ്ടായിരുന്ന പോലീസുകാരനും രോഗം സ്ഥിരീകരിക്കുന്നത്. ന​ഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായിട്ടും ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ…

Read More

നഗരത്തിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3 പേർ;144 പേർക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം തുടർച്ചയായ ആറാം ദിവസവും 100 കടന്നു. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 3 പേർ കോവിഡ് ബാധിച്ചു മരിച്ചു.144 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 82 ആയി. അകെ രോഗബാധിതരുടെ എണ്ണം 1935. 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നഗരത്തിൽ 1327 ആക്റ്റീവ് കേസുകൾ നിലവിലുണ്ട്. 66,63 വയസുള്ള 2 സ്ത്രീകളും 45 വയസുള്ള ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരിൽ ഒരാളുടെ കോൺടാക്ട് വിവരങ്ങൾ…

Read More

വിവാദമായി കോവിഡ് രോ​ഗികൾ ആശുപത്രി മുറി വൃത്തിയാക്കുന്ന വീഡിയോ; അനാസ്ഥയെന്ന് ആരോപണം.

ബെം​ഗളുരു; ജനങ്ങളെ ഞെട്ടിച്ച് സ്വകാര്യ ചാനൽ പുറത്ത് വിട്ട വീഡിയോ , ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് രോഗികൾ ഐസൊലേഷൻ വാർഡിന്റെ തറ വൃത്തിയാക്കുന്നതിന്റെ വീഡിയോ സ്വകാര്യ ചാനൽ പുറത്തുവിട്ടത് വിവാദമായി മാറുന്നു. വിക്ടോറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് രോഗികൾ തന്നെ വാർഡ് വൃത്തിയാക്കേണ്ടിവന്നതെന്നാണ് ആരോപണം ശക്തമാകുന്നത്. ചികിത്സയിലുള്ളരോഗികൾ തറ തുടയ്ക്കുകയും കിടക്ക വിരി മാറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ചില ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിരിയ്ക്കുന്നത്.

Read More
Click Here to Follow Us