‘കെ.ജി.എഫ്’ സ്റ്റൈൽ ബൈക്കുമായ് യുവാവ്; കൈയ്യോടെ പൊക്കി പോലീസ്!

ബെംഗളൂരു: കന്നഡ ചലച്ചിത്രം ‘കെ.ജി.എഫ്’ലെ നായകൻ ഉപയോഗിച്ച ബൈക്കിന് സമാനമായി ബൈക്ക് രൂപമാറ്റം വരുത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. യഷിന് നേരിട്ട് കൈമാറുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

കെ.ആർ. പുരം സ്വദേശിയായ സുനിൽകുമാറാണ് (22) പിടിയിലായത്. ഇയാൾക്കൊപ്പം രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസം നടത്തിയ ഏഴ്‌ സുഹൃത്തുക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

കെ.ആർ. പുരം-ഹോസ്‌കോട്ടെ റോഡിൽ ബൈക്കുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പുറത്തിറങ്ങാനിരിക്കുന്ന ‘കെ.ജി.എഫ്’ൽ നായകൻ യഷ് ഉപയോഗിച്ച ബൈക്ക് മാതൃകയാക്കിയാണ് ഇയാൾ സ്വന്തം ബൈക്ക് രൂപമാറ്റം വരുത്തിയത്.

വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റം വരുത്തുന്നവർക്കും ബൈക്കിൽ അഭ്യാസം നടത്തുന്നവർക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കനത്തശബ്ദം പുറത്തുവരുന്ന വിധത്തിലും ചക്രത്തിന്റെ വലുപ്പം കൂട്ടിയും ഒട്ടേറെ ബൈക്കുകളാണ് സംഘം രൂപമാറ്റം വരുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts