ബെംഗളുരു; മാസ്ക് വിൽപ്പനയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു, കോവിഡ് സാഹചര്യം മുതലെടുത്ത്, ഓൺലൈൻ സൈറ്റുകളിലൂടെ മാസ്ക് വിൽപനയുടെ പേരിലും തട്ടിപ്പ് ദിനംപ്രതി വർധിക്കുന്നു.
മാസ്ക് വാങ്ങുന്നതിനായി ഇത്തരത്തിൽ യശ്വന്ത്പുര നിവാസി അബ്ദുലിന് (45) നഷ്ടമായതു 25000 രൂപ. മാസ്ക് ഓർഡർ ചെയ്തതിനു പിന്നാലെ ഗൂഗിൾ പേ വഴി 500 രൂപ അടച്ചെങ്കിലും ഇത് ലഭിച്ചില്ലെന്നു മറുപടി എസ്എംഎസ് ലഭിച്ചു. തുടർന്ന് തട്ടിപ്പുകാർ ഒരു ലിങ്ക് അയയ്ച്ചതിനു ശേഷം ഒടിപി നമ്പർ തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു.
പക്ഷേ ഇതോടെ അക്കൗണ്ടിൽ നിന്നും ഉടനടി 25000 നഷ്ടമായാതായാണ് പരാതി, പണം നഷ്ടമായതിനെ തുടർന്ന് അബ്ദുൽ സൈബർ സെല്ലിൽ പരാതി നൽകി.
ബെംഗളുരുവിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക്, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ, പിപിഇ കിറ്റ് എന്നിവയുടെ വിൽപന കുതിച്ച് ഉയർന്നതോടെയാണ് ഓൺലൈനിൽ കെണിയൊരുക്കി തട്ടിപ്പുകാർ വിലസുന്നത്. ഇത്തരത്തിൽ ചതിയിൽ പെടരുതെന്നും ഒടിപി ആരുമായും പങ്കുവക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.