ബെംഗളുരു : റസ്റ്റോറൻ്റ് മേഖലയിലെ മാന്ദ്യം തുടരുമ്പോൾ വിഷമത്തിലായ ഹോട്ടൽ ഉടമകളിലും കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളി
ലും വിശ്വാസം നിറക്കാൻ ,ഹോട്ടലിലെത്തി പ്രഭാത ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ
ലാൽബാഗ് റോഡിലെ എംടിആർ ഹോട്ടലിലാണ് ഇന്നലെ യെഡിയൂരപ്പ സഹപ്രവർത്തകരുമായി എത്തി ഭക്ഷണം കഴിച്ചത്.
മന്ത്രി ആർ.അശോക, തേജസ്വി സൂര്യ എംപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രഭാത ഭക്ഷണവും കാപ്പിയും കുടിച്ച് മുഖ്യമന്ത്രി ഹോട്ടൽ മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി.
ലോക്ഡൗൺ ഇളവിനെ തുടർന്ന്ഹോ ട്ടലുകളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഭക്ഷണം കഴിക്കാൻ ആളുകൾ എത്താത്തത് കടുത്ത പ്രതിസന്ധിയാണ്ഉ ണ്ടാക്കുന്നത്.
ജീവനക്കാർക്ക് വേതനം നൽകാൻ
പോലും കഴിയാതെ വന്നതോടെ പല ഹോട്ടലുകളും അടച്ചിടുകയും പ്രവൃത്തി സമയം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.The only CM in India today who can start his weekend with a breakfast at MTR – city’s most famous joint.
Sri @BSYBJP’s #BengaluruModel of #Covid19 governance is worthy of emulation by rest of the country. #WeekendPlans pic.twitter.com/l9plqVdWpu
— Tejasvi Surya (@Tejasvi_Surya) June 13, 2020