ബെംഗളൂരു : നഗരത്തിൽ ഇന്നലെ ഒരു കോവിഡ് മരണവും 29 പുതിയ ആക്റ്റീവ് കേസുകളും
റിപ്പോർട്ട് ചെയ്തു .
ഒരു 65 വയസുകാരനാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 20 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 522 ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 204 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .
ഇന്നലെ അസുഖം സ്ഥിരീകരിച്ച 29 പേരിൽ 20 പേർക്കും മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്
രോഗം പിടിപെട്ടിട്ടുള്ളത് . ഇതിൽ ഒരാൾ രോഗിയുടെ സെക്കന്ററി കോണ്ടാക്ട് ആണ് . രണ്ട് പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.
മൂന്ന് പേർ കുവൈറ്റിൽ നിന്നും തിരികെ എത്തിയവരാണ്. ഒരാൾ തമിഴനാട്ടിൽ നിന്നും തിരിച്ചെത്തിയതാണ് . മൂന്ന് രോഗികളുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല .
29 പേരിൽ 4 വയസുകാരൻ മുതൽ 76 വയസുകാരി വരെയുള്ളവർ ഉൾപ്പെടുന്നു. 13 പുരുഷന്മാർക്കും 16 സ്ത്രീകൾക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
Related posts
-
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്... -
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം... -
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ്...