ബെംഗളുരു; കോവിഡ് പടരുന്നതിനിടെ അതുയർത്തുന്ന ഉയർത്തുന്ന ഭീഷണിക്കിടെ ഓഫീസ് മുറികളും താമസമുറിയും അണുനശീകരണം നടത്താൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനി.
കണ്ണൂർ അഴീക്കോട് സ്വദേശി ബിപിൻ രാജഗോപാൽ സ്ഥാപക ഡയറക്ടറായുള്ള റോക്ക് ഫോറസ്റ്റ് ടെക്നോളജീസാണ് ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചിരിയ്ക്കുന്നത്.
ഏകദേശം ചെറിയ മേശയുടെ വലിപ്പുള്ള(യു.വി. കാബിനറ്റ്), ‘എൽ. ക്ലിയറോ’ എന്നുപേരിട്ട ഉപകരണം മുറിക്കുള്ളിലെ വായു വലിച്ചെടുത്ത് അണുവിമുക്തമാക്കി പുറത്തുവിടും, കൂടാതെ ഇത്തരത്തിൽ നാലുമണിക്കൂർകൊണ്ട് മുറിക്കുള്ളിലെ വായു അണുവിമുക്തമാകുമെന്ന് ബിപിൻ രാജഗോപാൽ പറഞ്ഞു. കൂടാതെ, ഉപകരണത്തിന്റെ ചേംബറിനുള്ളിൽ പഴ്സ്, വാച്ച്, കറൻസി തുടങ്ങി ദിവസേന ഉപയോഗിക്കുന്ന സാധനങ്ങൾ പത്തു മിനിറ്റിനുള്ളിൽ അണുവിമുക്തമാക്കാം.
നിലവിൽ ആശുപത്രികൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ‘എൽ. ക്ലിയറോ’ ഉപയോഗിഗപ്പെടുത്തുന്നത്.
മികച്ച ഗുണനിലവാരത്തിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്ലംബിങ് ആൻഡ് മെക്കാനിക്കൽ ഓഫീഷ്യൽസ്(ഐ.എ.പി.എം.ഒ.) സർട്ടിഫിക്കറ്റും എൽ. ക്ലിയറോ യു.വി. സംവിധാനത്തിന് ലഭിച്ചു കഴിഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പുതിയ ഉത്പന്നത്തിനായുള്ള ചിന്തയുണ്ടായതെന്നും ഇതേക്കുറിച്ചുള്ള ഗവേഷണമാണ് ‘എൽ. ക്ലിയറോ’ വികസിപ്പിക്കാൻ ഇടയാക്കിയതെന്നും ബിപിൻ രാജഗോപാൽ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.