ബെംഗളുരു; വീണ്ടും തട്ടിപ്പിനിരയായി മലയാളി, ഒഎൽഎക്സ് വഴി ബൈക്ക് വാങ്ങാൻ ശ്രമിച്ച മലയാളിയെ കബളിപ്പിച്ച് പണംതട്ടിയെടുത്തതായി പരാതി. കെ.ആർ. പുരത്ത് സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിക്കാണ് വൻ തുക ഇത്തരത്തിൽ നഷ്ടമായത്.
തൃശ്ശൂർ സ്വദേശി പോൾസൺ ഒഎൽഎക്സിൽ വിൽപ്പനയ്ക്കുവെച്ചിരുന്ന ബൈക്കിന്റെ കൂടെയുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെന്നാണ് മറുതലക്കലുള്ള വ്യക്തി പരിചയപ്പെടുത്തിയത്.
എന്നാൽ താൻ പെട്ടന്നു സ്ഥലംമാറിപ്പോകുന്നതിനാൽ 14,000 രൂപയ്ക്കു ബൈക്ക് നൽകാമെന്നും ഇയാൾ പോൾസനെ അറിയിച്ചു. തുടർന്ന് പട്ടാളത്തിന്റെ വണ്ടിയായതിനാൽ വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനായി ഏറെ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പോൾസന്റെ പക്കൽ നിന്നും 32,900 രൂപ കൈക്കലാക്കുകയായിരുന്നു.
തനിക്ക് ലഭിച്ച അക്കൗണ്ട് നമ്പറിലേക്ക് പല വിധ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞാണ് തുക അയച്ച് നൽകിയത്. എന്നാൽ വണ്ടി ലഭിക്കാതിരിയ്ക്കുകയും 14,000 രൂപ അടച്ചാലേ വണ്ടി കിട്ടുകയുള്ളൂവെന്നു ഇയാൾ പറഞ്ഞതോടെ സംശയം തോന്നിയ പോൾസൻ വൈറ്റ് ഫീൽഡ് പോലീസിൽ പരാതി നൽകുകയായിരുന്നു തൃശൂർ സ്വദേശി. തട്ടിപ്പിനിരയായ പോൾസൺ കേരളസമാജം കെ.ആർ. പുരം സോൺ ചെയർമാൻ ഹനീഫിന്റെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.