ബെംഗളൂരു : സംസ്ഥാനത്തെ 8 പട്ടണങ്ങളിൽ രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബീദർ, തുമക്കുരു, മണിപ്പാൽ, ഉഡുപ്പി എന്നിവിടങ്ങളിലാണ് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.
കോവിഡ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ തീരുമാനം.
In view of spike in Corona cases in Karnataka, we are imposing Corona Curfew between 10 pm and 5 am from April 10 to April 20 in the following cities: Bengaluru, Mysuru, Mangaluru, Kalaburagi, Bidar, Udupi, Tumakuru and Manipal. #CoronaCurfew #Covid
— Dr Sudhakar K (@mla_sudhakar) April 8, 2021
അവശ്യ സർവ്വീസുകൾക്ക് വിലക്ക് ഉണ്ടാവില്ല.
രാത്രി 10 മുതൽ രാവിലെ 5 വരെയായിരിക്കും നിരോധനാജ്ഞ.
ഈ ശനിയാഴ്ച മുതൽ ആണ് രാത്രി കർഫ്യൂ നിലവിൽ വരിക. ഏപ്രിൽ 20 വരെ നൈറ്റ് കർഫ്യൂ തുടരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.