മദ്യവിൽപ്പന പുനരാരംഭിച്ചതിൻ്റെ യഥാർത്ഥ ഫലം വന്നു തുടങ്ങി;ഇതുവരെ 2 മരണം.

ബെംഗളൂരു:മദ്യവിൽപ്പന പുനരാരംഭിച്ചതിൻ്റെ യഥാർത്ഥ ഫലം വന്നു തുടങ്ങി എന്നനുമാനിക്കത്തക്ക വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 44. ദിവസത്തിന് ശേഷം മദ്യ വിൽപ്പന്ന പുനരാരംഭിച്ചതിന് പിന്നാലെ ബെംഗളൂരുവിൽ മദ്യലഹരിയിൽ രണ്ടുമരണം. കാമാക്ഷിപാളയയിൽ മദ്യലഹരിയിൽ അഴുക്കുചാലിൽവീണ് പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു പ്രദേശത്തെ കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനായ ദേവദാസ് (22) ആണ് മരിച്ചത്. മദ്യവിൽപ്പന പുനരാരംഭിച്ച തിങ്കളാഴ്ച രാവിലെ ദേവദാസ് സുഹൃത്തിനൊപ്പം മദ്യംവാങ്ങാൻ പോയി. മദ്യപിച്ചശേഷം മടങ്ങിവരുന്നതിനിടെ കാൽവഴുതി അഴുക്കുചാലിൽ വീഴുകയായിരുന്നു. തലയ്ക്ക്‌ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യലഹരിയിൽ സുഹൃത്തിന്റെ…

Read More

നോര്‍ക്കയുണ്ട് ലോകകേരള സഭാ അംഗങ്ങള്‍ ഉണ്ട്,എന്നിട്ടും ഈ നഗരത്തില്‍ കുടുങ്ങിപ്പോയ വാഹനമില്ലാത്ത സാധാരണക്കാരന്‍ പെരുവഴിയില്‍;എന്തുകൊണ്ട്?

കൊലാറിലെ ഒരു പാര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് ,50 ല്‍ അധികം വിദ്യാര്‍ഥികള്‍ ഒരു മാസത്തില്‍ അധികമായി അവിടെ കുടുങ്ങി ക്കിടക്കുകയാണ് ,സ്വന്തമായി വണ്ടിയില്ല ടാക്സി പിടിച്ചു പോകാന്‍ കഴിയില്ല ..ഇതു ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നം അല്ല ഇങ്ങനെ നൂറു കണക്കിന് ഫോണ്‍ കാളുകള്‍ ആണ് ഒരോ സംഘടാനകളുടെയും ഹെല്പ് ഡസ്ക്കളില്‍ എത്തുന്നത്‌ , സ്വന്തം വാഹനമില്ലാത്ത ,ടാക്സി പോലുള്ള കാര്യങ്ങള്‍ക്ക് പോലും പണം കയ്യില്‍ ഇല്ലാത്തവര്‍ എങ്ങിനെ നാട്ടില്‍ പോകും?…

Read More

കേരളത്തിലേക്ക് മടങ്ങുന്നവർക്ക് ഹെൽപ് ലൈൻ സൗകര്യവുമായി എം.എം.എ.

ബെംഗളൂരു : കേരളത്തിലേക്ക് മടങ്ങുന്നവർക്ക് ഹെൽപ് ലൈൻ സൗകര്യവുമായി മലബാർ മുസ്ലിം അസോസിയേഷൻ. മോത്തിനഗറിലെ സംഘടനാ ആസ്ഥാനത്തു രാവിലെ 8’മുതൽ വൈകിട്ട് 5 വരെ ആണ് ഓഫിസ് പ്രവർത്തിക്കുന്നത് . നോർകയിൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്സ് ലഭിക്കാൻ വേണ്ട സ്വകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി ടിസി സിറാജ് അറിയിച്ചു ഫോൺ 7892211074, 9071120120

Read More

ഒരു ബില്ലിൽ മാത്രം അര ലക്ഷത്തിലധികം രൂപയുടെ മദ്യം വിറ്റ ഔട്ട് ലെറ്റിനെതിരെ നടപടി.

ബെംഗളൂരു:  പരിധി ലംഘിച്ച് ഒറ്റ ബില്ലിൽ 52841 രൂപയുടെ മദ്യ വിൽപന നടത്തിയ എംആർപിഔട്ട്ലെറ്റിനെതിരെ നിയമ നടപടിയുമായി എക്സൈസ് അധികൃതർ. ലോക്ഡൗൺ കാലത്ത് ഇത്രയധികം മദ്യം വാങ്ങിക്കൂട്ടിയതിന്റെ അമിതാവേ ശത്തിൽ, ബിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാലാണ് വിഷയം പൊതുജനമധ്യത്തിൽ എത്തിയത്. ലോക്ഡൗണിനു ശേഷം തിങ്കളാഴ്ച തുറന്ന ഔട്ട്ലെറ്റുകളിലൂടെ ഒരാൾക്കു പരമാവധി 2.3 ലീറ്റർ മദ്യവും 18 ലീറ്റർ ബിയറുമേ വാങ്ങാൻ അനുമതിയുള്ളൂ. എന്നാൽ, 17.4 ലീറ്റർ മദ്യവും 35 ലീറ്റർ ബീയറുമാണു താവരക്കെരെ മെയിൻ റോഡിലെവനില സ്പിരിറ്റ് സോൺ ഒറ്റ ബില്ലിൽ വിറ്റത്. കടയുടമ എസ്.വെങ്കിടേഷിനെതിരെ…

Read More

2 മരണം;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവില്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 22 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 2 പേർ ഇന്ന് സംസ്ഥാനത്ത് മരിച്ചു, ദാവനഗെരെയിൽ 50 വയസുകാരിയും വിജയപുരയില്‍ നിന്നുള്ള  62 വയസുകാരിയും ആണ് ഇന്ന് മരിച്ചത്. ഇതില്‍ 12 കേസുകള്‍ ദാവനഗരെയിലാണ് , 3 കേസുകള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നുമാണ് ബാഗല്‍ കോട്ടയില്‍ രണ്ടു കേസുകളും ഹവേരി ,ധാര്‍വാഡ,ഉത്തര കന്നഡ ,ദക്ഷിണ കന്നഡ ,ബെല്ലാരി എന്നീ ജില്ലകളില്‍ ഓരോ കേസുകളും ഉണ്ട്.…

Read More

ബി.എം.ടി.സി.ബസുകൾ വാടകക്ക് നൽകുന്നു.

ബെംഗളുരു : സ്വകാര്യ കമ്പനികൾക്ക് ബസുകൾ 4500-11000 രൂപ നിരക്കിൽ ദിവസ വാടകയ്ക്കു നൽകി ബിഎംടിസി. പൊതുഗതാഗതം പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ കമ്പനികൾക്കു ജീവനക്കാരെ കൊണ്ടുപോകാൻ വേണ്ടിയാണ് ബസുകൾ മണിക്കുർ, കിലോമീറ്റർ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നൽകുക. 12 മണിക്കൂർ (100-150 കിലോമീറ്റർ), 24 മണിക്കൂർ (250 കിലോമീറ്റർ) നേരത്തേക്ക് മിനിബസ് (4500-8250 രൂപ), ഓർഡിന്റി (5000-9000), പുഷ്പക് (6000-ബസുകൾ വാടകയ്ക്ക്10000 രൂപ) എന്നിങ്ങനെയാണ്വാടക. ബസുകൾ ദിവസവും അണുവിമുക്തമാക്കും. സീറ്റിങ് ശേഷിയുടെ 30-40% യാത്രക്കാരെയെ അനുവദിക്കൂ. ബസിൽ കയറുന്നതിനു മുൻപ് കൈകൾ സാനിറ്റൈസ് ചെയ്യുകയും…

Read More

44 ദിവസത്തിന് ശേഷം കര്‍ണാടക മദ്യവില്പന ആരംഭിച്ചപ്പോള്‍ 10 മണിക്കൂറില്‍ ലഭിച്ചത് 45 കോടി!

ബെംഗളൂരു : 10 മണിക്കൂര്‍ മദ്യവില്‍പനയിലൂടെ ഒറ്റദിവസം 45 കോടി രൂപയാണ് കര്‍ണാടക പിരിച്ചെടുത്തത്. 8.5 ലക്ഷം ലീറ്റർ ലീറ്റർ‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 3.9 ലക്ഷം ലീറ്റർ‍ ബീയര്‍ എന്നിവയാണ് 1500ല്‍ അധികം എംആര്‍പി ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത്. സംസ്ഥാനത്താകെ നാലായിരത്തോളം എംആർപി ഔട്ട്‌ലെറ്റുകളും സർക്കാർ നിയന്ത്രണത്തിലുള്ള മൈസൂർ സെയിൽസ് ഇന്റർനാഷനൽ ലിമിറ്റ‍ഡിന്റെ(എംഎസ്ഐഎൽ) എണ്ണൂറോളം വിൽപന കേന്ദ്രങ്ങളുമാണുള്ളത്. ഒരാൾക്കു പരമാവധി 2.3 ലീറ്റർ മദ്യവും 6 കുപ്പി ബീയറുമേ വാങ്ങാനാവുകയുള്ളൂ. എന്നാൽ, ആളുകൾ കൂട്ടത്തോടെ എത്തി വൻതോതിൽ മദ്യം വാങ്ങിക്കൂട്ടുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുന്നുണ്ട്.…

Read More

മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുവരിൽ നിന്നും പിഴയായി ഈടാക്കിയത് വൻതുക !

ബെംഗളൂരു : മാസ്ക്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് പിഴയായി വൻതുക ഈടാക്കുന്നതിനിടെ, വീട്ടിലുണ്ടാക്കുന്ന തുണി മാസ്കകളും ഷാളുകളും മുഖാവരണമായി ധരിക്കാൻ അനുവാദം നൽകി ബിബിഎംപി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് കഴിഞ്ഞ 2 ദിവസത്തിനിടെ പിഴയായി പിരിച്ചെടുത്തത് 51,700 രൂപ. മാസ്കിന് പുറമേ മൂക്കും വായയും മൂടുന്ന വലിയ ടവൽ ഉപയോഗിക്കാമെന്നും ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. സൗത്ത് സോണിലാണ് മാസ്ക് ധരിക്കാതെ കൂടുതൽ പേർ പുറത്തിറങ്ങിയത്. ഇവിടെ നിന്ന് മാത്രം 18,700 രൂപ ലഭിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവ രിൽ…

Read More

2 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 300 കടന്നു.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 37 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 2 പേർ ഇന്നലെ സംസ്ഥാനത്ത് മരിച്ചു, ഇതിൽ ഒരാൾ ദാവനഗെരിയിലെ (48) വയസുകാരിയും കലബുറഗിയിൽ 56 വയസുകാരനുമാണ് മരിച്ചത്. ഇതില്‍ 22 കേസുകള്‍ ദാവനഗരെയിലാണ് ,ഏഴു കേസുകള്‍ ബീദറില്‍ റിപ്പോര്‍ട്ട്‌ ചെയ്തു, 2 കേസുകൾ മണ്ഡ്യയില്‍ നിന്നാണ് 2 കേസ് കലബുറഗിയിലും ഓരോ കേസുകൾ ഹാവേരി, വിജയപുര ,ചിക്കബല്ലാപുര,ബെംഗളൂരു നഗര ജില്ല എന്നിവിടങ്ങളിലുമാണ്. ആകെ രോഗബാധിതരുടെ എണ്ണം…

Read More

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണാടകയുടെ വാഹന പാസ് നിർബന്ധമല്ല!കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണാടകയുടെ പാസ് നിർബന്ധമല്ല. നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ആദ്യം നോർക്ക വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യുകയും പിന്നീട് ഈ നമ്പർ ഉപയോഗിച്ച് ജാഗ്രത വെബ്സൈറ്റിൽ നിന്ന് വാഹന പാസ് ഡൗൺലോഡ് ചെയ്ത് എടുക്കുകയുമാണ് വേണ്ടത്, പിന്നീട് കർണാടകയുടെ സേവ സിന്ധു വെബ് സൈറ്റിൽ നിന്ന് കർണാടകയിലൂടെ അതിർത്തിയിൽ എത്താനുള്ള പാസും കൈവശപ്പെടുത്തണം എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നടപടിക്രമങ്ങൾ. എന്നാൽ ഇനി മുതൽ കർണാടക സർക്കാറിൻ്റെ പാസ് എടുക്കേണ്ട ആവശ്യമില്ല, കേരളത്തിൻ്റെ പാസ് ലഭ്യമായിക്കഴിഞ്ഞാൽ നേരിട്ട് യാത്ര തുടങ്ങാം. ഇന്ന്…

Read More
Click Here to Follow Us