ബെംഗളൂരു : ലോക്ക് ഡൗൺ കഴിഞ്ഞ് ആദ്യമായി ബസ് സർവ്വീസുകൾ തുടങ്ങിയപ്പോൾ ബി.എം.ടി.സിയുടെ ടിക്കറ്റ് നിരക്കിനെതിരെ നിരവധി പരാതികൾ ആണ് ഉയർന്നു വന്നത്. ചെറിയ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടവർ പോലും 70 രൂപയുടെ ദിവസ പാസ് എടുക്കേണ്ടതായി വന്നു. എന്നാൽ ഈ നിരക്കിൽ മാറ്റം വരുത്തുകയാണ് ബി.എം.ടി.സി. നാളെ മുതൽ 2 കിലോമീറ്റർ വരെ 5 രൂപയും പിന്നീട് 4 കിലോമീറ്റർ വരെ 10 രൂപയും 6 കിലോമീറ്റർ വരെ 15 രൂപയുമായിരിക്കും നിരക്ക്. ഇങ്ങനെ 6 സ്ലാബുകൾ ആയാണ് തിരിച്ചിരിക്കുന്നത്. വിവരങ്ങൾ താഴെ.…
Read MoreDay: 25 May 2020
3 മാസത്തെ കാത്തിരിപ്പിന് ശേഷം ഡൽഹിയിൽ നിന്നും വിഹാൻ ബെംഗളൂരുവിൽ പ്രത്യേക പരിഗണന ടിക്കറ്റുമായി പറന്നിറങ്ങി !
ബെംഗളൂരു : രാജ്യത്ത് ലോക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുശേഷം ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ പ്രത്യേക പരിഗണനയുള്ള ടിക്കറ്റുമായാണ് ഒരു കൊച്ചു കുട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഡൽഹിയിലെ ബന്ധു വീട്ടിൽ കുടുങ്ങിയതായിരുന്നു കുട്ടി. അഞ്ചു വയസ്സുകാരനായ വിഹാൻ ശർമയാണ് ഡൽഹിയിൽനിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാൻ അമ്മ കാത്തു നിൽപുണ്ടായിരുന്നു. സ്പെഷൽ കാറ്റഗറി യാത്രക്കാരനായാണ് വിഹാൻ ഡൽഹിയിൽനിന്ന് ഒറ്റയ്ക്കു യാത്ര ചെയ്തത്. മൂന്ന് മാസത്തെ കാത്തിരിപ്പിനുശേഷമാണ്…
Read Moreക്വാറൻ്റീനിൽ കഴിയണമെന്ന വ്യവസ്ഥ തനിക്ക് ബാധകമല്ല:കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.
ബെംഗളൂരു: വിമാനമാർഗം കർണാടകത്തിൽ എത്തുന്നവർ ഏഴ് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ മന്ത്രി ആയതിനാൽ തനിക്ക് ബാധകമല്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ന്യൂഡൽഹിയിൽനിന്ന് വിമാനമാർഗം ബെംഗളൂരുവിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം സ്വകാര്യ കാറിൽ വീട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്നും അതിനാൽ കേന്ദ്രമന്ത്രി ഹോം ക്വാറന്റീനിൽ കഴിയുമെന്നും സദാനന്ദ ഗൗഡയുടെ സഹായി മാധ്യമങ്ങളെ അറിയിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയായ തനിക്ക് ക്വാറന്റീൻ നിബന്ധനകൾ ബാധകമല്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം…
Read Moreകനത്ത മഴയിലും കാറ്റിലും അത്തിബെലെയിലെ കോവിഡ് ചെക്ക് പോസ്റ്റ് പന്തൽ തകർന്നു.
ബെംഗളൂരു: ഇന്ന് വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും കർണാടക തമിഴ്നാട് അതിർത്തിയിലെ അത്തി ബെലെയിൽ കോവിഡ് ചെക്ക് പോസ്റ്റ് പന്തൽ തകർന്നു വീണു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.കർണാടകയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ രേഖകൾ പരിശോധിക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയതാണ് താൽക്കാലിക പന്തൽ. പന്തൽ പൊടുന്നനെ തകർന്നു വീണു എങ്കിലും ആർക്കും പരിക്കില്ല.
Read Moreഈവനിംഗ് ബുള്ളറ്റില്‍;ഇന്ന് 93 പേര്;ആകെ രോഗ ബാധിതരുടെ എണ്ണം 2182 ആയി;ഇതുവരെ 705 പേര് ആശുപത്രി വിട്ടു.
ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 93. ദക്ഷിണ കന്നഡ ജില്ലയിൽ 43 കാരനും ബെംഗളൂരു നഗര ജില്ലയിൽ 55 കാരിയും മരിച്ചു. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2182 ആയി,705 പേര് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 51 പേര് ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. സംസ്ഥാനത്ത് ആകെ രോഗ ബാധ മൂലം ഉള്ള മരണം 44 ആയി. ഉഡുപ്പി 32,ബെംഗളൂരു നഗര ജില്ല 8,കലബുറഗി 16,…
Read Moreനഗരത്തില്‍ വന്‍ മഴ;8 വീടുകള്‍ തകര്‍ന്നു;30 ല്‍ അധികം മരങ്ങള്‍ കട പുഴകി;കനത്ത മഴ അടുത്ത 2 ദിവസം കൂടി തുടരും.
ബെംഗളൂരു : ഇന്നലെ നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വന്‍ നാശ നഷ്ട്ടം,ഇന്നലെ വൈകുന്നേരത്തോടെയാണ് നഗരത്തില്‍ വലിയ തോതില്‍ മഴ പെയ്തത്. ദക്ഷിണ ബെംഗളൂരുവില്‍ ആണ് ഇന്നലെ കൂടുതല്‍ മഴ പെയ്തത് വെള്ളം കയറിയതും മരം വീണതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ വിളികള്‍ വന്നതായി ബി.ബി.എം.പി അറിയിച്ചു,കോറമംഗല,ജെ പി നഗര്‍,ബി ടി എം ലെ ഔട്ട് എന്നിവിടങ്ങളെ സാരമായി ബാധിച്ചു. ദൊഡ്ഡകന്നള്ളിയില് 8 വീടുകളുടെ മേല്കൂരകള് പറന്നു പോയതായി റിപ്പോര്‍ട്ട് ഉണ്ട്,ആളപായമില്ല. രാത്രി എട്ടരയോടെ 30 ഓളം മരങ്ങള്‍ നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ കട…
Read Moreഒരു മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗ ബാധിതരുടെ എണ്ണം 69;രാമനഗര ജില്ലയില്‍ ആദ്യമായി ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു : ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 69. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2158 ആയി,680 പേര് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 26 പേര് ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. ബെംഗളൂരു ഗ്രാമ ജില്ലയില്‍ 55 കാരനായ ഒരു രോഗി മരിച്ചു,സംസ്ഥാനത്ത് ആകെ രോഗ ബാധ മൂലം ഉള്ള മരണം 43 ആയി. ബെംഗളൂരു നഗര ജില്ല 6,കലബുറഗി 14,മാണ്ട്യ 2,ബെളഗവി 1,ദക്ഷിണ കന്നഡ 3 ,യാദഗിരി…
Read Moreബെംഗളൂരുവിൽ നിന്ന് യാത്ര തിരിച്ച യുവതിക്ക് ശ്രമിക്ക് ട്രെയിനിൽ സുഖ പ്രസവം.
ബെംഗളൂരു : നഗരത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത യുവതി ശ്രമിക്ക് ട്രെയിനില്‍ ഒരു ആണ് കുഞ്ഞിനു ജന്മം നല്കി. 02691 നമ്പര്‍ തീവണ്ടിയില്‍ ഞായറാഴ്ചയാണ് സംഭവം, ഫരീദാബാദിനും തുഗ്ലാക്കാ ബാദിനും ഇടയില്‍ വച്ചാണ് 25 വയസ്സുകാരിയായ ഫോസിയ കുഞ്ഞിനു ജന്മം നല്‍കിയത്. ഉത്തര്‍ പ്രദേശിലെ മൊറാദാ ബാദ് സ്വദേശിയാണ്. ഭര്‍ത്താവുമൊത്ത് നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് ഇടയില്‍ ആണ് യുവതിക്ക് വേദന അനുഭവപ്പെട്ടത്,അവര്‍ ബി 2 കോച്ചില്‍ ആയിരുന്നു യാത്ര ചെയ്തിരുന്നത്. ഏകദേശം രാവിലെ നാലുമണിയോടെയാണ് ഇത്. ഉടന്‍ തന്നെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം…
Read Moreകർഷകർക്ക് സഹകരണബാങ്കുകളിലൂടെ മൂന്നുലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കാൻ സംസ്ഥാനസർക്കാർ.
ബെംഗളൂരു: കർഷകർക്ക് സഹകരണബാങ്കുകളിലൂടെ മൂന്നുലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ കാരണം കർഷകർ നേരിട്ട പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി 15,000 കോടിരൂപയാണ് വിതരണം ചെയ്യുക ഇത് 24.5 ലക്ഷം പേർക്ക് പ്രയോജനം ചെയ്യും. ഒരാഴ്ചയ്ക്കുള്ളിൽ വായ്പ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചെറുകിട കർഷകർക്ക് മാത്രം പലിശരഹിത വായ്പ അനുവദിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ വൻകിട കർഷകരും പ്രതിസന്ധിയിലാണെന്നും പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ വരുംവർഷം സംസ്ഥാനത്തിന്റെ…
Read Moreആഭ്യന്തര വിമാന സർവീസുകൾ ഇന്നു മുതൽ;കർണാടകയിലേക്ക് പറക്കാൻ സേവ സിന്ധു പാസ് നിർബന്ധം;കൂടുതൽ വിവരങ്ങൾ..
ബെംഗളൂരു : ആഭ്യന്തര വിമാന സർവീസുകൾ ഇന്നു മുതൽ ആരംഭിക്കുന്നു. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ആണ് കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നതിനായി വിമാനത്താവളത്തിന്റെ എല്ലാ മേഖലകളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പാർക്കിങ് മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള സമയങ്ങളിൽ യാത്രക്കാർ പരസ്പരം സമ്പർക്കത്തിലേർപ്പെടുന്നത് ഇല്ലാതാക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. യാത്രക്കാരെല്ലാവരും മാസ്ക് ധരിക്കണം. ബോർഡിങ് പാസിന്റെ പ്രിന്റൗട്ടോ ഇലക്ട്രോണിക് കോപ്പിയോ കരുതണം. വിമാനത്താവളത്തിനകത്ത് പ്രവേശിക്കുമ്പോൾ മാഗ്നിഫൈഡ് ഗ്ലാസ് സ്ക്രീൻ ഉപയോഗിച്ച് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ബോർഡിങ് പാസ് പരിശോധിക്കും.…
Read More