യാത്രക്കാരെ കൊള്ളയടിക്കുന്ന ബസ് നിരക്കിൽ മാറ്റം വരുത്തി ബി.എം.ടി.സി;നാളെ മുതൽ പുതിയ നിരക്ക്;കൂടുതൽ ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും.

ബെംഗളൂരു : ലോക്ക് ഡൗൺ കഴിഞ്ഞ് ആദ്യമായി ബസ് സർവ്വീസുകൾ തുടങ്ങിയപ്പോൾ ബി.എം.ടി.സിയുടെ ടിക്കറ്റ് നിരക്കിനെതിരെ നിരവധി പരാതികൾ ആണ് ഉയർന്നു വന്നത്.

ചെറിയ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടവർ പോലും 70 രൂപയുടെ ദിവസ പാസ്‌ എടുക്കേണ്ടതായി വന്നു.

എന്നാൽ ഈ നിരക്കിൽ മാറ്റം വരുത്തുകയാണ് ബി.എം.ടി.സി. നാളെ മുതൽ 2 കിലോമീറ്റർ വരെ 5 രൂപയും പിന്നീട് 4 കിലോമീറ്റർ വരെ 10 രൂപയും 6 കിലോമീറ്റർ വരെ 15 രൂപയുമായിരിക്കും നിരക്ക്. ഇങ്ങനെ 6 സ്ലാബുകൾ ആയാണ് തിരിച്ചിരിക്കുന്നത്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

വിവരങ്ങൾ താഴെ.

750 ബസുകളിൽ ക്യൂ ആർ കോഡ് വഴി സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കുന്ന സംവിധാനം നിലവിലുണ്ട്, അത് ഉടൻ തന്നെ മുഴുവൻ ബസുകളിലേക്കും വ്യാപിപ്പിക്കും.

60% ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങുമെന്നും ബി.എം.ടി.സി അധികാരികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts