ബെംഗളൂരു : മൈസൂരു ജില്ലയിലെ കോവിഡ് വ്യാപനത്തിൻ്റെ പ്രധാന കേന്ദ്ര ബിന്ദുവായി മാറിയ നഞ്ചൻഗുഡ് ജൂബിലൻറ് ഫാർമ കമ്പനി പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നു.
ഈ കമ്പനിയിലെ ജീവനക്കാർക്കും അവരുടെ കൂടെ താമസിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും അടക്കം 74 പേർക്ക് രോഗം ബാധിച്ചിരുന്നു.
എവിടെ നിന്നാണ് രോഗാണു കമ്പനിയിൽ എത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ചൈനയിൽ നിന്നെത്തിയ അസംസ്കൃത വസ്തുകൾ പരിശോധനക്ക് അയച്ചിരുന്നു എങ്കിലും ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല.
എല്ലാവർക്കും രോഗം ഭേദമായതിനെ തുടർന്ന് പ്രവർത്തനം തുടങ്ങാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.
ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ മാർഗനിർദേശമനുസരിച്ചാണ് ഫാക്ടറി പ്രവർത്തിക്കുക.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഫാക്ടറി തുറന്ന് യന്ത്രസംവിധാനങ്ങൾ സജ്ജമാക്കുന്ന പ്രവൃത്തിക്ക് തുടക്കമിട്ടു.
ഏതാനും ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു.
ഇംഗ്ലീഷ് മരുന്നുകളുടെ ചേരുവകൾ നിർമിക്കുന്ന ഫാക്ടറിയാണിത്.
അമേരിക്കയിലെ ഒരു മരുന്നുകമ്പനിയുമായി ചേർന്ന് കോവിഡിന് ഫലപ്രദമാകുമെന്ന് കരുതുന്ന മരുന്നിന്റെ ചേരുവകകൾ നിർമിച്ചാണ് കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.