ബെംഗളൂരു : കേരളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സ്വന്തം വാഹനമില്ലാത്ത മലയാളികൾക്ക് സ്വദേശത്തേക്കുളള തിരിച്ചുവരവിനുളള അനുമതി നൽകാത്തതിലും ഇതുവരെ നൽകികൊണ്ടിരുന്ന യാത്രാ പാസ്സ് നിർത്തിവെച്ചതും ചോദ്യം ചെയ്ത് ആൾ ഇന്ത്യ കെ.എം.സി.സി.ബെംഗളൂരു ഘടകം കേരളാ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും.
നിലവിലെ വിവേചനപരമായ യാത്രാ നിയമം സാധാരണക്കാരായ ജനങ്ങളോട് ഭരണകൂടം കാണിക്കുന്ന അവകാശ ലംഘനമാണെന്ന് നേതാക്കൾ പറഞ്ഞു.
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം പാസ്സ് തരപ്പെടുത്തിയ ഒട്ടനവധിപേർക്ക് സ്വന്തമായ് വാഹനമില്ലെന്ന കാരണത്താൽ യാത്ര മുടങ്ങുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാൻ പറ്റുന്നതല്ല.
രോഗികളും ഗർഭിണികളും വിദ്യാർത്ഥികളും ബിസിനസ്സ് സ്ഥാപനങ്ങൾ തുറക്കാൻ പറ്റാത്തതുമായ നൂറുക്കണക്കിന് ജനങ്ങൾ ഭക്ഷണവും പാർപ്പിടവും ലഭിക്കാതെ താൽക്കാലികമായി പലയിടങ്ങളിലും കഴിയുകയാണ്.
ഇവരെ പിറന്നനാടിന് പുറത്ത് നിർത്തി ബുദ്ധിമുട്ടിക്കുന്ന സമീപനത്തിൽ നിന്നും സർക്കാർ എത്രയും പെട്ടന്ന് മാറണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി .
ഹർജിയുമായ് ബന്ധപ്പെട്ട കാര്യങ്ങളുടെ പ്രാഥമിക ചർച്ച ജനറൽ സെക്രട്ടറി എം കെ നൗഷാദ് സെക്രട്ടറി ഡോ:എം.എ .അമീറലി എന്നിവർ ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ മുഹമ്മദ് ഷായുമായി നടത്തി.
എ.ഐ.കെ.എം.സി.സി.തമിഴ്നാട് സംസ്ഥാന കമ്മറ്റിയും ഇതേ ആവശ്യം ഉന്നയിച്ച് ഹർജി ഫയൽചെയ്യാനുളള ഒരുക്കത്തിലാണെന്ന് ദേശീയ ജനറൽ സെക്രട്ടറി എ.ശംസുദ്ധീൻ അബൂബക്കർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.