ബെംഗളൂരു : മാസ്ക്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് പിഴയായി
വൻതുക ഈടാക്കുന്നതിനിടെ, വീട്ടിലുണ്ടാക്കുന്ന തുണി മാസ്കകളും ഷാളുകളും മുഖാവരണമായി ധരിക്കാൻ അനുവാദം നൽകി ബിബിഎംപി.
മാസ്ക് ധരിക്കാത്തവരിൽ നിന്ന് കഴിഞ്ഞ 2 ദിവസത്തിനിടെ പിഴയായി പിരിച്ചെടുത്തത് 51,700 രൂപ.
മാസ്കിന് പുറമേ മൂക്കും വായയും മൂടുന്ന വലിയ ടവൽ ഉപയോഗിക്കാമെന്നും ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു.
സൗത്ത് സോണിലാണ് മാസ്ക് ധരിക്കാതെ കൂടുതൽ പേർ പുറത്തിറങ്ങിയത്.
ഇവിടെ നിന്ന് മാത്രം 18,700 രൂപ ലഭിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവ
രിൽ നിന്ന് പിഴയായി 1000 രൂപയും തെറ്റ് ആവർത്തിച്ചാൽ 2000 രൂപയുമാണ് ഈടാക്കുന്നത്.