ബെംഗളുരു : കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നമ്മൾ കണ്ടതാണ് ആരോഗ്യം സംരക്ഷിക്കാനുള്ള പരിശ്രമവുമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ചില ഭാഗങ്ങളിൽ നിന്നുള്ള സംഘം ചേർന്നുള്ള ക്രൂര ആക്രമണം.
അത് സംസ്ഥാനത്തെ മറ്റു പല സ്ഥലങ്ങളിലും സാദിക് നഗറിലും പാദരായണ പുരയിലും മൈസൂരുവിലും ആവർത്തിച്ചു.
ഇത് ഇനിയും തുടർന്നു കൊണ്ടുപോകാൻ കഴിയില്ല എന്ന് തന്നെയാണ് സംസ്ഥാന സർക്കാറിൻ്റെ നടപടികളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
പകർച്ചവ്യാധികൾക്കെതിരെ പൊരുതുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും അക്രമിക്കുന്നവർക്കെതിരെ തടവുശിക്ഷ ഉറപ്പാക്കി, കേന്ദ്രത്തിനു പിന്നാലെ കർണാടകയും ഓർഡിനൻസ്
പാസാക്കി.
കർണാടക എപ്പിഡ്മിക് ഡിസീസസ് ഓർഡിനൻസിൽ ഗവർണർ വാജുഭായി വാലഒപ്പുവച്ചു.
കുറ്റക്കാർക്ക് 3 വർഷം വരെ തടവിനും 50000 രൂപ വരെ പിഴയ്ക്കും പുറമെ, പൊതുമതൽ നശിപ്പിക്കുന്നവരുടെ സ്വത്ത്കണ്ടുകെട്ടാനും ഇതിൽ വകുപ്പുണ്ട്.
അതിർത്തികൾ അടയ്ക്കന്നതിനും പൊതു ഗതാഗതം നിർത്തിവയ്ക്കുന്നതിനും രോഗം പടരുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ക്വാറന്റീനിൽ പാർപ്പിക്കുന്നതിനും കലക്ടർമാർക്കും മുനിസിപ്പൽ കമ്മിഷണർമാർക്കും അധികാരം നൽകുന്ന ഓർഡിനൻസ്കൂടിയാണിത്.
പാദരായന പുരയിൽ കാവിഡ് ബാധിതരുമായിസമ്പർക്കത്തിലുള്ളവരെ ക്വാറന്റീൻ ചെയ്യാനെത്തിയ ആശ പ്രവർത്തകരെയും പൊലീസിനയും ആകമിച്ച 126 പേർ അറസ്റ്റിലായതിനു പിന്നാലെയാണ് സർക്കാരിന്റെ ഈ നടപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.