നഗരത്തിൽ വൻ മഴ;റോഡുകൾ ഇടിഞ്ഞു താഴ്ന്നു;നിരവധി വാഹനങ്ങൾ നശിച്ചു.

ബെംഗളൂരു : ഇന്നലെ രാത്രി തുടങ്ങി ഇന്ന് രാവിലെയും തുടർന്ന മഴയെത്തുടർന്ന് നഗരത്തിൽ ചിലയിടങ്ങളിൽ വൻ നാശനഷ്ടം.

ലഗ്ഗരെക്ക് സമീപം ലക്ഷ്മിദേവി നഗര, പ്രീതീ നഗര പ്രദേശത്താണ് വൻ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

ലഗ്ഗരെ പാലത്തിന് സമീപമാണ് ഇത് ഏകദേശം അരക്കിലോമീറ്ററോളം ദൂരമാണ് തകർന്നത്.

മെയിൻ റോഡ് തകർന്ന് ഇടിഞ്ഞ് താഴുകയായിരുന്നു ,ഇതിനെ തുടർന്ന് അവിടെ ഇരുവശവും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മണ്ണിനടിയിലേക്ക് പോകുകയും തകരുകയുമായിരുന്നു.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ആളപായമില്ല എന്നാൽ നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും കേടുവന്നിട്ടുണ്ട്. ഈ പ്രദേശത്തിൻ്റെ സമീപത്ത് നിരവധി കെട്ടിടങ്ങൾ ഉണ്ട്, റോഡിൽ മണ്ണ് ഇളകിയിട്ടുണ്ടെങ്കിലും കെട്ടിടങ്ങൾക്ക് ഇതുവരെ പ്രശ്നങ്ങൾ ഇല്ല.

(വാർത്തയും ചിത്രങ്ങളും കടപ്പാട് : BTV)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts