നഗരത്തിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരണം;ബൊമ്മനഹള്ളിക്ക് സമീപം ഹൊങ്ങസാന്ദ്രയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് ചേരിനിവാസികളായ 10 പേർക്ക്.

ബെംഗളുരു : ഏതാനും ദിവസങ്ങളായി നഗരത്തിൽ റിപ്പോർട്ട് ചെയ്യാതിരുന്ന രോഗം വീണ്ടും എത്തിയിരിക്കുകയാണ്.

ബൊമ്മനഹള്ളിക്ക് സമീപം ഹൊങ്ങ സാന്ദ്രയിൽ താമസിക്കുന്ന ബീഹാർ സ്വദേശി (54) യായ ഫാക്ടറി തൊഴിലാളിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.

തുടർന്ന് അവിടുത്തെ വിദ്യാജ്യോതി നഗർ ചേരിനിവാസികളായ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

അതേസമയം സമൂഹ വ്യാപന സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബീഹാർ സ്വദേശിയെ ചികിൽസിച്ച ഹൊങ്ങ സാന്ദ്രയിലെ സ്വകാര്യ ആശുപ
ത്രിയും അടച്ചുപൂട്ടി.

പിന്നീട് ഇയാളുടെ 9 കൂട്ടാളികൾക്കു
കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ബിഹാർ സ്വദേശിക്കൊപ്പം
താമസിച്ചിരുന്ന മറ്റു 4 പേർക്കും
അയൽക്കാരായ 5 പേർക്കുമാണ്
രോഗം പടർന്നത്.

ഇതിലേറെ പേരും നമ്മ മെട്രോ നിർമാണ സൈറ്റുകളിലെ അതിഥി തൊഴിലാളികളാണെന്ന് സതീഷ് റെഡ്ഡി എംഎൽഎ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts