ബെംഗളൂരു: കർണാടകയിൽ ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി.കോവിഡ് വ്യാപനം ഇല്ലാത്ത22 ജില്ലകളിലാണ് ഇളവുകൾ ബാധകം.ബംഗളുരുവിലെ 32ഹോട്ട് സ്പോട്ടുകൾ അടക്കം എട്ടു ജില്ലകൾക്ക് ഇളവ് ബാധകമല്ല.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതൽ നിലവില്‍ വരും.നിർമ്മാണ പ്രവർത്തികൾ തുടരാൻ അനുമതിനൽകി. പക്ഷേ തൊഴിലാളികൾക്ക് കൺസ്ട്രക്ഷൻ സൈറ്റുകളിൽ താമസിക്കാൻ സൗകര്യം ഒരുക്കണം.
പുതിയ കടകൾ തുറക്കാൻ അനുവദിക്കില്ല. മാളുകൾ, ഷോറൂമുകൾ എല്ലാം പൂട്ടി തന്നെ കിടക്കും അന്തർ സംസ്ഥാന – ജില്ലാ യാത്രകൾ അനുവദിക്കില്ല .
വ്യവസായിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകൾക്ക് മാത്രമായി രാമനഗര , ബെംഗളൂരു അർബൻ , ബെംഗളൂരു റൂറൽ ജില്ലകളെ ഒറ്റ ജില്ലയായി പരിഗണിക്കാൻ തീരുമാനിച്ചു.
മാസ്ക് ധരിക്കൽ സംസ്ഥനത്തു നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്
മുതിർന്ന പൗരന്മാരും രോഗബാധിതരായ ആളുകളും അടുത്ത മൂന്ന് മാസത്തേക്ക് വീടിനുള്ളിൽ തന്നെ തുടരണം.
മദ്യകടകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സംസ്ഥനത്തു മെയ് 3വരെ നിരോധനാജ്ഞ നിലവിലുണ്ട്.
അതേ സമയം മുഖ്യമന്ത്രി വൈകുന്നേരത്തോടെ പ്രഖ്യാപിച്ച തീരുമാനങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റം വരുത്തി 08:30 യോടെ വരുത്തിയ മാറ്റം ഔദ്യോഗിക ട്വിറ്റെര്‍ അക്കൗണ്ട് ലൂടെ മുഖ്യമന്ത്രി അറിയിച്ചു,മാറ്റങ്ങള്‍ ഇവയാണ്.
- ഇരുചക്രവാഹനങ്ങള്‍ ഓടാന്‍ അനുവദിക്കും എന്നാ തീരുമാനം പിന്‍വലിച്ചു.
- ഐടി, ബിടി, മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലെ മൂന്നിലൊന്നു ജീവനക്കാർക്ക് ഓഫീസിൽ വന്നു ജോലി ചെയ്യാം എന്നാൽ ഇവർ സ്വന്തം വാഹനങ്ങളിൽ വരാൻ പാടില്ല സ്ഥാപനങ്ങൾ വാഹനം വാടകക്ക് എടുത്തു /കരാർ അടിസ്ഥാനത്തിൽ എടുത്തു ജീവനക്കാരെ കൊണ്ടു വരണം,എന്ന തീരുമാനം മാറ്റി ,ഈ മേഖലയില്‍ വര്‍ക്കിംഗ് ഫ്രം ഹോം മുന്‍പത്തെ പോലെ നിലനില്ക്കും അത്യാവശ്യ ജോലിക്കാര്‍ക്ക് മാത്രം ഓഫീസില്‍ പോകാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಜನಾಭಿಪ್ರಾಯದ ಹಿನ್ನೆಲೆಯಲ್ಲಿ, ಸರ್ಕಾರದ ಹಿರಿಯ ಅಧಿಕಾರಿಗಳೊಂದಿಗೆ ಸಮಾಲೋಚನೆ ನಡೆಸಿ, ಈ ಕೆಳಕಂಡ ನಿರ್ಣಯಗಳನ್ನು ಪುನರ್ ವಿಮರ್ಶೆ ಮಾಡಲಾಗಿದೆ.#Lockdownextention #Covid_19 pic.twitter.com/8J77ukMwy9
— CM of Karnataka (@CMofKarnataka) April 18, 2020