പരിശോധനക്ക് വിസമ്മതിക്കുന്നവരെ ബലമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാവുന്ന തരത്തിൽ പകർച്ചവ്യാധി തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രയോഗിക്കാൻ സർക്കാർ;സൂക്ഷിക്കുക… വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്ക് എതിരേയും നിയമ നടപടി..

 

ബെംഗളൂരു : കോവിഡ്  പരിശോധനയ്ക്ക് വിസമ്മതിക്കുന്നവരെ ആരോഗ്യവകുപ്പ് അധികൃതർക്ക് ബലമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്ന രീതിയിൽ സംസ്ഥാനത്ത് ഒരു വർഷത്തേക്ക് പകർച്ചവ്യാധി തടയൽ നിയമം ഏർപ്പെടുത്തി സർക്കാർ.

കൊറോണ വൈറസ് പടരുന്നത് തടയാൻ സാധാരണ നിയമങ്ങൾ ഫലപ്രദമല്ലെന്ന വിലയിരുത്തലാണ് എപ്പിഡമിക് ഡിസീസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രയോഗിക്കാൻ തീരുമാനിച്ചത് .

കോവിഡ് ബാധയുണ്ടെന്ന്  സംശയിക്കുന്നവരെ ഉദ്യോഗസ്ഥർക്ക് ബലമായി ചികിത്സയ്ക്ക് വിധേയനാക്കാനായി എല്ലാ സർക്കാർ ആശുപത്രികളിലും രോഗബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കണം.

ഇവരുടെ എല്ലാ യാത്ര രേഖകളും സൂക്ഷിക്കണം.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നു വരുന്നവർ അക്കാര്യം ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിലും 104 ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് ആരോഗ്യ വകുപ്പിനെയും അറിയിക്കണം.

നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് 19 പരിശോധന നടത്താൻ അധികാരമില്ല.

രോഗബാധ യുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us