ബെംഗളൂരു : തുമക്കുരു ബൈച്ചേനഹളളിയിൽ ശനിയാഴ്ച മൂന്നുവയസ്സുകാരി ചന്ദനയെ പുള്ളി പുലി കടിച്ചുകൊന്നു . രാത്രി എട്ടുമണിയോടെയാണ് സംഭവം. രക്ഷിതാക്കൾ ആയ ശ്രീനിവാസയും ശിൽപയും ബെംഗളൂരുവിൽ ആയതിനാൽ അമ്മൂമ്മയും ഗ്രാമ പഞ്ചായത്ത് അംഗവുമായ ഗംഗ ചിക്കനമ്മയ്ക്കൊപ്പം ആയിരുന്നു ചന്ദന. വീട്ടുമുറ്റത്തെ വളർത്തു നായയെ ആക്രമിക്കുന്നത് കണ്ടു അടുത്തേക്ക് പോയ ചന്ദനയെ പുള്ളിപ്പുലി കടിച്ചെടുത്തു മറയുകയായിരുന്നു. പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ സമീപ പ്രദേശത്തു നിന്നും തലയറ്റ് ചിന്നിിച്ചിതറിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് കഴിഞ്ഞ ആറു മാസത്തിനിടെ നാല് ജീവനാണ് പുലിയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്.…
Read MoreDay: 2 March 2020
ഇന്ദിരാ ക്യാൻ്റീനിൽ ഇനി ഭക്ഷണത്തിന് വില കൂടും?
ബെംഗളൂരു: ഇന്ദിരാ കാൻ്റീനുകളിലെ ഭക്ഷണ നിരക്ക് അഞ്ചു രൂപ വരെ ഉയർത്താൻ ബിബിഎംപി. നിലവിൽ അഞ്ചു രൂപയുള്ള പ്രഭാതഭക്ഷണത്തിന് പത്തു രൂപയും ഉച്ചയ്ക്കും രാത്രിയും 10 രൂപയുള്ള ഭക്ഷണത്തിന് 15 രൂപയുമായാണ് നിരക്ക് ഉയർത്തുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ നിരക്ക് വർധന പ്രാബല്യത്തിൽ ആകുമെന്ന് മേയർ ഗൗതം കുമാർ ജെയിൻ അറിയിച്ചു. ഭക്ഷണ വിതരണത്തിന് കരാറെടുത്ത ഏജൻസി 32 രൂപയാണ് ഈടാക്കുന്നത് ഇതിൽ 22 രൂപ സർക്കാർ സബ്സിഡിയായി നൽകും. ഈ നിരക്കിൽ ഇനി ഭക്ഷണം നൽകാൻ സാധിക്കില്ല എന്നാണ് ഏജൻസിയുടെ നിലപാട്. ന്യായവിലയ്ക്ക്…
Read Moreവ്യാജ പെർമിറ്റുമായി രാജസ്ഥാനിലേക്ക് സർവ്വീസ് നടത്തി ലക്ഷങ്ങൾ തട്ടിച്ച സ്വകാര്യ ബസിനെ ആർ.ടി.ഒ പിടികൂടി.
ബെംഗളൂരു: വ്യാജ പെർമിറ്റുമായി രാജസ്ഥാനിലേക്കു സർവീസ് നടത്തിയ 2 സ്വകാര്യ ബസുകൾ യശ്വന്ത്പുര ആർടിഒ പിടികൂടി. രാജസ്ഥാൻ റജിട്രേഷനുള്ള എംആർ ട്രാവൽസിലെ ബസുകളാണു പിടികൂടിയത്. സംസ്ഥാനാന്തര സർവീസിനുള്ള രേഖകൾ വ്യാജമായിനിർമിച്ചു ബസുകൾക്ക് 2017ന് ശേഷം നികുതിയും ഇൻഷുറൻസും അടച്ചിട്ടില്ല. നികുതി ഇനത്തിൽ മാത്രം 30 ലക്ഷം രൂപ അടയ്ക്കാനുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബസ് ജോധ്പുർ,ജയ്പ്പൂർ എന്നിവിടങ്ങളിലേക്കാണു സർവീസ് നടത്തുന്നത്.
Read Moreഡൽഹി കലാപത്തിനിരയായവർക്ക് ധനസഹായമായി 25 ലക്ഷം ആദ്യ ഗഡു അനുവദിച്ച് എ.ഐ.കെ.എം.സി.സി.
ബെംഗളൂരു : കലാപ ഭൂമിയിൽ സാന്ത്വനവുമായെത്തിയ ആൾ ഇന്ത്യ കെ എം സി സി നേതാക്കൾ വെള്ളിയാഴ്ച രാത്രി അഡ്വ;ഹാരിസ് ബീരാൻ സാഹിബിൻ്റെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്. യോഗത്തിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കൾ സംബന്ധിച്ചു. അക്രമത്തിനിരയായ വരുടെ പുനരധിവാസത്തിനും ഭക്ഷണം വസ്ത്രം വീട്ടുപകരണങ്ങൾ മരുന്നുകൾ തുടങ്ങിയവയ്ക്കാണ് സഹായതുക ചിലവഴിക്കുക എം കെ നൗഷാദ് ശംസുദ്ദീൻ അബൂബക്കർ തുടങ്ങിയ ദേശീയ നേതാക്കൾ കലാപ ഭൂമിയിൽ ക്യാമ്പ് ചെയ്തു ആശ്വാസ പ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകും. നേതാക്കളൊടൊപ്പം ബെംഗളൂരു…
Read Moreമീൻ കറി കൂട്ടി കിടിലൻ ഊണ് !അതും കുറഞ്ഞ വിലക്ക്;ഇത് പൊളിക്കും!
ബെംഗളൂരു: കുറഞ്ഞ നിരക്കിൽ മത്സ്യ വിഭവങ്ങൾ ലഭ്യമാക്കാൻ കൂടുതൽ മത്സ്യ ദർശിനി കന്റീനുകൾ ആരംഭിക്കാൻ കർണാടക ഫിഷറീസ് ഡവലപ്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി). നിലവിൽ ബെംഗളൂരു, മംഗളൂരു,ഉഡുപ്പി എന്നിവിടങ്ങളിലാണ് മത്സ്യ ദർശിനി കന്റീനുകൾ പ്രവർത്തിക്കുന്നത്. മൈസൂരു ഉൾപ്പെടെ 11 ജില്ലകളിലാണ് പുതിയ കന്റീനുകൾ ആരംഭിക്കുന്നതെന്നു ഫിഷറീസ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. മത്സ്യം ഉൾപ്പെടുത്തിയുള്ള ഊണിന് (മീനു ഊട്ട) 90 രൂപയാണ് കന്റീനിലെ വില. സ്വകാര്യ ഹോട്ടലുകളിൽ 150 രൂപ മുതൽ 500 രൂപവരെയാണ് മീൻ വിഭവങ്ങൾക്ക് ഈടാക്കുന്നത്.
Read Moreഅധോലോക കുറ്റവാളി രവി പൂജാരിയുമായി കേരളത്തിലെ ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധം? അന്വേഷണം തുടരുന്നു.
ബെംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം. പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരം രവി പൂജാരി തന്നെ വെളിപ്പെടുത്തിഎന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. കർണാടക പോലീസിന് കസ്റ്റഡിയിൽ ബാംഗ്ലൂരിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കർണാടക പോലീസ് സംഘത്തിനൊപ്പം ആയിരുന്നു ചോദ്യംചെയ്യൽ. കൊച്ചിയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ആയിരുന്നു ചോദ്യങ്ങൾ . ഇതിനിടെയാണ് ഈ…
Read Moreഅവിനാശി ബസ്സപകടത്തിൻ്റെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സഹായം തേടാൻ കെ.എസ്.ആർ.ടി.സി.
ബെംഗളൂരു: തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ, ദീർഘദൂര ബസുകളിൽ കൂടുതൽ സുരക്ഷാസംവിധാനമൊരുക്കാൻ കർണാടക ആർ.ടി.സി. ദീർഘദൂര പ്രീമിയം ബസുകളിൽ നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ.) ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ബസിന്റെ 50 മീറ്റർ ദൂരത്തിൽ മറ്റു വാഹനങ്ങളുണ്ടെങ്കിൽ വേഗം സ്വമേധയാ കുറയുന്ന സംവിധാനമാണിത്. 400 പ്രീമിയം ബസുകളിലാണ് സംവിധാനം നടപ്പാക്കുക. യാത്രയ്ക്കിടെ ഡ്രൈവർമാർ ഉറങ്ങിപ്പോകാതിരിക്കാനുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ഇതിനായി നിരീക്ഷണസംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. രാത്രി ഒരുമണിമുതൽ പുലർച്ചെ അഞ്ചുവരെ ബസ്സോടിക്കുന്ന ഡ്രൈവർമാർ നിശ്ചിതസ്ഥലങ്ങളിൽ നിർത്തി ഇടവേളയെടുക്കണമെന്ന നിർദേശം നടപ്പാക്കും. ഇത് പരിശോധിക്കാൻ ജീവനക്കാരെ…
Read More