ബെംഗളൂരു: ശിവരാത്രി അവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് പണി കിട്ടാൻ ഒരു ചെറിയ സാദ്ധ്യത കാണുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ജീവനക്കാർ 20 ന് നഗരത്തിൽ പ്രതിഷേധ പ്രകടനവും ഇവരുടെ കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് ധർണയും നടത്തുന്നു. നഗരത്തിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിവിധ തൊഴിലാളി യൂണിയനുകളിലെ 20000 ഓളം അംഗങ്ങൾ പങ്കെടുക്കും എന്ന് നേതാക്കൾ അറിയിച്ചു. വേതന വർദ്ധനവ് ,ആർ.ടി.സി. ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം. നഗരത്തിലെ ബസ് സർവ്വീസുകളെ…
Read MoreDay: 18 February 2020
മലയാളികളുടെ വൃത്തി കൂടിപ്പോയതിനാൽ നട്ടം തിരിയുന്നത് കർണാടകയിലെ ചില ഗ്രാമങ്ങളാണ്….
ബെംഗളുരു : മലബാറിലെ ആശുപത്രികളിൽ നിന്നുള്ള ട്രക്ക് കണക്കിന് മാലിന്യം നഞ്ചൻഗുഡിലെയും ഗുണ്ടുൽ പേട്ടിലെയും കൃഷിയിടങ്ങളിലും മറ്റും തള്ളുന്നത് വ്യാപകമായിരിക്കെ, പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. രാത്രികാലങ്ങളിൽ എത്തിക്കുന്ന മാലിന്യത്തിനു ലോറിക്കാർ തീകൊടുക്കുന്നതാണ് ജനത്തെ ഏറെ വലയ്ക്കുന്നത്.ശ്വാസ തടസ്സമുണ്ടാക്കുന്ന തരത്തിൽ പുക നിറഞ്ഞ പ്രഭാതങ്ങളിലേക്കാണ് നാട്ടുകാർ പലപ്പോഴും ഉണരുന്നത്. സമാന രീതിയിൽ പ്ലാസിക്,ബയോ മെഡിക്കൽ, കോഴിമാലിന്യം ബന്ദിപ്പൂർ വനത്തിനുള്ളിലെ റോഡരികിലും മറ്റും നേരത്തെ തള്ളിയിരുന്നു എന്നാൽ രാത്രി യാത്ര നിരോധനം കർശനമായി അതോടെയാണ് ഇത് കുടക് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ കൃഷിപ്പാടങ്ങളിലെക്കും വ്യവസായ മേഖലകളിലും…
Read Moreമലയാളിയായ ഗുണ്ടാ തലവനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 7 പേർ അറസ്റ്റിൽ.
ബെംഗളുരു : ഗുണ്ടാനേതാവും കാസർകോട് ചെമ്പരിക്ക സ്വദേശിയുമായ തസ്ലിമിനെ(മുത്തസിം -39) കൊലപ്പെടുത്തിയ കേസിൽ 7 പേർ അറസ്റ്റിൽ.ഫെബ്രുവരി 2ന് ബന്ത്വാൾ ശാന്തിനഗരയിൽ കാറിനുള്ളിൽ തസ്ലിമിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ വടക്കൻ കർണാടക സ്വദേശികളായ ഇർഫാൻ,അക്ഷയ്, സുരാജ്, ഗുരുരാജ്, സിദ്ധലിംഗ, അഹമു, ബന്ത്വാളിൽ നിന്നുള്ള അബ്ദുൽ സമദ് എന്നിവരെയാണ് കലബുറഗി പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൽ സമദിന്റെ കാറിൽ, ആറംഗ ക്വട്ടേഷൻ സംഘം തസ്ലിമിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റഫീഖ് എന്നയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് കൊല നടത്തിയതെന്നും പിടിയിലായവർ…
Read Moreമാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടിക്കവിയരങ്ങ് സംഘടിപ്പിക്കുന്നു.
ബെംഗളൂരു :ലോക മാതൃ ഭാഷാ ദിനത്തോടനുബന്ധിച്ചു കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് മലയാളം മിഷൻ മാതൃഭാഷാ പ്രതിജ്ഞയും, സമാജം മലയാളം മിഷൻ വിദ്യാർഥികൾ പങ്കെടുക്കുന്ന “കുട്ടി കവിയരങ്ങും” സംഘടിപ്പിക്കുന്നു. കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സകൂളിൽ Feb. 23 നു വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ മലയാളം മിഷന് വേണ്ടിയുള്ള ദീർഘകാലത്തെ അധ്യാപനസേവനത്തിനു കേരളസർക്കാരിന്റെ ആദരവിനർഹരായ സമാജത്തിലെ അധ്യാപികമാരെ ആദരിക്കും. For KERALA SAMAJAM BANGALORE SOUTH WEST(R) SATHEESH THOTTASSERY || SECRETARY Mob:+91 9845185326, 9341240641 www.keralasamajambsw.org
Read Moreകർണാടകയിലെ കമ്പാളപ്പാടങ്ങളിൽ ഉസൈൻ ബോൾട്ടുമാരുടെ കുത്തൊഴുക്ക്? ശ്രീനിവാസ ഗൗഡയുടെ റെക്കാർഡ് തകർത്തെറിഞ്ഞ് പുതിയ കമ്പാള ജോക്കി!
ബെംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ വ്യക്തിയാണ് കമ്പള ജോക്കി (പോത്തോട്ടക്കാരൻ) ശ്രീനിവാസ ഗൗഡ. എന്നാലിപ്പോഴിതാ കമ്പളപ്പാടത്ത് ശ്രീനിവാസ ഗൗഡയെ പിന്നിലാക്കി വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഭജഗോലി ജോഗിബെട്ടു സ്വദേശി നിഷാന്ത് ഷെട്ടിയെന്ന കമ്പള ജോക്കി. ഞായറാഴ്ച വേനൂരിൽ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തിൽ 143 മീറ്റർ ദൂരം 13.68 സെക്കൻഡിൽ പൂർത്തിയാക്കിയ നിഷാന്ത് ഇതിൽ 100 മീറ്റർ പിന്നിടാനെടുത്തത് വെറും 9.51 സെക്കൻഡുകൾ മാത്രമാണെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി…
Read Moreമത നിരപേക്ഷമാവേണ്ടത് പൊതുസമൂഹം മാത്രമല്ല.
പൗരത്വ രെജിസ്റ്ററിന്റെ കനൽച്ചൂടിൽ രാജ്യം തിളയ്ക്കുന്ന വർത്തമാന കാലത്തു ജനാധിപത്യ ഇൻഡ്യയുടെ ശക്തിയും പ്രതീക്ഷയും രാജ്യത്തെ ഒന്നായി നിലനിർത്തുന്ന ഭരണഘടനയും , അതിന്റെ സംരക്ഷകരായ കോടതികളും , ദേശസുരക്ഷ ഉറപ്പുവരുത്തുന്ന പോലീസും സൈനികരുമാണ് . മേല്പറഞ്ഞ നാല് തൂണുകളും ജനാധിപത്യ വ്യവസ്ഥിതിയുടെ ജീവനാഡിയായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന രാഷ്ട്രീയ കക്ഷികളുടെ ഇടപെടലുകൾക്ക് വിധേയമാവുന്ന അപ്രിയ സത്യങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കാണുന്നത് . ഭാരതത്തിന്റെ സനാതന മത പൈതൃകത്തിൽ സങ്കുചിത രാഷ്ട്രീയം പരസ്യമായി സന്നിവേശിപ്പിച്ചു ഹിന്ദുരാഷ്ട്ര നിർമ്മിതിക്കായി രാജ്യത്തെ നിലവിലുള്ള വ്യവസ്ഥകളെ ഇല്ലായ്മ ചെയ്യാൻ ഒരുമ്പെട്ടിരിക്കുന്ന മുളവടിയേന്തിയ…
Read Moreതൻ്റെ ഓട്ടത്തിൻ്റെ ക്രഡിറ്റ് മുഴുവൻ പോത്തുകൾക്ക് നൽകി ശ്രീനിവാസ ഗൗഡ;മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ബെംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കമ്പള ജോക്കി (പോത്തോട്ടക്കാരൻ) ശ്രീനിവാസ ഗൗഡ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ കണ്ടു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിന്റെ തന്നെ ശ്രദ്ധനേടിയ ഓട്ടത്തിന്റെ ക്രെഡിറ്റ് ഗൗഡ നൽകുന്നത് തന്റെ പോത്തുകൾക്കാണ്. ഞാൻ ഇത്രയ്ക്ക് പ്രശസ്തനാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ഇത്രയും വേഗത്തിൽ ഓടാൻ സാധിക്കുമെന്നും കരുതിയതല്ല. അതിന്റെ ക്രെഡിറ്റ് പോത്തുകൾക്കാണ്, ഒപ്പം അതിന്റെ ഉടമസ്ഥനും. അദ്ദേഹം വളരെ നല്ലരീതിയിലാണ് പോത്തുകളെ പരിപാലിക്കുന്നത്. ആ പോത്തുകൾക്ക് ഇതിനേക്കാൾ…
Read Moreഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി.
ബെംഗളൂരു:നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ വാജുഭായി വാല. പ്രകൃതിദുരന്തങ്ങളെ സർക്കാർ കൈകാര്യം ചെയ്ത രീതിയും സംസ്ഥാനത്ത് നടപ്പാക്കിയ മറ്റു വികസന പ്രവർത്തനങ്ങളും അക്കമിട്ട് ഗവർണർ ചൂണ്ടിക്കാട്ടി. ജലവിതരണ മേഖലയിലും സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതിയിലും സർക്കാരിനെ പ്രശംസിച്ചു. 2019- ഓഗസ്റ്റിനും ഒക്ടോബറിനുമിടയിൽ സംസ്ഥാനത്തെ പലഭാഗങ്ങളിലും പ്രളയം നാശം വിതച്ചപ്പോൾ സംസ്ഥാനസർക്കാർ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ മുന്നിട്ടിറങ്ങി യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസപ്രവർത്തനം നടത്തുകയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. പുനർനിർമിക്കേണ്ട വീടുകൾക്ക് അഞ്ചുലക്ഷം രൂപ വീതം സർക്കാർ…
Read Moreപിന്നണി ഗായിക സുസ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു:ഭർത്താവിന്റെയും ബന്ധുക്കളുടെയും സ്ത്രീധന പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആത്മഹത്യക്കുറിപ്പെഴുതി സിനിമാ പിന്നണിഗായിക സുസ്മിത (26) തൂങ്ങിമരിച്ചനിലയിൽ. തിങ്കളാഴ്ച രാവിലെയാണ് സുസ്മിതയെ നാഗർഭാവിയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെപേരിൽ പീഡിപ്പിക്കുകയാണെന്നും മറ്റുമാർഗങ്ങളില്ലാത്തതുകൊണ്ടാണ് ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്നും മരിക്കുന്നതിനുമുമ്പ് അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ സുസ്മിത കുറിച്ചിരുന്നു. ഒന്നരവർഷംമുമ്പാണ് സുസ്മിതയും കനകപുര സ്വദേശി ശരത്കുമാറും വിവാഹിതരായത്. ശരത്കുമാറും ബന്ധുക്കളും സ്ത്രീധനത്തിന്റെപേരിൽ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് നേരത്തേ സുസ്മിത വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. തന്റെ മരണത്തിന് കാരണക്കാരായവരെ ഒരു കാരണവശാലും വെറുതേവിടരുതെന്നും മരണാനന്തര കർമങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും സന്ദേശത്തിൽ സുസ്മിത കുറിച്ചിട്ടുണ്ട്.…
Read More