ബെംഗളൂരു : ഡ്രൈവർ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനെ തുടർന്ന് തമിഴ്നാട് കൃഷ്ണഗിരി ,ദേൻകനിക്കോട്ട സ്വദേശിയായ 40 കാരിയുടെ നട്ടെല്ല് തകർന്നു.2 കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു.
കർണാടക അതിർത്തിയായ അനേക്കലിലാണ് സംഭവം, ആഴ്ച ചന്തകളിൽ പാത്രം വിൽക്കുന്ന റാണി യെന്ന സ്ത്രീ ആണ് അപകടത്തിൽ പെട്ടത്.
തമിഴ്നാട്ടിൽ നിന്ന് അനേക്കലിലേക്ക് തമിഴ്നാട് റെജിസ്ട്രേഷൻ ഉള്ള ബസിൽ വരുമ്പോഴാണ് സംഭവം, റോഡിലെ ഹമ്പ് ചാടിയതോടെ പുറകുവശത്തെ സീറ്റിൽ ഇരുന്ന സ്ത്രീ തെറിച്ച് വീഴുകയായിരുന്നു.
ബസുകാർ സ്ത്രീയെ അനേക്കല്ലിൽ ഒരു സ്റ്റോപ്പിലിറക്കി രക്ഷപ്പെടുകയായിരുന്നു, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
ക്ഷതമേറ്റതിന്നാൽ ഉടൻ തന്നെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി ,ഒരു ലക്ഷത്തോളം രൂപ ചെലവ് ആയി.
ഏകദേശം 6 മാസമെടുക്കും പഴയ രീതിയിൽ എഴുന്നേറ്റു നടക്കാൻ ഡോക്ടർമാർ അറിയിച്ചു.
ബസ് സർവ്വീസിനെതിരെ സ്ത്രീയുടെ ബന്ധുക്കൾ അനേക്കൽ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.