ബെംഗളൂരു:ഏഴാംക്ലാസുകാരിയായ ബാലികയെ വിവാഹം കഴിച്ചയയ്ക്കാനുള്ള രക്ഷിതാക്കളുടെ തീരുമാനം പോലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ സന്ദേശമായെത്തി. ഉടൻ ഉണർന്നു പ്രവർത്തിച്ച പോലീസ് വിവാഹം തടയുകയും പെൺകുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മൈസൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലെ 11 വയസ്സുള്ള പെൺകുട്ടിയുടെ വിവാഹം നടത്തുന്ന വിവരം പെൺകുട്ടിയുടെ കൂട്ടുകാരിയാണ് ബെംഗളൂരു പോലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത്. ജനുവരി 30-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ കുട്ടി ഇതിനെ എതിർത്തു. തുടർന്നാണ് കൂട്ടുകാരി പോലീസിന്റെ എഫ്.ബി. പേജിൽ സഹായം തേടിയത്. വിവാഹം തടയണമെന്നുള്ള അപേക്ഷയും സന്ദേശത്തിലുണ്ടായിരുന്നു. പോലീസ് ഉടൻ…
Read MoreDay: 30 January 2020
മന്ത്രിസഭാ വികസനം എന്ന പ്രതിസന്ധി തീരുന്നില്ല;മുഖ്യമന്ത്രിയുടെ”തലവേദന”ഒഴിയുന്നില്ല.
ബെംഗളൂരു:കർണാടകത്തിൽ നടക്കാനിരിക്കുന്ന മന്ത്രിസഭാ വികസനത്തിൽ ബി.ജെ.പി.യിൽ ചേർന്ന മുഴുവൻ കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാൻ ബി.ജെ.പി.നേതൃത്വം ശ്രദ്ധയോടെയാണ് നീങ്ങുന്നത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 പേരെയും ഉൾപ്പെടുത്താൻ തീരുമാനമുണ്ട്. എന്നാൽ ഒരേ ജില്ലയിൽ നിന്നുള്ള ഒന്നിൽകൂടുതൽ പേർക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. ബെലഗാവിയിൽനിന്നുള്ളവരാണ് രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ. ഇതേ സാഹചര്യമാണ് ബെംഗളൂരുവിൽനിന്ന് വിജയിച്ച എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, ഗോപാലയ്യ എന്നിവരുടെ കാര്യത്തിലുമുള്ളത്. പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കണമെന്ന പാർട്ടിക്കുള്ളിലെ ആവശ്യമാണ് മുഖ്യമന്ത്രിയെ ആശങ്കയിലാക്കുന്നത്. മന്ത്രിസ്ഥാനം…
Read Moreവ്യാപാരസ്ഥാപനങ്ങളിൽ കന്നട ബോർഡുകളില്ലാത്തതിന്റെ പേരിൽ പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ.
ബെംഗളൂരു:വ്യാപാരസ്ഥാപനങ്ങളിൽ കന്നട ബോർഡുകളില്ലാത്തതിന്റെ പേരിൽ പ്രതിഷേധം. കന്നട സംഘടനാ നേതാവ് വട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകരാണ് മല്ലേശ്വരം സാംപിഗെ റോഡിൽ പ്രതിഷേധിക്കുകയും കന്നടയില്ലാത്ത ബോർഡുകൾ നശിപ്പിക്കുകയും ചെയ്തത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ബോർഡുകളാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നൂറോളം കന്നട സംരക്ഷണ പ്രവർത്തകരെത്തി ബോർഡുകൾ നശിപ്പിക്കുകയായിരുന്നു. പേരെഴുതിയ ബോർഡുകളിൽ കന്നടയ്ക്ക് പ്രാധാന്യം നൽകണമെന്ന് വട്ടാൾ നാഗരാജ് പറഞ്ഞു. കടകളുടെയും മറ്റും അറിയിപ്പു ബോർഡുകളിൽ 60 ശതമാനം കന്നടയ്ക്കായി മാറ്റിവെയ്ക്കണമെന്ന് ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) ഉത്തരവുണ്ട്. ഒക്ടോബർ അവസാനമാണ് കന്നട ബോർഡ് സംബന്ധിച്ച ഉത്തരവ് ബി.ബി.എം.പി.…
Read Moreവ്യാപാരസ്ഥാപനങ്ങളിൽ കന്നട ബോർഡുകളില്ലാത്തതിന്റെ പേരിൽ പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ.
ബെംഗളൂരു:വ്യാപാരസ്ഥാപനങ്ങളിൽ കന്നട ബോർഡുകളില്ലാത്തതിന്റെ പേരിൽ പ്രതിഷേധം. കന്നട സംഘടനാ നേതാവ് വട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകരാണ് മല്ലേശ്വരം സാംപിഗെ റോഡിൽ പ്രതിഷേധിക്കുകയും കന്നടയില്ലാത്ത ബോർഡുകൾ നശിപ്പിക്കുകയും ചെയ്തത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ബോർഡുകളാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നൂറോളം കന്നട സംരക്ഷണ പ്രവർത്തകരെത്തി ബോർഡുകൾ നശിപ്പിക്കുകയായിരുന്നു. പേരെഴുതിയ ബോർഡുകളിൽ കന്നടയ്ക്ക് പ്രാധാന്യം നൽകണമെന്ന് വട്ടാൾ നാഗരാജ് പറഞ്ഞു. കടകളുടെയും മറ്റും അറിയിപ്പു ബോർഡുകളിൽ 60 ശതമാനം കന്നടയ്ക്കായി മാറ്റിവെയ്ക്കണമെന്ന് ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) ഉത്തരവുണ്ട്. ഒക്ടോബർ അവസാനമാണ് കന്നട ബോർഡ് സംബന്ധിച്ച ഉത്തരവ് ബി.ബി.എം.പി.…
Read Moreമഡിവാളയിൽ ദീർഘദൂര സ്വകാര്യ ബസ് പൂർണമായും കത്തിനശിച്ചു;ഡ്രൈവറുടെ സമയബന്ധിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം.
ബെംഗളൂരു : ദീർഘദൂര സ്വകാര്യ ബസ് പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി 12 മണിയോടെ ആണ് സംഭവം. മഡിവാളയിലെ ഭാരത് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന് ശേഷം ബസ് വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ ആണ് തീ പടരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഡ്രൈവർ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു, വൻ ദുരന്തമാണ് വഴിമാറിയത്. 34 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന എം.എസ്.എസ്.ബസ് ആണ് അപകടത്തിൽ പെട്ടത്.
Read Moreറിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചു എന്ന് പരാതി; സ്ഥാപനത്തിനെതിരെ കേസ്.
ബെംഗളുരു: പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിന്നും എതിരെ വിദ്യാർഥികൾ നാടകം അവതരിപ്പിച്ചു എന്ന പരാതിയിൽ സ്കൂളിനെതിരെ കേസ്. റിപ്പബ്ലിക് ദിനാഘോഷത്തിന് ഭാഗമായി ഷഹീൻ എജുക്കേഷൻ ഇൻസ്റ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് സാമൂഹികപ്രവർത്തകൻ നീലേഷ് രക്ഷ്യൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി സ്കൂൾ മാനേജ്മെൻറ് എതിരെ കേസെടുത്തു. എബിവിപി യുടെ നേതൃത്വത്തിൽ സ്കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അബ്ദുൾ ഖാദിർ ,ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുഹമ്മദ് റഹീം എന്നിവർക്ക്…
Read Moreഡി.കെ.ശിവകുമാറിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 82 കോടിയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു;സംഘർഷത്തിന് ഉത്തരവാദികളായവരിൽ നിന്നു നഷ്ടപരിഹാരം തിരിച്ചുപിടിക്കും
ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ 82 കോടി രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. കോടതി നിർദേശമനുസരിച്ചാണ് നാശനഷ്ടം സംബന്ധിച്ച കണക്കെടുത്തത്. പൊതുമുതൽ നശിപ്പിച്ചവരിൽ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് 29കേസുകൾ ഫയൽ ചെയ്തിട്ടുണ്ടന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു. സംഘർഷത്തിന് ഉത്തരവാദികളായവരിൽ നിന്നു നഷ്ടപരിഹാരം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ ശിവകുമാർ അറിലായതിനു പിന്നാലെ അനുയായികൾ രാമനഗരയിലും മറ്റുമായി ഒട്ടേറെ കർണാടക…
Read Moreകാശ്മീർ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് പ്ലെക്കാർഡുയർത്തിയ വിദ്യാർത്ഥിനിക്ക് ഉപാധികളോടെ ജാമ്യം.
ബെംഗളുരു :പൗരതി നിയമത്തിനെതിരെ മൈസൂരു സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ‘കാശ്മീരിനെ സ്വതന്ത്രമാക്കുക’ എന്ന പ്ലക്കാർഡ് പിടിച്ചതിനു രാജ്യദ്രോഹക്കേസ് (നേരിടുന്ന നളിനി ബാലകുമാറിനു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ മറ്റൊരു പ്രതി മാരിവേദയ്യയ്ക്കും മൈസൂരു ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിരോധിത സംഘടനകളുമായി നളിനിക്ക് ബന്ധമുണ്ടെന്നോക്രിമിനൽ പശ്ചാത്തലമുണ്ടന്നോ ഉള്ള തെളിവുകളൊന്നുമില്ലെന്നു കോടതി നിരീക്ഷിച്ചു. പാസ്പോർട്ട് സറണ്ടർ ചെയ്യണം,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗിസ്ഥരുമായി സഹകരിക്കണം.തുടങ്ങി 8 ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Read More