മഡിവാളയിൽ ദീർഘദൂര സ്വകാര്യ ബസ് പൂർണമായും കത്തിനശിച്ചു;ഡ്രൈവറുടെ സമയബന്ധിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം.

ബെംഗളൂരു : ദീർഘദൂര സ്വകാര്യ ബസ് പൂർണമായി കത്തി നശിച്ചു.

ഇന്നലെ രാത്രി 12 മണിയോടെ ആണ് സംഭവം. മഡിവാളയിലെ ഭാരത് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന് ശേഷം ബസ് വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ ആണ് തീ പടരുന്നത് ശ്രദ്ധയിൽ പെട്ടത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ഉടൻ തന്നെ ഡ്രൈവർ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു, വൻ ദുരന്തമാണ് വഴിമാറിയത്. 34 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.

കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന എം.എസ്.എസ്.ബസ് ആണ് അപകടത്തിൽ പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts