ഹുബ്ബള്ളി: പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയൽ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹുബ്ബള്ളിയിൽ സംഘടിപ്പിച്ച ജൻ ജാഗരൺ അഭിയാൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്ത് കളയുന്നതാണ് നിയമമെന്ന് തെളിയിക്കാൻ അമിത് ഷാ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. നിയമം പൂർണമായും വായിച്ചുനോക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം…
Read MoreDay: 18 January 2020
ജയദേവ മേൽപ്പാലം 20 മുതൽ പൂർണമായും പൊളിച്ചു തുടങ്ങും;ഈ റൂട്ടിലെ ഗതാഗത പരിഷ്കാരങ്ങളുടെ വിശദവിവരങ്ങൾ ഇവിടെ വായിക്കാം..
ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ ഇൻറർ ചേഞ്ച് മെട്രോ സ്റ്റേഷന്റെ നിർമ്മാണത്തിനായി ബന്നാർഘട്ട റോഡിലെ ജയദേവ മേൽപ്പാലം 20മുതൽ പൊളിച്ചു നീക്കും. ഇതിൻറെ ഭാഗമായി ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും. സിൽക്ക്ബോർഡ് ജംഗ്ഷനിൽ നിന്നും മാരനഹള്ളി ഭാഗത്തേക്ക് ഔട്ടർ റിങ് റോഡ് ഇവിടെയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും എന്ന് മെട്രോ റെയിൽ കോർപറേഷൻ ബി.എം.ആർ.സി അറിയിച്ചു. ഗതാഗതനിയന്ത്രണം ഇങ്ങനെയാണ്: 1)ഔട്ടർ റിങ് റോഡിൽ മാരനഹള്ളി 18 മെയിൻ മുതൽ ബിടിഎം സെക്കൻഡ് സ്റ്റേജ് 29 മെയിൻ വരെ ഇരുവശത്തേക്കും രാവിലെ 10:30…
Read More‘മിസ്റ്റര്‍ അമിത്ഷാ, ജനങ്ങളെ ബ്രെയിന്‍വാഷ് ചെയ്യുന്ന സമയംകൊണ്ട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൂടെ’; സിദ്ധരാമയ്യ
ബെംഗളൂരു: ‘മിസ്റ്റര്‍ അമിത്ഷാ, നിങ്ങളുടെ വിഭജന നയം പറഞ്ഞുകൊണ്ട് ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്ന സമയത്ത്, പ്രളയബാധിത പ്രദേശങ്ങളില്‍ നിങ്ങളില്‍ എന്തുകൊണ്ട് വീണ്ടും സന്ദര്‍ശനം നടത്തിയില്ല. കേന്ദ്രം അനുവദിച്ച പ്രളയാനന്തരഫണ്ട് മതിയോ എന്നതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല?’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണ്ണാടക സന്ദര്‍ശിക്കാനെത്തിയ അമിത്ഷാ എന്തുകൊണ്ട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ലെന്ന് സിദ്ധരാമയ്യ ചോദിച്ചു. കഴിഞ്ഞ മാസം മംഗ്‌ളൂരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെടാനിടയായ പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സിദ്ധരാമയ്യ…
Read Moreബെംഗളൂരു ദർശിനിയിൽ 8 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി.
ബെംഗളൂരു: ബിഎംടിസി യുടെ വിനോദസഞ്ചാരികൾക്ക് ഉള്ള ബെംഗളൂരു ദർശനി സർവീസ് കൂടുതൽ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുനക്രമീകരിച്ചു. മല്ലേശ്വരം കാടു മല്ലീശ്വര ക്ഷേത്രം, ബാംഗ്ലൂർ പാലസ് ,ശിവാജിനഗർ സെൻ മേരീസ് ബസലിക്ക, എച്ച് എ എൽ മ്യൂസിയം, മുരുകേഷ് പാളയ ശിവക്ഷേത്രം, ലാൽബാഗ് വെസ്റ്റ്ഗേറ്റ് ,ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയം എന്നിവയെ ബന്ധിപ്പിച്ചാണ് പുനക്രമീകരിച്ചത്. എസി ലോ ഫ്ലോർ ബസിൽ മുതിർന്നവർക്ക് 420 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക് . രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന സർവീസ് വൈകുന്നേരം ഏഴുമണിയോടെ അവസാനിക്കും. സ്ഥലങ്ങളും കുറിച്ച് വിശദീകരിക്കാൻ…
Read Moreഔട്ടർ റിംങ് റോഡിൽ വൻ വിജയമായ പ്രത്യേക ബസ് ലൈൻ പദ്ധതി ഇനി ഹൊസൂർ,നായന്തനഹളളി റോഡുകളിലേക്കും!
ബെംഗളൂരു: ഔട്ടർ റിങ് റോഡിന് പിന്നാലെ ഹോസുര്‍ റോഡിലും നായന്തനഹള്ളി റോഡിലും ബിഎംടിസി ബസുകൾക്ക് മാത്രമായി പ്രത്യേക പാത പദ്ധതി ഏർപ്പെടുത്താൻ തയ്യാറെടുത്ത് ബിഎംടിസി. റോഡിൻറെ ഇടതുവശത്തെ 3.5 മീറ്റർ ബിഎംടിസി ബസ്സുകൾക്ക് മാത്രമായി നീക്കിവച്ച് ജംഗ്ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെ നടപ്പാക്കിയ “നിംബസ്” നിങ്ങളുടെ ബസ് പദ്ധതി വിജയകരമായതിന്റെ പശ്ചാത്തലത്തിലാണിത്. ഔട്ടർ റിങ് റോഡിന് സമാനമായി വളരെ തിരക്കേറിയ നായന്തനഹള്ളി,ഹോസൂർ റോഡുകളിൽ ബസ് ലൈൻ നടപ്പാക്കാൻ മഹാ നഗരസഭ (ബിബിഎംപി), നഗര ഗതാഗത ഡയറക്ടറേറ്റ് (ഡെല്‍റ്റ),ട്രാഫിക് പോലീസ്…
Read Moreതമിഴ്നാട് അതിർത്തിയിൽ എസ്.ഐ.യെ വെടിവച്ചു കൊന്ന കേസിലെ മുഖ്യ സുത്രധാരൻ നഗരത്തിൽ പിടിയിലായി;അറസ്റ്റിലായത് അൽ ഉമ്മ നേതാവ് മുഹമ്മദ് പാഷ.
ബെംഗളൂരു : കളിയിക്കാവിള വെടിവയ്പ്പ് കേസിലെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ (45) അറസ്റ്റിൽ. അടുത്ത അനുയായികളായ മുഹമ്മദ് മൻസൂർ, ജബീബുല്ല, അജ്മത്തുല്ല എന്നിവർക്കൊപ്പമാണ് എസ് ജി പാളയയ്ക്കു സമീപം ഗുരപ്പനപാളയയിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ ഐഎസ് ബന്ധവും അന്വേഷിക്കുന്നു. കളിയിക്കാവിളയിൽ എസ്എസ്ഐ വിൽസനെ വെടിവച്ചു വീഴത്തിയ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവർക്ക് തോക്കു കൈമാറിയ ഇജാസ് പാഷ, മെഹബൂബിന്റെ സഹായിയാണ്. ഗുണ്ടൽപേട്ടിലെ മദ്രസയിലാണു തൗഫീഖിനെയും ഷമീമിനെയും മെഹബൂബ് പരിചയപ്പെട്ടത്. കേരളം, തമിഴ്നാട്, കർണാടക…
Read Moreപെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു!!
ബെംഗളൂരു: പെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ നിറച്ച പാക്കറ്റ് എറിഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സ്വർണാഭരണങ്ങൾ കവർന്നത്. വിനായകനഗർ സ്വദേശിയും റിട്ട. പോലീസ് ഇൻസ്പെക്ടറുടെ മകളുമായ ആശാരാജിന്റെ നാലുലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ജനുവരി 11-ന് വീട്ടിൽ യുവതിയും മകളും മാത്രമായിരുന്ന സമയത്തായിരുന്നു സംഭവം. രാത്രി ഏഴുമണിയോടെ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി വാതിൽ പൂട്ടിയശേഷം പെട്രോൾ നിറച്ച പാക്കറ്റുകൾ യുവതിക്കുനേരെ എറിയുകയായിരുന്നു. തുടർന്ന് യുവാവ് തീപ്പെട്ടിയെടുത്ത് ഭീഷണിപ്പെടുത്തി. കത്തികാട്ടി മകളെയും ഭീഷണിപ്പെടുത്തിയശേഷം ആഭരണങ്ങൾ…
Read Moreപൗരത്വനിയമഭേദഗതിയെ പിന്തുണച്ച് ഇന്ന് ഒരുലക്ഷത്തോളം പേർ പങ്കെടുക്കുന്ന ബി.ജെ.പി. റാലി; അമിത്ഷാ പങ്കെടുക്കും
ബെംഗളൂരു: പൗരത്വനിയമഭേദഗതിയെ പിന്തുണച്ച് ഇന്ന് ഒരുലക്ഷത്തോളം പേർ പങ്കെടുക്കുന്ന ബി.ജെ.പി. റാലി. ഹുബ്ബള്ളിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ പാർട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ പങ്കെടുക്കും. നിയമത്തെ പിന്തുണച്ച് ബി.ജെ.പി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഹുബ്ബള്ളിയിൽ വൻറാലി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, അനുരാഗ് സിങ് ഠാക്കൂർ എന്നിവരും പങ്കെടുക്കും. അമിത് ഷാ എത്തുന്നത് കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പോലീസിനോടൊപ്പം സായുധസേനാംഗങ്ങളും സുരക്ഷയ്ക്കായുണ്ട്. റാലിയിൽ ഒരുലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. ധാർവാർഡ്, ഹവേരി, കദക് ജില്ലകളിൽ…
Read Moreപാക്കിസ്ഥാനികൾ ആണോ ?എന്ന് ചോദിച്ച് എസ് ജി പാളയ പോലീസ് മർദ്ദിച്ച സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുന്നത് രക്ഷിതാക്കളുമായി ആലോചിച്ചശേഷം എന്ന് മലയാളി വിദ്യാർത്ഥികൾ.
ബെംഗളൂരു: പാക്കിസ്ഥാനികൾ ആണോ ?എന്ന് ചോദിച്ച് എസ് ജി പാളയ പോലീസ് മർദ്ദിച്ച സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുന്നത് രക്ഷിതാക്കളുമായി ആലോചിച്ചശേഷം എന്ന് മലയാളി വിദ്യാർത്ഥികൾ. പഠനത്തിനും ഇന്റേൺഷിപ്പിനേയും ഇത് ബാധിക്കുമോ എന്ന ആശങ്കയെ തുടർന്നാണ് ഇത്. ചൊവ്വാഴ്ച പുലർച്ചെ താമസസ്ഥലത്തിന് താഴെയുള്ള വഴിയോര കടയിൽ നിന്ന് ചായകുടിക്കാൻ ഇറങ്ങിയ കണ്ണൂർ തലശ്ശേരി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ പോലീസ് തടയുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത് എസ് ജി പാളിയാ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഇവരെ മർദ്ദിച്ചതിന് ശേഷം പൊതു ശല്യത്തിന് കേസെടുത്ത് 500 രൂപ…
Read More