ഔട്ടർ റിംങ് റോഡിൽ വൻ വിജയമായ പ്രത്യേക ബസ് ലൈൻ പദ്ധതി ഇനി ഹൊസൂർ,നായന്തനഹളളി റോഡുകളിലേക്കും!

ബെംഗളൂരു: ഔട്ടർ റിങ് റോഡിന് പിന്നാലെ ഹോസുര്‍ റോഡിലും നായന്തനഹള്ളി റോഡിലും ബിഎംടിസി ബസുകൾക്ക് മാത്രമായി പ്രത്യേക പാത പദ്ധതി ഏർപ്പെടുത്താൻ തയ്യാറെടുത്ത് ബിഎംടിസി.

റോഡിൻറെ ഇടതുവശത്തെ 3.5 മീറ്റർ ബിഎംടിസി ബസ്സുകൾക്ക് മാത്രമായി നീക്കിവച്ച് ജംഗ്ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെ നടപ്പാക്കിയ “നിംബസ്” നിങ്ങളുടെ ബസ് പദ്ധതി വിജയകരമായതിന്റെ പശ്ചാത്തലത്തിലാണിത്.

ഔട്ടർ റിങ് റോഡിന് സമാനമായി വളരെ തിരക്കേറിയ നായന്തനഹള്ളി,ഹോസൂർ റോഡുകളിൽ ബസ് ലൈൻ നടപ്പാക്കാൻ മഹാ നഗരസഭ (ബിബിഎംപി), നഗര ഗതാഗത ഡയറക്ടറേറ്റ് (ഡെല്‍റ്റ),ട്രാഫിക് പോലീസ് എന്നിവയുടെ കൂടി അനുമതി  ലഭിക്കേണ്ടതുണ്ട്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

എന്നാൽ പുതിയ റോഡുകളിൽ പദ്ധതി നടപ്പാക്കും മുമ്പ് ബസ് ലൈനിലേക്ക് സ്വകാര്യ വാഹനങ്ങൾ കടന്നു കയറാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നിലവിൽ മഞ്ഞവര ഉപയോഗിച്ചാണ് ബസ് പാത വേർതിരിച്ചിരിക്കുന്നത് എന്നാൽ പലയിടത്തും ഇരുചക്ര വാഹനങ്ങളും കാറുകളും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസ് പാതയിലേക്ക് കടന്നുകയറുന്നുണ്ട്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

ആവശ്യത്തിനു ട്രാഫിക് പോലീസിന് നിയോഗിക്കുകയോ മറ്റു വാഹനങ്ങൾ കയറാത്ത വിധം ബാരിക്കേഡ് ഉപയോഗിച്ച് ബസ് ലൈൻ വേർതിരിക്കുക ചെയ്താൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവന; ഐടി ഹബ്ബിലെ കെട്ടിട നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം.
[masterslider id="10"]

Related posts